ഹാർമൻ കാർഡൻ വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട് സ്പീക്കറാണ് ഇൻവോക്ക് (ഇംഗ്ലീഷിൽ INVOKE എന്ന് ശൈലിയിൽ രേഖപെടുത്തുന്നു). മൈക്രോസോഫ്റ്റിന്റെ ഇന്റലിജന്റ് പേഴ്‌സണൽ അസിസ്റ്റന്റ് ആയ കോർട്ടാന ശക്തി പകരുന്ന ഈ സ്‌പീക്കർ സ്പോട്ടിഫൈ, എഹാർട്ട്റേഡിയോ, ട്വൂണിൻ തുടങ്ങിയ സേവനങ്ങളിൽ നിന്ന് സംഗീത സ്ട്രീമിംഗ് പിന്തുണയ്ക്കുന്നു.[2]സ്കൈപ്പ് ഉപയോഗിച്ച് വോയ്സ് കോളുകൾക്ക് പിന്തുണ നൽകുന്ന ആദ്യത്തെ സ്മാർട്ട് സ്പീക്കർ കൂടിയാണിത്..[3][4][5]അലാറങ്ങൾ, ഫാക്ട്സ്, സെർച്ചുകൾ, കാലാവസ്ഥ, വാർത്തകൾ, ട്രാഫിക്, ഫ്ലൈറ്റുകൾ, മറ്റ് തത്സമയ വിവരങ്ങൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയ കോർട്ടാനയുമായുള്ള വോയ്‌സ് ഇന്ററാക്ഷൻ നൽകുന്നു. കൂടാതെ, ഒരാളുടെ മൈക്രോസോഫ്റ്റ് അക്കൗണ്ടുമായുള്ള സ്പീക്കറുടെ കോർട്ടാന സംയോജിപ്പിച്ചുകൊണ്ട് കലണ്ടറുകൾ, ഓർമ്മപ്പെടുത്തലുകൾ, യാത്രാമാർഗങ്ങൾ, ചെയ്യേണ്ട ലിസ്റ്റുകൾ, ഹോം ഓട്ടോമേഷൻ സവിശേഷതകൾ എന്നിവയും പ്രവർത്തനക്ഷമമാക്കി.
Developer | Harman Kardon |
---|---|
Type | Smart speaker |
Release date | ഒക്ടോബർ 22, 2017 (United States) |
Operating system | Linux |
Input | Voice commands/limited physical touch surface |
Connectivity | Wi-Fi dual-band (2.4/5 GHz) IEEE 802.11/b/g/n/ac,[1] BT 4.1 |
Dimensions | 4.2 ഇഞ്ച് (106.68 മി.മീ) diameter, 9.5 ഇഞ്ച് (241.30 മി.മീ) high[1] |
Weight | 2.3 lb (1 കി.ഗ്രാം)[1] |
Web site | Harman Kardon Invoke |
സ്പീക്കറിന്റെ അകത്ത് ഏഴ് വിദൂര ഫീൽഡ് മൈക്രോഫോണുകൾ, മൂന്ന് വൂഫറുകൾ, മൂന്ന് ട്വീറ്ററുകൾ, രണ്ട് നിഷ്ക്രിയ റേഡിയറുകൾ, ഒരു 40 വാട്ട് ആംപ്ലിഫയർ എന്നിവ ഉൾപ്പെടുന്നു.[6]
ഇതും കാണുക
- ആമസോൺ എക്കോ
- ഗൂഗിൾ ഹോം
- ഹോംപോഡ്
അവലംബം
ബാഹ്യ കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.