തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്ത് പീലമേട്ടിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (IATA: CJB, ICAO: VOCB) . ആദ്യം ഇതിന്റെ പേര് പീലമേട് വിമാനത്താവളം എന്നായിരുന്നു. കോയമ്പത്തൂർ സിവിൽ എയറോഡ്രോം എന്നും അറിയപ്പെട്ടിരുന്നു. കോയമ്പത്തൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1995 മുതലാണ് ഇവിടെനിന്നും അന്താരാഷ്ട്ര വിമാനയാത്രകൾ ആരംഭിച്ചത്.

വസ്തുതകൾ കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം പീലമേട് വിമാനത്താവളം, Summary ...
കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം
പീലമേട് വിമാനത്താവളം
  • IATA: CJB
  • ICAO: VOCB
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Servesകോയമ്പത്തൂരും പരിസര പ്രദേശങ്ങളും.
സമുദ്രോന്നതി1,324 ft / 404 m
നിർദ്ദേശാങ്കം11°01′48″N 077°02′36″E
റൺവേകൾ
ദിശ Length Surface
ft m
05/23 9,760 2,990 Asphalt
അടി മീറ്റർ
Statistics (2007-08)
Passenger movements1,060,000
Airfreight movements in tonnes4,793
Aircraft movements16,563
Source: World Aero Data[1]
അടയ്ക്കുക


ചരിത്രം

കോയമ്പത്തൂർ വിമാനത്താവളം ആദ്യം പ്രവർത്തനം ആരംഭിച്ചത് 1940 ലാണ്. ഇവിടെ ആദ്യം ഇന്ത്യൻ എയർലൈൻസ് ഫോക്കർ F27 വിമാനമാണ് ആദ്യം സർവീസ്സ് നടത്തിയത്. ആദ്യകാലങ്ങളിൽ ഇവിടെ നിന്ന് ചെന്നൈയിലേക്കും , മുംബൈയിലേക്കും മാത്രമായിരുന്നു. 1980 കളുടെ ആദ്യത്തിൽ വിമാനത്താവളം റൺവേയുടെ വികസനത്തിനായി കുറച്ചുകാലം അടച്ചിട്ടു. 1987 ൽ പിന്നീട് റൺവേയുടെ വികസനത്തിനും പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനു ശേഷം ഈ വിമാനത്താവളം സാധാരണ രീതിയിൽ വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു.

1995 ൽ ഇന്ത്യൻ എയർലൈൻസ് ഇവിടെ നിന്ന് ഷാർജക്ക് അന്താരാഷ്ട്ര സർവ്വീസ്സ് തുടങ്ങി. 2007 ൽ കൊളംബോ, സിംഗപ്പൂർ എന്നിവടങ്ങളിലേക്കും തുടങ്ങി.

ഘടന

കോയമ്പത്തൂർ വിമാനത്താവളത്തിന് പ്രധാനമായ ഒരു ടെർമിനൽ ആണ് ഉള്ളത്. ഒരെണ്ണം പണി നടക്കുന്നു. [2] പ്രധാനമായും ഒരു റൺവേ ആണ് ഉള്ളത് . 2,990 മീറ്റർ നീളമുള്ള ഈ റൺവേക്ക് വികസനത്തിനു മുൻപ് 2,600 മീറ്റർ നീളമാണ് ഉണ്ടായിരുന്നത്. നീളം വർദ്ധിപ്പിച്ചതിനു ശേഷം വിമാനത്താവളത്തിൽ ബോയിംഗ് 747 , എയർബസ് A330 തുടങ്ങിയ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൌകര്യങ്ങൾ ഉണ്ട്. ഇത് കൂടാതെ ഇൻസ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റവും (ILS) ഇവിടെ ഉണ്ട്. [3]

പ്രധാന സേവനങ്ങൾ

കൂടുതൽ വിവരങ്ങൾ Airlines, Destinations ...
Domestic airlines that serve Coimbatore
AirlinesDestinations
ഇന്ത്യൻ എയർലൈൻസ്കോഴിക്കോട്, ഡെൽഹി, മുംബൈ
ജെറ്റ് എയർവേയ്സ്ചെന്നൈ, മുംബൈ
ജെറ്റ്ലൈറ്റ്ബാംഗളൂർ, ഡെൽഹി, മുംബൈ
കിംഗ്ഫിഷർ എയർലൈൻസ്ചെന്നൈ
Kingfisher Airlines operated by കിംഗ്ഫിഷർ റെഡ്Bangalore, Chennai, Hyderabad, Mumbai
പാരമൌണ്ട്അഹമ്മദാബാദ്, ഡെൽഹി
SpiceJetAhmedabad, Chennai, Delhi, Hyderabad, Mumbai
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ Airlines, Destinations ...
International Airlines that serve Coimbatore
AirlinesDestinations
എയർ അറേബ്യഷാർജ
സിൽക് എയർസിംഗപ്പൂർ
അടയ്ക്കുക

ഇത് കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.