കൊല്ലം ജില്ലയിലെ ഒരു പട്ടണം From Wikipedia, the free encyclopedia
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു പട്ടണവും, കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ് കൊട്ടാരക്കര (ഇംഗ്ലീഷ്: Kottarakkara).
കൊട്ടാരക്കര | |
8.9989°N 76.7744°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | കൊട്ടാരക്കര നഗരസഭ |
ചെയർമാൻ S. R. രമേശ് | |
' | |
' | |
വിസ്തീർണ്ണം | 17.39ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29,788[1] |
ജനസാന്ദ്രത | 1713/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0474 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
1742 വരെ ഈ പ്രദേശം എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എളയടത്തു തമ്പുരാന്റെ കൊട്ടാരം ഈ കരയിലായിരുന്നു. അതിനാൽ ഈ പ്രദേശത്തിന് കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു.
കൊട്ടാരം അക്കരെ എന്ന് നദീ മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്. [2]
വയലിനപ്പുറത്തായി കോഷ്ടഗാരപ്പുര(ധാന്യപ്പുര) ഉള്ളതിനാൽ കോഷ്ട്ഗാരം അക്കരെ എന്ന പദം ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും ഒരു ശൈലി ഉണ്ട്.
കേരളപ്പിറവിക്കു മുൻപ് എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രസിദ്ധനായ കൊട്ടാരക്കരത്തമ്പുരാൻ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു. 1742 -ൽ എളയടത്തു സ്വരൂപത്തെ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ ലയിപ്പിച്ചു.
1736 -ൽ ഇളയടത്തു സ്വരൂപത്തിലെ തമ്പുരാൻ നാടുനീങ്ങി. മാർത്താണ്ഡവർമ്മ അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തർക്കങ്ങൾ അറിയിച്ചു. മർത്താണ്ഡവർമ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക് പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാർ മാർത്താണ്ഡവർമ്മക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാൻ ഇംഹോഫ് റാണിക്കുവേണ്ടി മാർത്താണ്ഡവർമ്മയുമായി കൂടിക്കാഴ്ച നടത്തി അയൽരാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളിൽ മാർത്താണ്ഡവർമ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ ബന്ധം കൂടുതൽ വഷളായി. 1741-ൽ വാൻ ഇംഹോഫ്, റാണിയെ ഇളയടത്തുസ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരുടേയും റാണിയുടേയും സയുക്തസേനയെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു. 1742-ൽ ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നു. സഖ്യകക്ഷികൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പാലായനം ചെയ്ത് ഡച്ചുകാരുടെ സംരക്ഷണത്തിൻ കീഴിലായി. ഡച്ചുകാർക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി.
കൊല്ലം ജില്ല കേരളത്തിന്റെ ഒരു സംക്ഷിപ്ത രൂപമാണ് എന്ന് പറയാറൂണ്ട്. മറ്റു ജില്ലകളിൽ കാണുന്ന എല്ലാത്തരം ഭൂമിശാസ്ത്രമ്പരമായ പ്രത്യേകതകൾ ഇവിടെ സമ്മേളിച്ച്ചിരിക്കുന്നു. കൊട്ടാരക്കരയും അതിൽ നിന്ന് വ്യത്യസ്തമല്ല. കാട്, മലകൾ, നദികൾ, തോടുകൾ, സമതലങ്ങൾ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ഭൂപ്രകൃതികൾ ഇവിടെ ദൃശ്യമാകും.
ത്രിതല പഞ്ചായത്ത് സമ്പ്രദായം - ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്. കൊട്ടാരക്കര നഗരസഭ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാപഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്ത് സമിതിയുടെ ഭരണത്തിൻ കീഴിലാണ് കൊട്ടാരക്കര വരുന്നത്. നിയമസഭയിലേക്കുള്ള കൊട്ടാരക്കരയുടെ ജനപ്രതിനിധി K.N. ബാലഗോപാൽ ആണ് . നിലവിൽ അദ്ദേഹം കേരള ധനകാര്യ മന്ത്രി ആണ്.കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ വനിതാ എം.എൽ.എ. യാണ് ശ്രീമതി ഐഷാ പോറ്റി. ഇടതുപക്ഷ പാർട്ടി പ്രവർത്തകയാണ് ഐഷാ പോറ്റി. [3]
കൊല്ലം ജില്ലയെ 13 ബ്ലോക്കുകളായും 69 പഞ്ചായത്തുകളായും വിഭജിച്ചിട്ടുണ്ട്. അതിൽ എട്ടാമത്തെ ബ്ലോക്കായ കൊട്ടാരക്കരബ്ലോക്കിനു കീഴിൽ കൊട്ടാരക്കര, വെളിയം, പൂയപ്പള്ളി, കരീപ്ര, ഏഴുകോൺ,നെടുവത്തൂർ എന്നിങ്ങനെ ആറ് പഞ്ചായത്തുകൾ ആണ് ഉള്ളത് [4]
കൊല്ലം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് കൊട്ടാരക്കര. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കൊട്ടാരക്കര താലൂക്കിൽ 27 റവന്യൂ ഗ്രാമങ്ങളാണ് ഉള്ളത്.
ക്രി.പി. പതിനേഴാം ദശകത്തിലാണ് കഥകളി ഉത്ഭവിച്ചത്. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരള വർമ്മ(ക്രി.വ. 1653-1694) രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിർമിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഐതിഹ്യം. [5] രാമനാട്ടം വാല്മീകി രാമായണത്തെ ആസ്പദമാക്കി രാമന്റെ അവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമ രാവണ യുദ്ധം, രാവണ വധം, രാമന്റെ പട്ടാഭിഷേകം എന്നി സംഭവങ്ങളായാണ് രചിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യ ഖണ്ഡികയാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാ സ്വയംവരം, വിചിന്നാഭിഷേകം, ഖാരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് അതിനാൽ പദ്യങ്ങളുടെ സാഹിത്യ ഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.
കൊട്ടാരക്കരയുമായി ചരിത്രപരമായി ബന്ധമുള്ള അനേകം ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളൂമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് വെട്ടികവല ,കലയപുരം, തൃക്കണ്ണമംഗലം , പെരുംകുളം, പള്ളിക്കൽ, പുത്തൂർ, പൂവറ്റൂർ,കലയപുരം, ഇടയ്ക്കിടം, വാളകം, ഉമ്മന്നൂർ, തലവൂർ, കോട്ടാത്തല അവണൂർ, വല്ലം എന്നിവ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.