പെരുങ്കുളം

കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ From Wikipedia, the free encyclopedia

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുളക്കട, മൈലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഗ്രാമമാണ് പെരുംകുളം.[2][3] നെടുങ്കേണി എന്നാണ് പെരുംകുളം എന്ന വാക്കിൻറെ അർത്ഥം. നെടുങ്കേണി എന്നാൽ ജലസമ്പർക്കം ധാരാളം ഉള്ള സ്ഥലം. തൊട്ടടുത്തുകിടക്കുന്ന പൂവറ്റൂർ‍, പ്ലാമൂട് എന്നീ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന സ്ഥലമാണ് പെരുംകുളം. എന്നാൽ വയൽ പ്രദേശങ്ങൾ ധാരാളം ഉണ്ട്. സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. കുളങ്ങൾ പെരുകിയ നാട് എന്ന അർത്ഥത്തിലായിരിക്കണം പെരുംകുളംഎന്ന സ്ഥലപ്പേര് രൂപം കൊണ്ടത്. പുസ്തകങ്ങളുടെ ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഗ്രാമമാണിത്.[4] 2020 ജൂൺ 19-നാണ് ഗ്രാമത്തിന് ഈ അംഗീകാരം ലഭിച്ചത്.[5]

വസ്തുതകൾ Perumkulam, Country ...
Perumkulam
village
Thumb
Perumkulam
Location in Kerala, India
Thumb
Perumkulam
Perumkulam (India)
Coordinates: 8.705244°N 76.786133°E / 8.705244; 76.786133
Country India
StateKerala
Districtkollam
TalukKottarakara Taluk
സർക്കാർ
  ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
  ആകെ
19,074
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691566[1]
വാഹന രജിസ്ട്രേഷൻKL-
അടയ്ക്കുക

References

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.