കൊടുങ്ങൂർ
കോട്ടയം ജില്ലയിലെ ഗ്രാമം / From Wikipedia, the free encyclopedia
കോട്ടയം ജില്ലയിൽ പൊൻകുന്നത്തിനടുത്തായി കോട്ടയം-കുമളി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കൊടുങ്ങൂർ. കോട്ടയത്തുനിന്നും 29 കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന കൊടുങ്ങൂർ കെ.കെ. റോഡിലെ ഒരു പ്രധാന ടൗൺ കൂടിയാണ്[1]. വാഴൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കൊടുങ്ങൂരിൽ സ്ഥിതിചെയ്യുന്നു. പ്രശസ്ത തീർഥാടനകേന്ദ്രമാണ് കൊടുങ്ങൂർ ദേവീക്ഷേത്രം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് കൊടുങ്ങൂർ സ്ഥിതി ചെയ്യുന്നത്. പൊൻകുന്നം (10 കി.മി), കാഞ്ഞിരപ്പള്ളി (16 കി.മി) കോട്ടയം (29കി.മി) ചങ്ങനാശേരി(30 കിമി) എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ.
വസ്തുതകൾ കൊടുങ്ങൂർ, രാജ്യം ...
കൊടുങ്ങൂർ | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686504 |
Telephone code | 0481 |
വാഹന റെജിസ്ട്രേഷൻ | KL-33 |
Nearest city | കോട്ടയം, കാഞ്ഞിരപ്പള്ളി |
ലോക്സഭാമണ്ഡലം | പത്തനംതിട്ട |
അടയ്ക്കുക