കൊച്ചി മെട്രോ റെയിൽവേ
From Wikipedia, the free encyclopedia
കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു അതിവേഗ റെയിൽ ഗതാഗതമാണ് കൊച്ചി മെട്രോ റെയിൽവേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 1999-ൽ ഇ. കെ. നായനാർ സർക്കാരായിരുന്നു കേരളത്തിൽ മെട്രോ റെയിൽ പദ്ധതി സാധ്യത പഠനം നടത്തിയത്. തുടർന്ന് ആദ്യ ഉമ്മൻചാണ്ടി സർക്കാർ 2004 ൽ പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി. 2007 ൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫീസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരാണ് കൊച്ചി മെട്രോ റയിലിന്റെ ആദ്യ ഘട്ടത്തിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഡെൽഹി മെട്രോ അഥവാ ഡി.എം.ആർ.സി. എന്ന സ്ഥാപനമാണ് ഇതിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്.
കൊച്ചി മെട്രോ | |
---|---|
![]() ![]() | |
പശ്ചാത്തലം | |
സ്ഥലം | കൊച്ചി, കേരളം |
ഗതാഗത വിഭാഗം | അതിവേഗ ഗതാഗതം |
പാതകളുടെ എണ്ണം | 1 |
സ്റ്റേഷനുകൾ | 25 |
ചീഫ് എക്സിക്യൂട്ടീവ് | ലോക്നാഥ് ബെഹ്റ, MD |
മുഖ്യകാര്യാലയം | 8th Floor, Revenue Tower, Park Avenue, Kochi[1] |
വെബ്സൈറ്റ് | Kochi Metro |
പ്രവർത്തനം | |
തുടങ്ങിയത് | 17 ജൂൺ 2017 |
പ്രവർത്തനം ആരംഭിക്കുന്നത് | 7 ജൂൺ 2016 |
പ്രവർത്തിപ്പിക്കുന്നവർ | കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) |
വാഹനങ്ങളുടെ എണ്ണം | ആൽസ്റ്റോം മെട്രോപ്പോളിസ് |
ട്രെയിൻ നീളം | 3 കോച്ചുകൾ[2] |
Headway | 5 മിനിട്ട്[2] |
സാങ്കേതികം | |
System length | 25.612 km (15.915 mi) |
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge[3] |
Electrification | Third rail 750 V DC[4] |
ശരാശരി വേഗത | 34 km/h (21 mph)[2] |
കൂടിയ വേഗത | 80 km/h (50 mph)[2] |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/ba/Kochi_Metro_train_at_Palarivattom%2C_Aug_2017.jpg/640px-Kochi_Metro_train_at_Palarivattom%2C_Aug_2017.jpg)
2017 ജൂൺ 17 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായിവിജയൻ, മുഖ്യ ആസൂത്രകൻ ഇ. എം. ശ്രീധരൻ എന്നിവർ പങ്കെടുത്തു. ജൂൺ 19 ന് പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു.