കൈരളി ടി.വി.
From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ് കൈരളി ടി.വി. ഇതിന് 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. എന്നാൽ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.(എം). നിയന്ത്രിക്കുന്ന ചാനൽ ആണ് ഇതെന്നും പറയപ്പെടുന്നു.[1] മലയാളഭാഷയിലെ നാലാമത്തെ ടി.വി. ചാനലും, മൂന്നാമത്തെ സ്വകാര്യ ചാനലുമായ കൈരളി 2000 ആഗസ്റ്റ് 17-ന് ചിങ്ങം 1-നാണ് സംപ്രേഷണം തുടങ്ങിയത്. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നപേരിലാണ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന ചാനലായി കൈരളി ടി.വി. വിലയിരുത്തപ്പെടുന്നു[2].
കൈരളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൈരളി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ തരം, രാജ്യം ...
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം, ഓണ്‍ലൈൻ മാധ്യമം |
---|---|
രാജ്യം | ഇന്ത്യ |
പ്രമുഖ വ്യക്തികൾ | മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി),സി.വെങ്കടരാമൻ (സി.ഒ.ഒ.), എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ) |
വെബ് വിലാസം | കൈരളി ടി.വി. |
അടയ്ക്കുക