![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1b/OCD_handwash.jpg/640px-OCD_handwash.jpg&w=640&q=50)
കൈകഴുകൽ
From Wikipedia, the free encyclopedia
കൈകഴുകൽ അഥവാ കരശുചിത്ത്വം ; കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ, സൂക്ഷമാണുക്കൾ, എണ്ണമയദ്രവ്യങ്ങൾ തുടങ്ങിയ ഹാനികരമായ പദാർഥങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് നീക്കം ചെയ്തു കരങ്ങൾ വൃത്തിയാക്കുന്ന പ്രക്രിയയാണ് കൈകഴുകൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കഴുകലിനുശേഷം കരങ്ങൾ തുടച്ചോ അല്ലാതെയോ ഉണക്കുക എന്നതും ഈ പ്രക്രിയയുടെ പ്രധാന ഭാഗം തന്നെയാണ്. നനഞ്ഞ പ്രതലങ്ങളിൽ മാലിന്യങ്ങൾ കൂടുതൽ എളുപ്പം പുനസ്ഥാപിതമാകും എന്നതാണ് ഉണക്കലിന്റെ പ്രാധാന്യം.[1][2]
വസ്തുതകൾ കൈകഴുകൽ, Other names ...
കൈകഴുകൽ | |
---|---|
![]() സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ | |
Other names | Handwashing, hand hygiene |
അടയ്ക്കുക
സോപ്പും ജലവും ലഭ്യമല്ലാതെ വന്നാൽ പകരമായി സാനിറ്റെസർ ഉപയോഗിക്കാവുന്നതാണ് . 60% എങ്കിലും കോൺസൻട്രേഷൻ ഉള്ള ആൾക്കഹോൾ ലായനികളാണ് ഉപയോഗിക്കേണ്ടത്. എതനോൾ, /ഐസൊപ്രൊപ്പനോൾ ആൾക്കഹോളുകളാണ് അഭികാമ്യം.