![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/be/Chalachithra_academy_1.jpg/640px-Chalachithra_academy_1.jpg&w=640&q=50)
കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി
സംഘടന / From Wikipedia, the free encyclopedia
ചലച്ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.[2] 1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്. സാംസ്കാരികാവിഷ്കാരമെന്ന നിലയിൽ ചലച്ചിത്രത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു അക്കാദമിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്. ചലച്ചിത്രം വ്യക്തിയെന്ന നിലയിലും സമൂഹജീവി എന്ന നിലയിലും ഉള്ള മനുഷ്യന്റെ സമഗ്രപുരോഗതിക്ക് ഉതകുന്നതായിരിക്കണമെന്നതാണ് അക്കാദമിയുടെ ആദർശം. ഫിലിം സൊസൈറ്റികളെയും പുസ്തകങ്ങളെയും ആനുകാലികങ്ങളെയും പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്കും ചലച്ചിത്രപ്രവർത്തകർക്കും വേണ്ടി ചലച്ചിത്രാസ്വാദനകോഴ്സുകൾ, സെമിനാറുകൾ, ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുക തുടങ്ങിയവയിലൂടെ ജനങ്ങളിൽ ചലച്ചിത്രസാക്ഷരത വളർത്താൻ അക്കാദമി പരിശ്രമിക്കുന്നു.
![]() | The tone or style of this article or section may not be appropriate for Wikipedia. Specific concerns may be found on the talk page. See Wikipedia's guide to writing better articles for suggestions. |
Kerala State Chalachitra Academy കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി | |
തരം | സർക്കാർ സഹായമുള്ളത് |
---|---|
സ്ഥാപിക്കപ്പെട്ടത് | ആഗസ്റ്റ് 1998 |
ആസ്ഥാനം | തിരുവനന്തപുരം |
പ്രധാന ആളുകൾ | ചെയർമാൻ: രഞ്ജിത്ത് വൈസ് ചെയർപേഴ്സൺ: പ്രേം കുമാർ സെക്രട്ടറി: അജോയ് സി -m മേയ് 2020 പ്രകാരം[1] |
പ്രവർത്തന മേഖല | കേരള സംസ്ഥാനം, ഇന്ത്യ |
പ്രധാന ശ്രദ്ധ | ചലച്ചിത്രപ്രോത്സാഹനം / വികസനം |
മുദ്രാവാക്യം | Cinema should contribute to the total development of man, both as an individual and as a social being. |
വെബ്സൈറ്റ് | www.keralafilm.com |
![](http://upload.wikimedia.org/wikipedia/commons/thumb/b/be/Chalachithra_academy_1.jpg/640px-Chalachithra_academy_1.jpg)