കേരളത്തിലെ പതിനാലു ജില്ലകൾ From Wikipedia, the free encyclopedia
കേരളത്തിൽ പതിനാലു ജില്ലകളാണുള്ളത്. അവ താഴെപ്പറയുന്നവയാണ്
ഈ പതിനാലു ജില്ലകൾ വടക്കേമലബാർ, മലബാർ, കൊച്ചി, മദ്ധ്യതിരുവിതാംകൂർ, തിരുവിതാംകൂർ എന്നിങ്ങനെ ചരിത്രപരമായ അഞ്ചുപ്രദേശങ്ങളിലായിക്കിടക്കുന്നു. മേല്പറഞ്ഞ ഓരോ പ്രദേശങ്ങളിലുമുള്ള ജില്ലകളേതെല്ലാമെന്നാണ് താഴെക്കൊടുക്കുന്ന പട്ടികയിൽപ്പറയുന്നത്.
പ്രദേശം | ജില്ലകൾ |
---|---|
**സൌത്ത് കാനറ** വടക്കേ മലബാർ | കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടിതാലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകരതാലൂക്ക് |
തെക്കേ മലബാർ | വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കൊഴികെയുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്കൊഴികെയുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും ചില ഭാഗങ്ങൾ |
കൊച്ചി | എറണാകുളം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ |
വടക്കൻ തിരുവിതാംകുർ | എറണാകുളം ജില്ലയുടെ ചിലഭാഗങ്ങൾ |
മദ്ധ്യതിരുവിതാംകൂർ | കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ |
തെക്കൻ തിരുവിതാംകൂർ | കൊല്ലം, തിരുവനന്തപുരം ജില്ലകൾ |
കോഡ്[1] | ജില്ല | തലസ്ഥാനം[2] | നിലവിൽ വന്ന തീയതി[3] | റവന്യൂ ഡിവിഷനുകൾ
(ഉപജില്ലകൾ) |
താലൂക്കുകൾ | ജനസംഖ്യ 2001—ലെ കണക്കുപ്രകാരം[update][2] | വിസ്തീർണ്ണം[2] | ജനസംഖ്യാസാന്ദ്രത |
---|---|---|---|---|---|---|---|---|
AL | ആലപ്പുഴ | ആലപ്പുഴ | 7 ഓഗസ്റ്റ് 1957[4] |
|
|
2,105,349 | 1,414 km² (546 sq mi) | 1,489/km² (3,856/sq mi) |
ER | എറണാകുളം | എറണാകുളം | 1 ഏപ്രിൽ 1958[5] |
|
|
3,098,378 | 2,951 km² (1,139 sq mi) | 1,050/km² (2,719/sq mi) |
ID | ഇടുക്കി | പൈനാവ് | 26 ജനുവരി 1972[7][8] |
|
|
1,128,605 | 4,479 km² (1,729 sq mi) | 252/km² (653/sq mi) |
KL | കൊല്ലം | കൊല്ലം | 1 നവംബർ 1956[9] ( )[10] |
|
|
2,584,118 | 2,498 km² (964 sq mi) | 1,034/km² (2,678/sq mi) |
KN | കണ്ണൂർ | കണ്ണൂർ | 1 ജനുവരി 1957[12] |
|
2,412,365 | 2,966 km² (1,145 sq mi) | 813/km² (2,106/sq mi) | |
KS | കാസറഗോഡ് | കാസർഗോഡ് | 24 മേയ് 1984[13][14] |
|
1,203,342 | 1,992 km² (769 sq mi) | 604/km² (1,564/sq mi) | |
KT | കോട്ടയം | കോട്ടയം | 1 നവംബർ 1956[16] ( )[10] |
|
1,952,901 | 2,203 km² (851 sq mi) | 886/km² (2,295/sq mi) | |
KZ | കോഴിക്കോട് | കോഴിക്കോട് | 1 ജനുവരി 1957[18] |
|
2,878,498 | 2,345 km² (905 sq mi) | 1,228/km² (3,181/sq mi) | |
MA | മലപ്പുറം | മലപ്പുറം | 16 ജൂൺ 1969[20] |
|
|
3,629,640 | 3,550 km² (1,371 sq mi) | 1,022/km² (2,647/sq mi) |
PL | പാലക്കാട് | പാലക്കാട് | 1 ജനുവരി 1957[21] |
|
|
2,617,072 | 4,480 km² (1,730 sq mi) | 584/km² (1,513/sq mi) |
PT | പത്തനംതിട്ട | പത്തനംതിട്ട | 1 നവംബർ 1982[23][24] | 1,231,577 | 2,462 km² (951 sq mi) | 500/km² (1,295/sq mi) | ||
TS | തൃശ്ശൂർ | തൃശ്ശൂർ | 1 നവംബർ 1956[26] (1 Jul 1949)[10] |
|
2,975,440 | 3,032 km² (1,171 sq mi) | 981/km² (2,541/sq mi) | |
TV | തിരുവനന്തപുരം | തിരുവനന്തപുരം | 1 നവംബർ 1956[10][27] |
|
3,234,707 | 2,192 km² (846 sq mi) | 1,476/km² (3,823/sq mi) | |
WA | വയനാട് | കൽപറ്റ | 1 നവംബർ 1980[28] |
|
|
786,627 | 2,131 km² (823 sq mi) | 369/km² (956/sq mi) |
Total | — | — | — | — | 31,841,374 | 38,863 km² (15,005 sq mi) | 819.32/km² (2,122/sq mi) |
2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് മലപ്പുറം ജില്ലയിലാണ് - 3,625,471 പേർ. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല 780,619 ആളുകൾ അധിവസിക്കുന്ന വയനാട് ആണ്. [29]
ജില്ല | ജനസംഖ്യ | പുരുഷന്മാർ | സ്ത്രീകൾ | സാക്ഷരത ആകെ | സാക്ഷരത - പുരുഷന്മാർ | സാക്ഷരത -സ്ത്രീകൾ | 1991 - 2001 ജനസംഖ്യാ വർദ്ധനനിരക്ക് | ജനസാന്ദ്രത | |
---|---|---|---|---|---|---|---|---|---|
1 | കാസർഗോഡ് ജില്ല [30] | 1,204,078 | 588,083 | 615,995 | 84.57 | 90.36 | 79.12 | 12.30 | 604 |
2 | കണ്ണൂർ ജില്ല [31] | 2,408,956 | 1,152,817 | 1,256,139 | 92.59 | 96.13 | 89.40 | 7.13 | 813 |
3 | വയനാട് ജില്ല [32] | 780,619 | 391,273 | 389,346 | 85.25 | 89.77 | 80.72 | 17.04 | 369 |
4 | കോഴിക്കോട് ജില്ല [33] | 2,879,131 | 1,399,358 | 1,479,773 | 92.24 | 96.11 | 88.62 | 9.87 | 1228 |
5 | മലപ്പുറം ജില്ല [34] | 3,625,471 | 1,754,576 | 1,870,895 | 89.61 | 93.25 | 86.26 | 17.22 | 1022 |
6 | പാലക്കാട് ജില്ല [35] | 2,617,482 | 1,266,985 | 1,350,497 | 84.35 | 89.52 | 79.56 | 9.86 | 584 |
7 | തൃശ്ശൂർ ജില്ല [36] | 2,974,232 | 1,422,052 | 1,552,180 | 92.27 | 95.11 | 89.71 | 8.70 | 981 |
8 | എറണാകുളം ജില്ല [37] | 3,105,798 | 1,538,397 | 1,567,401 | 93.20 | 95.81 | 90.66 | 9.09 | 1050 |
9 | ഇടുക്കി ജില്ല [38] | 1,129,221 | 566,682 | 562,539 | 88.69 | 92.33 | 85.02 | 6.96 | 252 |
10 | ആലപ്പുഴ ജില്ല [39] | 2,109,160 | 1,014,529 | 1,094,631 | 93.43 | 96.27 | 90.82 | 5.21 | 1496 |
11 | കോട്ടയം ജില്ല [40] | 1,953,646 | 964,926 | 988,720 | 95.82 | 97.34 | 94.35 | 6.76 | 722 |
12 | പത്തനംതിട്ട ജില്ല [41] | 1,234,016 | 589,398 | 644,618 | 94.84 | 96.41 | 93.43 | 3.72 | 574 |
13 | കൊല്ലം ജില്ല [42] | 2,585,208 | 1,249,621 | 1,335,587 | 91.18 | 94.43 | 88.18 | 7.33 | 1038 |
14 | തിരുവനന്തപുരം ജില്ല [43] | 3,234,356 | 1,569,917 | 1,664,439 | 89.28 | 92.64 | 86.14 | 9.78 | 1476 |
ഒരു ജില്ലയുടെ പൊതുഭരണം നിർവഹിക്കുന്നത് ഒരു ജില്ലാ കളക്ടറാണ്, അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.) കേരള കേഡറിലെ ഉദ്യോഗസ്ഥനാണ്. കേരള സംസ്ഥാന സർക്കാർ ആണ് കലക്ടരെ നിയമിക്കുന്നത്. ജില്ലാഭരണകൂടത്തിന്റെ ആസ്ഥാനം കളക്ടറേറ്റ് എന്ന പേരിൽ അറിയപ്പെടുന്നു. പ്രവർത്തനപരമായി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ മുഖേനയാണ് ഭരണം നടത്തുന്നത്. ഓരോന്നിനും അതിന്റേതായ ജില്ലാതല ഓഫീസ് ഉണ്ട്. ജില്ലാ കളക്ടർ ജില്ലാ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് നേതാവാണ്, കൂടാതെ ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാർ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് സാങ്കേതിക ഉപദേശം നൽകുന്നു. വലിയ അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള സർക്കാരിന്റെ പ്രധാന പ്രവർത്തകനാണ് ജില്ലാ കളക്ടർ. സംസ്ഥാന സർക്കാരിന്റെ ഏജന്റ് എന്ന നിലയിലും ജില്ലയിലെ പ്രതിനിധി എന്ന നിലയിലും അദ്ദേഹത്തിന് ഇരട്ട റോളുണ്ട്. ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയിൽ ജില്ലയിലെ ക്രമസമാധാന ചുമതല കൂടിയുണ്ട്.
ജില്ലയിലെ ഗ്രാമീണപ്രദേശങ്ങളുടെ ഭരണത്തിനായി ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്തും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമതലത്തിൽ ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമുണ്ട്.
ജില്ലയിലെ നഗരപ്രദേശങ്ങളുടെ ഭരണത്തിനായി മുനിസിപ്പാലിറ്റി, കോർപറേഷൻ (നഗരസഭകൾ) എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.