കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമി From Wikipedia, the free encyclopedia
കേരളത്തിലെനൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ്
കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രിൽ 26-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്ത[1] ഈ അക്കാദമി തൃശൂരിലാണ് സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെകേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയുമാണ്. അക്കാദമി എല്ലാ വർഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്കാരങ്ങൾ നൽകി വരുന്നു.
പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017 ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ 2018 ഓഗസ്റ്റ് 2-ന് പ്രഖ്യാപിച്ചു.[2] 29 നാടകങ്ങളിൽ നിന്നു തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് ജൂലൈ 23 മുതൽ ആഗസ്റ്റ് ഒന്നു വരെ തൃശൂരിൽ അരങ്ങേറിയത്. ഞാറയ്ക്കൽ ശ്രീനി ജൂറി ചെയർമാനായിരുന്നു. സുന്ദരൻ കല്ലായി, തങ്കമണി, സി.കെ.ശശി, സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
മികച്ച രണ്ടാമത്തെ നടി – സൂസൻ ഉഷാധരൻ (വെയിൽ), മീനാക്ഷി ആദിത്യ (മായാദർപ്പൺ)
മികച്ച ഗാനരചയിതാവ് – കരിവളളൂർ മുരളി (അടിയത്തമ്പ്രാട്ടി)
മികച്ച സംഗീത സംവിധായകൻ – അനിൽ മാള (വെയിൽ)
മികച്ച ഗായകൻ - ടി.കെ. സന്തോഷ്കുമാർ (അതൊരു കഥയാണ്)
മികച്ച ഗായിക - ടി.കെ. ശുഭ (കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്)
മികച്ച രംഗപട സംവിധായകൻ- സാംകുട്ടി പട്ടങ്കരി (മായാദർപ്പൺ)
മികച്ച ദീപവിതാനം – രാജേഷ് ഇരുളം (വെയിൽ)
മികച്ച വസ്ത്രാലങ്കാരം – ജെയിംസ് ചങ്ങനാശ്ശേരി (വെയിൽ)
പ്രൊഫഷണൽ നാടക മത്സരം ഫലങ്ങൾ 2015 മാർച്ച് 23-ന് പ്രഖ്യാപിച്ചു. മികച്ച നാടകത്തിന് 40,000 രൂപയും സംവിധായകന് 20,000 രൂപയും നടനും നടിക്കും 15,000 രൂപയുമാണ് സമ്മാനത്തുക നൽകുന്നത്. മത്സരത്തിലേക്കായി നാടകങ്ങൾ തിരഞ്ഞെടുത്ത രീതിയെ ചിലർ കോടതിയിൽ ചോദ്യം ചെയ്തതിനാൽ ഫലപ്രഖ്യാപനം വൈകിയിരുന്നു. തെരഞ്ഞെടുത്ത 10 നാടകങ്ങൾക്ക് ഒരുലക്ഷം രൂപ വീതം സബ്സിഡി നൽകും. ഒപ്പം സമ്മാനാർഹരായവർക്ക് ശിൽപവും പ്രശസ്തിപത്രവും സമ്മാനിക്കും.[4]
മികച്ച നാടകം:പ്രണയസാഗരം (അവതരണം:കായംകുളം പീപ്പിൾസ് ആർട്സ് ക്ലബ്ബ് , രചന:സുരേഷ് ബാബു ശ്രീസ്ഥ )
മികച്ച രണ്ടാമത്തെ നാടകം:ഒറ്റമരത്തണൽ (അവതരണം:കൊല്ലം അസ്സീസി)
മികച്ച ഗായകൻ - ഹരികൃഷ്ണൻ - (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം)
മികച്ച ഗായിക - പ്രവീണ - (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം, ഹരിശ്ചന്ദ്രൻ, തെന്നാലിരാമൻ)
മികച്ച സംഗീതസംവിധായകൻ - ആലപ്പി ഋഷികേശ് (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം, ഹരിശ്ചന്ദ്രൻ, തെന്നാലിരാമൻ, സ്വർഗ്ഗം ഭൂമിയിലാണ്)
മികച്ച ഗാനരചയിതാവ് - രമേശ് കാവിൽ (ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാരതപര്യടനം, ഹരിശ്ചന്ദ്രൻ, സ്വർഗ്ഗം ഭൂമിയിലാണ്)
മികച്ച പശ്ചാത്തല സംഗീത സംവിധായകൻ - റെജി ഗോപിനാഥ്, പൗലോസ് ജോൺസ് (രാധേയനായ കർണ്ണൻ)
മികച്ച രംഗപട സംവിധാകൻ - വിജയൻ കടമ്പേരി - (രാധേയനായ കർണ്ണൻ)
മികച്ച ദീപവിതാനം - രാജേഷ് ഇരുളം - (രാധേയനായ കർണ്ണൻ, പരകായ പ്രവേശം)
മികച്ച ചമയം - കലാനിലയം ജയപ്രകാശ് - (ഹരിശ്ചന്ദ്രൻ)
മികച്ച നാടക ഗ്രന്ഥം - പാപവിചാരം സി.ജെ.യുടെ നാടകങ്ങളിൽ - പ്രൊ. തുമ്പമൺ തോമസ്[5]
വിക്രമൻനായർ, കെ.എം. രാഘവൻ നമ്പ്യാർ, ടി.എം. എബ്രഹാം, സെൽമ ജോർജ്, എസ്. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് 2010-ലെ പ്രൊഫഷണൽ നാടക മത്സര അവാർഡ് നിർണ്ണയം നടത്തിയത്.[6]
"'നെല്ല്' മികച്ച നാടകം". മാതൃഭൂമി. 2011 മേയ് 13. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23.{{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"കോഴിക്കോടൻ നാടകപ്പെരുമ". മാതൃഭൂമി. 2009 ജൂൺ 1. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18.{{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)