കുര്യാക്കോസ് ഏലിയാസ് ചാവറ
കേരളത്തിലെ ക്രിസ്തീയപുരോഹിതൻ / From Wikipedia, the free encyclopedia
കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ.ചാവറ അഥവാ ചാവറയച്ചൻ 1805 ഫെബ്രുവരി 10 ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു. കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.1871ജനുവരി 3 നു കൂനമാവിൽ വെച്ച് അന്തരിച്ചു.1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ കോട്ടയത്തു വച്ച് വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.[3]
വസ്തുതകൾ കുര്യാക്കോസ് ഏലിയാസ് ചാവറ, സി.എം.ഐ. , സി.എം.സി. സഭകളുടെ സ്ഥാപകൻ ...
കുര്യാക്കോസ് ഏലിയാസ് ചാവറ | |
---|---|
സി.എം.ഐ. , സി.എം.സി. സഭകളുടെ സ്ഥാപകൻ[1][2] | |
ജനനം | (1805-02-10)ഫെബ്രുവരി 10, 1805 കൈനകരി, കേരളം, ഇന്ത്യ |
മരണം | ജനുവരി 3, 1871(1871-01-03) (പ്രായം 55) കൂനമ്മാവ്,കൊച്ചി, ഇന്ത്യ |
വണങ്ങുന്നത് | കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 1986 |
പ്രധാന തീർത്ഥാടനകേന്ദ്രം | സെന്റ് ജോസഫ്സ് സിറോ മലബാർ ദയറ പള്ളി, മാന്നാനം |
ഓർമ്മത്തിരുന്നാൾ | ജനുവരി 3 |
അടയ്ക്കുക