ആലപ്പുഴ ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ പട്ടണത്തിൽനിന്ന് എട്ടു കിലോമീറ്റർ കിഴക്കുഭാഗത്തായി പമ്പയാറിന്റെ വേമ്പനാട്ടുകായലിന്റേയും വശങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്, കൈനകരി. സഹസ്രാബ്ദങ്ങൾക്കുമുമ്പ്, കടൽ ഉൾവലിഞ്ഞ്, കരയായിത്തീർന്ന പ്രദേശമാണിതെന്ന് പറയപ്പെടുന്നു. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന, പുഞ്ചവയലുകൾനിറഞ്ഞ ഈ ഗ്രാമത്തിന്റെ പിറവിയെപ്പറ്റിപ്പറയുന്ന പുരാണങ്ങളേറെയുണ്ട്. പൂർണ്ണമായും പമ്പാനദി।പമ്പയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുതുരുത്തുകളുടെ ഒരു സമാഹാരമാണു കൈനകരി. ജലാശയങ്ങൾക്കുചുറ്റും ബണ്ടുനിർമ്മിച്ച്, വെള്ളംവറ്റിച്ചുകൃഷിചെയ്യുന്ന കുട്ടനാടൻശൈലിയാണു കൈനകരിയിലും പിന്തുടരുന്നത്. ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതിയുടെ 59.87 ശതമാനവും ജലാശയങ്ങളാണ്. വേമ്പനാട് കായലും പമ്പാനദിയുമാണ് പ്രധാനജലാശയങ്ങൾ. നിരവധി ചെറുതോടുകളും ചെറുതടാകങ്ങളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. കായൽനിലങ്ങളിലെ ചെളിമണ്ണു വളക്കൂറുള്ളതാണ്. പുരാതനങ്ങളായ ക്ഷേത്രങ്ങളും ക്രൈസ്തവദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്.

ഐതിഹ്യങ്ങൾ

കുട്ടനാടൻ പ്രദേശം മുഴുവൻ വനമായിരുന്നുവെന്നും, തീയിൽപ്പെട്ട് വനം നശിച്ചുവെന്നും. ചുട്ടനാട് പിന്നീട് കുട്ടനാട് എന്ന പേരിലറിയപ്പെട്ടുവെന്നും പറയപ്പെടുന്നു. ഇവിടുത്തെ കരിനിലങ്ങളിൽ ഇപ്പോഴും വനവിഭവങ്ങളുടെ അവശിഷ്ടം കാണപ്പെടുന്നുവെന്നത് ഇതിന് ഊന്നൽ നൽകുന്നു.

ചരിത്രം

കേരളത്തിന്റെ അന്നദാതാവായി കീർത്തികേട്ട കുട്ടനാട്ടിലെ പൊന്നുവിളയുന്ന നെൽപ്പാടങ്ങളെ അധികരിച്ച് കൂട്ടനാടൻപ്രദേശത്തെ 18 കരികളായി അറിയപ്പെട്ടിരുന്നു. ഈ കരികളത്രയും ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലുള്ളതായിരുന്നു. ഓരോ കരിയിലുംപെടുന്ന പാടങ്ങളിലെ കൃഷിപ്പണികൾക്ക് മേൽനോട്ടംനൽകിയിരുന്ന തലപ്പുലയൻമാരുണ്ടായിരുന്നു. ഞാറ്റുവേലക്കാലത്തു വിത്തുവിതയ്ക്കാനും ചക്രംചവിട്ടി വെള്ളം വറ്റിക്കാനും കളപറിക്കാനും കൊയ്യാനും മെതിക്കാനുമൊക്കെയുള്ള നിശ്ചയങ്ങളറിയിച്ചിരുന്ന ഈ തലപ്പുലയന്മാരുടെ പേരുചേർത്ത്, പിന്നീട് ഈ കരികളറിയപ്പെട്ടുതുടങ്ങി. അങ്ങനെയറിയപ്പെട്ട കരികളിലൊന്നാണ് കൈനകരി. ഈ ദേശത്തെ വയൽപ്പണികൾക്ക് നേതൃത്വം കൊടുത്തിരുന്നത് ‘കനകൻ’ എന്നയാളായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ‘കനകന്റെ കരി’ എന്നുള്ളത് ലോപിച്ചാണ് ‘കൈനകരി’യുണ്ടായത് എന്നും വിശ്വസിച്ചുപോരുന്നു. കൈനകരി പഞ്ചായത്തിൽ ഇന്നുള്ള ‘കനകാശേരി’ എന്ന പാടശേഖരം ഇതിനൂന്നൽ നൽകുന്നു. അതുപോലെ ‘ചേന്നന്റെ’ കരിയാണ്, ‘ചേന്നംകരി’ എന്നറിയപ്പെടുന്നതെന്നും ചരിത്രരേഖകളിൽക്കാണുന്നു.[അവലംബം ആവശ്യമാണ്]

സ്ഥിതിവിവരക്കണക്കുകൾ

  • ജില്ല : ആലപ്പുഴ
  • ബ്ലോക്ക്‌ : ചമ്പക്കുളം
  • തലൂക്ക് : കുട്ടനാട്
  • വിസ്തീർണം : 38.85 ച .കി .മി
  • വാർഡുകൾ : 15
  • ജനസംഖ്യ്‌ : 26862
  • പുരുഷന്മാർ : 13342
  • സ്ത്രീകൾ : 13520
  • ജനസാന്ദ്രത : 733
  • അനുപാദം : 1046
  • സാക്ഷരത : 98%
  • സാക്ഷരത പുരു. : 99%
  • സാക്ഷരത സ്ത്രീ. : 97%
  • ക്രിസ്ത്യൻ ആരാധനാലയങ്ങൾ : 14
  • ഹൈന്തവ ആരാധനാലയങ്ങൾ : 17

അതിരുകൾ

  • കിഴക്ക് -
  • പടിഞ്ഞാറ് -
  • വടക്ക് -
  • തെക്ക്‌ -

വാർഡുകൾ

  1. കുപ്പപ്പുറം
  2. ചെറുകാലി കായൽ
  3. കുട്ടമംഗലം
  4. വാവക്കാട്
  5. ഭജനമഠം
  6. കിഴക്കേ ചേന്നങ്കരി
  7. ഐലൻറ് വാർഡ്‌
  8. തെക്കേ വാവക്കാട്
  9. പഞ്ചായത്ത്‌ വാർഡ്‌
  10. ഇടപ്പള്ളി വാർഡ്‌
  11. പുത്തൻതുരം
  12. തോട്ടുവാത്തല
  13. അറുനൂറ്റും പാടം
  14. പടിഞ്ഞാറെ കുട്ടമംഗലം
  15. തോട്ടുകടവ്‌

പ്രധാന ആരാധനാലയങ്ങൾ

Thumb
കണ്ണാട്ട് ദേവീ ക്ഷേത്രം

ഹിന്ദുക്ഷേത്രങ്ങൾ

Thumb
പാലത്തിക്കോട് ദേവീക്ഷേത്രം
  • ചക്കംകരി ദേവി ക്ഷേത്രം
  • കണ്ണാട്ട് ദേവീ ക്ഷേത്രം
  • പനക്കൽ മഹാദേവക്ഷേത്രം
  • പാലത്തിക്കോട് ദേവീക്ഷേത്രം
  • ഇളംകാവ് ദേവീ ക്ഷേത്രം



ക്രൈസ്തവ ആരാധനാലയങ്ങൾ

Thumb
വി. തൊമ്മാസിന്റെ പേരിലുള്ള ദേവാലയം

ഗതാഗതം

റോഡ് ഗതാഗതം

ജലഗതാഗതം

കൃഷി

നെൽകൃഷി

നെല്ലാണ്‌, ഇവിടെ ഏറ്റവുംകൂടുതൽ കൃഷിചെയ്യപ്പെടുന്ന ധാന്യം. ഭൂമിശാസ്ത്രപരമായ പ്രത്യേകത, നെൽകൃഷിക്കനുയോജ്യമാണ്‌. വിരിപ്പൂ (മേയ്-സെപ്റ്റംബർ), പുഞ്ച (നവംബർ-മാർച്ച്) എന്നിങ്ങനെ രണ്ടുതവണ കൃഷിയിറക്കുന്നു. കൃഷിയിടങ്ങളെ ചെറിയ പാടശേഖരങ്ങളായിത്തിരിച്ചാണു കൃഷിചെയ്യുന്നത്. സാധാരണയായി ലഭിക്കുന്ന വിളവ്, 3.3 ടൺ/ഹെക്റ്റർ ആണ്‌. ഇത്, സംസ്ഥാനശരാശരിയായ 2 ടൺ/ഹെക്റ്ററിനേക്കാൾ വളരെയധികമാണ്.

കാലാവസ്ഥ

ഇവിടുത്തെ കാലാവസ്ഥ കൃഷിക്കനുയോജ്യമാണ്. അന്തരീക്ഷോഷ്മാവ് 22നും 34നുമിടയ്ക്കാണ്‌ (ഡിഗ്രി സെൽഷ്യസ്) ഏറ്റവുംകൂടുതൽ ചൂടനുഭവപ്പെടുന്നത് ഒക്ടോബർമുതൽ ഏപ്രിൽവരെയാണ്‌. ജൂൺമുതൽ ജൂലൈവരെയുള്ളകാലം മഴ ലഭിക്കുന്നു. ജൂൺമുതലാരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺകാലം, കേരളത്തിലെ മറ്റുപ്രദേശങ്ങളിലെന്നപോലെ കൈനകരിയിലും സമൃദ്ധമായ മഴ നല്കുന്നു. പിന്നീട്, വടക്കുകിഴക്കൻ മൺസൂണിലാണു മഴ ലഭിക്കുന്നത്

Thumb
കൈനകരിയിലെ ഒരു ജല സംഭരണി

സാമ്പത്തികരംഗം

കൃഷിയും വിനോദസഞ്ചാരവുമാണ് കൈനകരിയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ.

കൂടാതെ കാലിവളർത്തലും മത്സ്യബന്ധനവും ഇവിടുത്തെ ജനങ്ങളുടെ വരുമാനമാർഗ്ഗങ്ങളാണ്.

നെൽവയലുകളും തെങ്ങിൻതോപ്പുകളുംകൊണ്ടു സമൃദ്ധമാണിവിടം.

നെല്ല്‌, കമുക്, വാഴ, മാവ് മരച്ചീനി പച്ചക്കറികൾ, പുഷ്പങ്ങൾ, തെങ്ങ്. മരുന്നുചെടികൾ, വാനില മുതലായവയും ഈ പ്രദേശത്തു കൃഷിചെയ്തുവരുന്നു.

ഇഴപിരിയുന്ന ജലപാതകളും കനാലുകളും ഇവിടത്തെ കൃഷിഭൂമികൾക്കു ജലമെത്തിക്കുന്നു. കൈനകരിയുടെ സന്തുലിതമായ മദ്ധ്യരേഖാകാലാവസ്ഥ, ചെടികളുടെയും മരങ്ങളുടെയും വളർച്ചയ്ക്കനുയോജ്യമാണ്.

സാംസ്കാരികം

  • വളളംകളി
  • കൃഷി
  • വേമ്പനാട് കയൽ

വിദ്യാലയങ്ങൾ

SNDP.HSS കുട്ടമംഗലം

St Mary's Boys High school കൈനകരി

Holy Family GHS കൈനകരി

Little Flower Convent School കൈനകരി

KE Carmel Public School കൈനകരി

Government LP School, തോട്ടുവാത്ത കൈനകരി

Govt.HS കുപ്പപുറം

Govt. LP കുട്ടമംഗലം(പാണ്ടിപ്പള്ളി)

ചിത്രശാല

== വിനോദസഞ്ചാരം ==കേരള നവോത്ഥാന ശില്പി എന്നറിയപ്പെടുന്ന ചാവറ അച്ഛൻ ജനിച്ചത് എവിടെയാണ്ഫലകം:KC Carme-ചാവറഭവൻ-ചാവറ ജന്മഗ്രഹംകുട്ടനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന് കൈനകരി യിലെ ന്യൂ ഹൗസ്  ബോട്ട്  ടെർമിനലും പള്ളാത്തുരുത്തി ഹൗസ്  ബോട്ട്  ടെർമിനലും. വേമ്പനാട്ട് കായലും ഹൗസ്‌ബോട്ടുകളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.