ഹിന്ദുസ്ഥാനി സംഗീതത്തിലെ ബനാറസ് ഘരാന ശാഖ പിന്തുടർന്നിരുന്ന തബല വിദ്വാനായിരുന്നു കിഷൻ മഹാരാജ്. (സെപ്റ്റംബർ 3, 1923 – മേയ് 4, 2008) [1][2].
കിഷൻ മഹാരാജ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Benares, United Provinces, British India | സെപ്റ്റംബർ 3, 1923
മരണം | മേയ് 4, 2008 84) | (പ്രായം
വിഭാഗങ്ങൾ | Indian classical music |
ഉപകരണ(ങ്ങൾ) | tabla |
വർഷങ്ങളായി സജീവം | 1934–2008 |
ജീവിതരേഖ
വാരണാസിയിലെ കബീർ ചൗരയിൽ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് കിഷൻ മഹാരാജ് ജനിച്ചത്.[1] പിതാവായ ഹരിമഹാരാജിന്റെ കീഴിൽ സംഗീതത്തിൽ പ്രാഥമികശിക്ഷണം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മരണത്തിനുശേഷം കാന്തിമഹാരാജിനോടൊപ്പമാണ് പഠനം തുടർന്നത്.പതിന്നാം വയസ്സിൽ തന്നെ പരിപാടികൾ അവതരിപ്പിച്ചുതുടങ്ങിയ കിഷൻമഹാരാജ് ഓങ്കാർനാഥ് ഠാക്കൂർ,ഫൈയാസ് ഖാൻ,ഭീംസെൻ ജോഷി,രവിശങ്കർ, ബഡേ ഗുലാം അലിഖാൻ,ഗിരിജാദേവി,സിതാരാദേവി എന്നിങ്ങനെ ഒട്ടേറേ കലാകാരന്മാരോടൊപ്പം സംഗീതകച്ചേരികളിൽ പങ്കെടുക്കുകയുണ്ടായി.[3]
ബഹുമതികൾ
1973 ൽ രാഷ്ട്രം പദ്മശ്രീ നൽകിയും,2002 ൽ പദ്മവിഭൂഷൺ നൽകിയും ആദരിയ്ക്കുകയുണ്ടായി.[4] 2008,മേയ് 4 ന് വാരണാസിയിലെ ഖജൗരിയിൽ വച്ച് തന്റെ 84 മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.[5]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.