വാരാണസി
പ്രകാശത്തിന്റെ നഗരം From Wikipedia, the free encyclopedia
പ്രകാശത്തിന്റെ നഗരം From Wikipedia, the free encyclopedia
വാരാണസി वाराणसी وارانسی | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttar Pradesh |
ജില്ല(കൾ) | വാരാണസി |
മേയർ | കൗശലേന്ദ്ര സിംഗ് |
ജനസംഖ്യ • ജനസാന്ദ്രത |
31,47,927 (district)[1] (2001—ലെ കണക്കുപ്രകാരം[update]) • 1,995/കിമീ2 (1,995/കിമീ2)[2] |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
1,550 km2 (598 sq mi) • 80.71 m (265 ft) |
ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം[3] നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് (ഹിന്ദി: बनारस, ഉർദു: بنارس, Banāras pronunciation [bənɑːɾəs] ) , കാശി (ഹിന്ദി: काशी, ഉർദു: کاشی, Kāśī [kaː.ʃiː] ) എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി (Sanskrit: वाराणसी Vārāṇasī, pronunciation [ʋaːɾaːɳəsiː] ).</ref> ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.[4][5] 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു[3]. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.[6]
ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. അശോക സാമ്രാജ്യസമയത്ത്ഇ ബുദ്ധമത അനുയായികൾ എന്നിവരൊക്കെ ആദ്യകാലനഗരം ഏതാണ്ട് പൂർണമായും കാലത്തിനനുസരി പുരോഗമനം നടത്തിയിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ കടന്നുവരവോടെ തൊട്ട്എ കൂടായ്മ തീണ്ടികൂടായ്മ മാറ്റി നിർത്തപെട്ടു ബ്രഹ്മനാധിപത്യത്തിൽ അക്ഷര അഭ്യാസം നിഷേധിച്ച താഴ്ന്നവിഭാഗം ഹിന്ദുകൾക്ക്തോ വിദ്യാഭ്യാസം നൽകിയതുമുതൽ ആരാധനകളിൽ പ്രകടമായ മാറ്റം കാരണമായി.. ബുദ്ധമത ക്ഷേത്രങ്ങൾ പിടിച്ചടക്കി ഭൂരിപക്ഷ ഹിന്ദുക്കൾ വാരാണസിയിൽ ഇപ്പോഴുള്ള തരത്തിൽ എല്ലാ ക്ഷേത്രങ്ങളും പുതുക്കി പണികഴിപ്പിച്ചു
വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്.
ഋഗ്വേദത്തിൽ കാശിയെക്കുറിച്ചുളള പരാമർശങ്ങളുണ്ട്.[7] ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.[8]
ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വരാണസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഉത്തരേന്ത്യയിൽ പല കാലങ്ങളിൽ വിവിധ പടയോട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യകാലനഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. വിഗ്രഹാരാധനയോടുള്ള എതിർപ്പാണ് വൻതോതിലുള്ള ഈ നശീകരണത്തിന് കാരണമായി കരുതപ്പെടുന്നു. അതുകൊണ്ട് വാരാണസിയിൽ ഇപ്പോഴുള്ള മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് 18-ആം നൂറ്റാണ്ടിൽ മറാഠകളുടെ കാലത്താണ് നടന്നത്.
വരാണസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെ പ്രശസ്തമാണ്. ഇവിടത്തെ പ്രാദേശികരീതിയിലുള്ള ഗുസ്തിയും മറ്റൊരു ആകർഷണമാണ്[3].
കാശിയെ ശിവന്റെ നഗരം എന്നാണ് അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും.
ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്[3].
ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ് (ജ്ഞാനവ്യാപി) ഇവിടത്തെ യഥാർത്ഥ ശീവലിംഗം എന്നും വിശ്വാസമുണ്ട്[9].
1. കാശി വിശ്വനാഥ ക്ഷേത്രം
2. കാലഭൈരവ ക്ഷേത്രം
3. വിശാലാക്ഷി ക്ഷേത്രം (മണികർണ്ണികാ ക്ഷേത്രം)
4. ദുർഗാ കുണ്ഡ് ക്ഷേത്രം
5. അന്നപൂർണേശ്വരി ക്ഷേത്രം
6. ലളിത ഗൗരി ക്ഷേത്രം
7. മൃത്യുഞ്ചയ മഹാദേവ ക്ഷേത്രം
8. സങ്കട മോചൻ ഹനുമാൻ ക്ഷേത്രം
9. വാരാഹി പഞ്ചമി ദേവിക്ഷേത്രം
മതപരമായ ഉത്സവങ്ങൾക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. ഓരോ വർഷവും ഇവിടെ 400 ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നു. ശിവരാത്രിയാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ഈ ദിവസം വിശ്വാസികൾ പകൽ മുഴുവൻ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവവിഗ്രഹത്തിൽ പാലും വെറ്റിലയും ഗംഗാജലവും അഭിഷേകം നടത്തുന്നു. രാത്രിയിൽ ഇവർ പാട്ടുകൾ പാടി ഘോഷയാത്ര നടത്തുന്നു[3].
വരാണസി പുരാതനമായ ഒരു ഹൈന്ദവപഠനകേന്ദ്രമാണ്. ഇവിടത്തെ ഹിന്ദു സർവകലാശാലയിൽ ലോകത്തെമ്പാടും നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കാനെത്തുന്നു[3].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.