കിഴക്കിന്റെ കാതോലിക്കാ പാത്രിയർക്കീസുമാരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ / From Wikipedia, the free encyclopedia
കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസുമാരുടെ സ്ഥാനനാമമാണ് പൗരസ്ത്യ കാതോലിക്കോസ്. ഈ സ്ഥാനം ബാബിലോണിലെ പാത്രിയർക്കീസ്, കിഴക്കിന്റെ പാത്രിയർക്കീസ്, സെലൂക്യാ-ടെസിഫോണിലെ കാതോലിക്കോസ്-പാത്രിയർക്കീസ്, പൗരസ്ത്യ കാതോലിക്കോസ് അല്ലെങ്കിൽ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എന്നൊക്കെ അറിയപ്പെടുന്നു.[1]
എദേസ്സയിലേയും പാർത്തിയൻ സാമ്രാജ്യത്തിലെയും ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ഉടലെടുത്ത[2] ഈ സ്ഥാനം അഞ്ചാം നൂറ്റാണ്ടു മുതൽ പാത്രിയാർക്കേറ്റ് എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി.