From Wikipedia, the free encyclopedia
കേരളത്തിലെ കാട്ടിലും നാട്ടിലും കാണപ്പെടുന്ന ആൽവർഗ്ഗത്തിലെ വലിയ ഒരു മരമാണ് ചേല അഥവാ കാരാൽ. (ശാസ്ത്രീയനാമം: Ficus tsjahela). വായവവേരുകൾ ഇല്ല. ഇല കന്നുകാലികൾക്ക് വിഷമാണ്. [1]. 1100 മീറ്റർ വരെ ഉയരമുള്ള ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു [2]
കാരാൽ | |
---|---|
കാരാലിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F.tsjahela |
Binomial name | |
Ficus tsjahela Burm. f. | |
മഹാരാഷ്ട്ര കർണാടക എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിലും, കേരളത്തിലെ എല്ലാ ജില്ലകളിലും തമിഴ്നാടിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാരാൽ കണ്ടു വരുന്നു. മഹാരാഷ്ട്രയിൽ അഹമ്മദ് നഗർ, രത്നഗിരി, സത്താറ ജില്ല, സിന്ധുദുർഗ് ജില്ല എന്നിവിടങ്ങളിൽ ഈ മരം കണ്ടെത്തിയിട്ടുണ്ട്. കർണാടകയിലെ ചിക്കമഗലുർ, ഹാസൻ, മൈസൂർ, ഷിമോഗ, നോർത്ത് കാനറ ജില്ല എന്നിവിടങ്ങളിൽ ഇത് കാണാം. തമിഴ്നാട്ടിൽ കോയംബത്തൂർ, ധർമപുരി, കന്യാകുമാരി, നീലഗിരി ജില്ല, സേലം , തിരുനെൽ വേലി, തിരുവണ്ണാമലൈ, വെല്ലൂർ, വില്ലുപുരം എന്നിവിടങ്ങളിൽ കാരാൽ കണ്ടുവരുന്നു.[3] കേരളത്തിൽ കണ്ണൂരിലെ ഒരു കാവായ നീലിയാർ കോട്ടത്ത് ഈ ചെടി കണ്ടെത്തിയിട്ടുണ്ട്.[4]
25 മീറ്റർ വരെ നീളം വരുന്ന ഇലകൊഴിയും മരം
കടും തവിട്ടു നിറമുള്ള പട്ട
ഉരുണ്ട, മിനുത്ത ശാഖകൾ, വെളുത്ത കറ.
ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള ലഘുപത്രങ്ങൾ.
പൂഞെട്ടില്ലാത്ത സൈക്കോണിയം, ഏകലിംഗപുഷ്പം
0.5 സെ.മീ വലിപ്പമുള്ള, പച്ച നിറത്തിൽ മിനുസമുള്ള എകീൻ ഫലം.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.