ഏഴാമത്തെ വരവ്
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
എം.ടി.യുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 2013 സെപ്റ്റംബർ 15-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഏഴാമത്തെ വരവ്. എം.ടി.യും ഹരിഹരനും ഒരുമിക്കുന്ന 14-ആമത്തെ ചിത്രമാണിത്. ഇന്ദ്രജിത്ത്, വിനീത്, ഭാവന, മോഹന, കവിത, മാമുക്കോയ, സുരേഷ്കൃഷ്ണ, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1979-ൽ നിർമ്മാണം ആരംഭിച്ച എവിടെയോ ഒരു ശത്രു എന്ന സിനിമയുടെ പുനരാവിഷ്കാരമാണ് ഈ ചിത്രം. ഈ ചിത്രം പുറത്തിറങ്ങിയിട്ടില്ല.[1]
വസ്തുതകൾ ഏഴാമത്തെ വരവ്, സംവിധാനം ...
ഏഴാമത്തെ വരവ് | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ഹരിഹരൻ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | ഇന്ദ്രജിത്ത് ഭാവന വിനീത് വിനു മോഹൻ |
സംഗീതം | ഹരിഹരൻ |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | ബവൻ ശ്രീകുമാർ |
സ്റ്റുഡിയോ | ഗായത്രി സിനിമാസ് എന്റർപ്രൈസസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക
ഗായത്രി സിനിമാസ് എന്റർപ്രൈസസിന്റെ ബാനറിൽ ഹരിഹരൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗാനരചനയും സംഗീതവും അദ്ദേഹം തന്നെ നിർവഹിച്ചിരിക്കുന്നു.[2] ഹരിഹരൻ ആദ്യമായാണ് ചലച്ചിത്രത്തിനു സംഗീതം നൽകുന്നത്.