എസ്ഥർ വെർജിയർ
ഡച്ച് വീൽചെയർ ടെന്നീസ് താരം / From Wikipedia, the free encyclopedia
വിരമിച്ച ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് എസ്ഥർ മേരി വെർജീർ (ഡച്ച് ഉച്ചാരണം: [ˈɛstər vərˈɣeːr]; ജനനം: 18 ജൂലൈ 1981). സിംഗിൾസും ഡബിൾസും സംയോജിപ്പിച്ച് 48 ഗ്രാൻസ്ലാം ടൂർണമെന്റുകളും 23 വർഷാവസാന ചാമ്പ്യൻഷിപ്പുകളും 7 പാരാലിമ്പിക്സ് കിരീടങ്ങളും അവർ നേടിയിട്ടുണ്ട്. 1999 മുതൽ 2013 ഫെബ്രുവരിയിൽ വിരമിക്കുന്നതുവരെ ലോക ഒന്നാം നമ്പർ വീൽചെയർ ടെന്നീസ് കളിക്കാരിയായിരുന്നു വെർജീർ.[1] സിംഗിൾസ് മത്സരങ്ങളിൽ 2003 ജനുവരി മുതൽ തോൽവിയറിയാതെ 470 മത്സരങ്ങളിൽ അവർ വിജയിച്ചിരുന്നു.[2] പ്രൊഫഷണൽ സ്പോർട്സിലെ ഏറ്റവും പ്രബലയായ കളിക്കാരിയായി അവർ പലപ്പോഴും പരാമർശിക്കപ്പെടുന്നു.[3][4]
Full name | എസ്തർ മേരി വെർജിയർ | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Country (sports) | നെതർലൻ്റ്സ് | ||||||||||||||||||||||||||||||||||
Residence | Woerden, നെതർലാൻറ്സ് | ||||||||||||||||||||||||||||||||||
Born | (1981-07-18) 18 ജൂലൈ 1981 (42 വയസ്സ്) Woerden, Netherlands | ||||||||||||||||||||||||||||||||||
Turned pro | 1995 | ||||||||||||||||||||||||||||||||||
Retired | 2013 | ||||||||||||||||||||||||||||||||||
Plays | Right handed | ||||||||||||||||||||||||||||||||||
Official website | www.esthervergeer.nl | ||||||||||||||||||||||||||||||||||
Singles | |||||||||||||||||||||||||||||||||||
Career record | 695–25 | ||||||||||||||||||||||||||||||||||
Career titles | 148 | ||||||||||||||||||||||||||||||||||
Highest ranking | No. 1 (6 April 1999) | ||||||||||||||||||||||||||||||||||
Grand Slam Singles results | |||||||||||||||||||||||||||||||||||
Australian Open | W (2002, 2003, 2004, 2006, 2007, 2008, 2009, 2011, 2012) | ||||||||||||||||||||||||||||||||||
French Open | W (2007, 2008, 2009, 2010, 2011, 2012) | ||||||||||||||||||||||||||||||||||
US Open | W (2005, 2006, 2007, 2009, 2010, 2011) | ||||||||||||||||||||||||||||||||||
Other tournaments | |||||||||||||||||||||||||||||||||||
Masters | W (1998, 1999, 2000, 2001, 2002, 2003, 2004, 2005, 2006, 2007, 2008, 2009, 2010, 2011) | ||||||||||||||||||||||||||||||||||
Paralympic Games | Gold Medal (2000, 2004, 2008, 2012) | ||||||||||||||||||||||||||||||||||
Doubles | |||||||||||||||||||||||||||||||||||
Career record | 441–35 | ||||||||||||||||||||||||||||||||||
Career titles | 136 | ||||||||||||||||||||||||||||||||||
Highest ranking | No. 1 (20 October 1998) | ||||||||||||||||||||||||||||||||||
Grand Slam Doubles results | |||||||||||||||||||||||||||||||||||
Australian Open | W (2003, 2004, 2006, 2007, 2008, 2009, 2011, 2012) | ||||||||||||||||||||||||||||||||||
French Open | W (2002, 2005, 2006, 2007, 2008, 2009, 2011, 2012) | ||||||||||||||||||||||||||||||||||
Wimbledon | W (2009, 2010, 2011) | ||||||||||||||||||||||||||||||||||
US Open | W (2002, 2003, 2005, 2006, 2007, 2009, 2010, 2011) | ||||||||||||||||||||||||||||||||||
Other doubles tournaments | |||||||||||||||||||||||||||||||||||
Masters Doubles | W (2001, 2002, 2003, 2005, 2006, 2007, 2008, 2009, 2011) | ||||||||||||||||||||||||||||||||||
Paralympic Games | Gold Medal (2000, 2004, 2012) Silver Medal (2008) | ||||||||||||||||||||||||||||||||||
World Team Cup | Champion (1998, 2000, 2001, 2002, 2003, 2004, 2005, 2006, 2007, 2008, 2009) | ||||||||||||||||||||||||||||||||||
Medal record
| |||||||||||||||||||||||||||||||||||
Last updated on: 28 January 2012. |
കരിയറിലുടനീളം വെർജിയർ 695 സിംഗിൾസ് മത്സരങ്ങളിൽ വിജയിക്കുകയും 25 മത്സരങ്ങൾ തോൽക്കുകയും ചെയ്തു.[5] നാല് പാരാലിമ്പിക്സ് സിംഗിൾസ് സ്വർണ്ണ മെഡലുകൾ, 21 ഗ്രാൻസ്ലാം കിരീടങ്ങൾ, 14 എൻഇസി വീൽചെയർ ടെന്നീസ് മാസ്റ്റേഴ്സ് എന്നിവയുൾപ്പെടെ 148 സിംഗിൾസ് കിരീടങ്ങൾ വെർജിയർ നേടി. ലോക ഒന്നാം നമ്പർ താരമായി 668 ആഴ്ചക്കാലം ചെലവഴിച്ച വെർജിയർ 1999 ഏപ്രിൽ 6 ന് ഈ സ്ഥാനം അവകാശപ്പെടുകയും, 2000 ഒക്ടോബർ 2 ന് അത് തിരിച്ചുപിടിക്കുകയും 2013 ജനുവരി 21 ന് ഉപേക്ഷിക്കുകയും ചെയ്തു. വെർജിയർ തുടർച്ചയായി 13 വർഷം ഐടിഎഫ് ലോക ചാമ്പ്യനായിരുന്നു. ഡബിൾസ് മത്സരങ്ങളിൽ വെർജിയർ ആകെ 136 കിരീടങ്ങൾ നേടിയതിൽ 27 എണ്ണം ഗ്രാൻഡ് സ്ലാമിലെ വിജയമായിരുന്നു. ഡബിൾസിൽ മൂന്ന് പാരാലിമ്പിക് സ്വർണ്ണ മെഡലുകളും കൂടാതെ 12 തവണ ലോക ടീം കപ്പ് നേടുന്നതിന്റെ ഭാഗവുമാണ് വെർജിയർ.[6]
2003 ജനുവരി 30 ന് ഡാനിയേല ഡി ടൊറോയോട് പരാജയപ്പെട്ടതിന് ശേഷം പത്ത് വർഷത്തോളം വനിതാ സിംഗിൾസ് മത്സരങ്ങളിൽ അപരാജിതയായിരുന്നു വെർജിയർ. 2003-ലെ പരാജയ ശേഷം അടുത്ത 10 വർഷങ്ങളിൽ വെർജിയർ 120 ടൂർണമെന്റുകളും 470 മത്സരങ്ങളും വിജയിച്ചു. 73 വ്യത്യസ്ത എതിരാളികളെ തോൽപ്പിച്ചു. 95 തവണ ഒരു മത്സരവും തോറ്റില്ല. കൂടാതെ, സ്ട്രീക്ക് സമയത്ത് അവർക്ക് 18 സെറ്റുകൾ മാത്രമാണ് നഷ്ടമായത്. 2008-ലെ പാരാലിമ്പിക് ഗെയിംസിന്റെ ഫൈനലിൽ കോറി ഹോമാനെതിരെ ഒരു തവണ മാത്രം മാച്ച് പോയിന്റിലേക്ക് കൊണ്ടുപോയി.[7]