From Wikipedia, the free encyclopedia
ഐക്യ അറബ് എമിറേറ്റുകളിലെ ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ് എമിറേറ്റ്സ് < (അറബി: طيران الإماراتTayarān al-Imārāt - തയ്യറാൻ അൽ ഇമറാത്ത്. ഇത് മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ്. ജൂലൈ-2012 സ്ഥിതി അനുസരിച്ച് എമിറേറ്റ്സ് 74 രാജ്യങ്ങളിലെ 124 നഗരങ്ങളിലേക്ക് ആഴ്ചയിൽ മൊത്തമായി 2500 സർവീസുകൾ നടത്തുന്നുണ്ട്. എമിറേറ്റ്സിന്റെ ഉടമസ്ഥത വഹിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പിൽ അമ്പതിലേറെ ബ്രാൻഡുകൾ വഹിക്കുന്ന വ്യത്യസ്ത കമ്പനികളിൽ അറുപത്തിരണ്ടായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. 2011 - 2012 സാമ്പത്തിക വർഷത്തിലെ എമിറേറ്റ്സ് എയർലൈനിന്റെ മാത്രം വരുമാനം 87,201 കോടി രൂപയാണ്. [4][5]
| ||||
തുടക്കം | 1985 | |||
---|---|---|---|---|
ഹബ് | Dubai International Airport [A] | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Skywards | |||
വിമാനത്താവള ലോഞ്ച് | Emirates Lounge | |||
Fleet size | 182 [1] | |||
ലക്ഷ്യസ്ഥാനങ്ങൾ | 124 [2] | |||
ആപ്തവാക്യം | "Hello Tomorrow" | |||
മാതൃ സ്ഥാപനം | The Emirates Group | |||
ആസ്ഥാനം | Dubai, United Arab Emirates | |||
പ്രധാന വ്യക്തികൾ | ഷൈക് അഹ്മദ് ബിൻ സയീദ് അൽ മക്തൂം (Chairman/CEO) സർ മോറിസ് ഫ്ലാനഗൻ (Executive Vice-Chairman) ടിം ക്ലാർക്ക് (President) | |||
തൊഴിലാളികൾ | > 42,000 <[3] | |||
വെബ്സൈറ്റ് | http://www.emirates.com |
1985 ഒക്ടോബർ ഇരുപത്തഞ്ചാം തീയതിയാണ് എമിറേറ്റ്സ് അതിന്റെ ആദ്യത്തെ സർവീസ് തുടങ്ങുന്നത്. ദുബൈയിൽ നിന്ന് മുംബൈ , ദില്ലി, കറാച്ചി എന്നീ നഗരങ്ങളിലോട്ട് സർവീസുകൾ ഉണ്ടായിരുന്നു. അന്ന് എമിറേറ്റ്സ് ഫ്ലീറ്റിൽ ആകെ നാല് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ദുബൈ ക്രൗൺ പ്രിൻസ് ഹിസ് ഹൈനസ്സ് ഷൈക് മുഹമ്മദ് ബിൻ റാഷിദ് നൽകിയ രണ്ട് ബോയിങ്ങ് 727 വിമാനങ്ങളും പാകിസ്താൻ ഇന്റർനാഷനൽ എയർലൈനിൽ നിന്നു വെറ്റ് ലീസ് വാടകക്കെടുത്ത (wet lease) രണ്ടു വിമാനങ്ങളും (ഒരു ബോയിങ്ങ് 737–300 ഉം ഒരു എയർബസ് 300B4-200 ഉം). വെറ്റ് ലീസ് വാടക എന്നു പറഞ്ഞാൽ വിമാനം, ക്രൂ, ഇൻഷൂറൻസ്, മെയിന്റനൻസ് (aircraft, crew, insurance, maintenance) എല്ലാം ഉടമസ്ഥ കമ്പനിയുടെയും, ഫ്ലൈറ്റ് നമ്പർ മാത്രം വാടകക്കാരന്റെയുമായിരിക്കും. ആദ്യത്തെ വർഷം തന്നെ എമിറേറ്റ്സ് 260,000 യാത്രക്കാരെയും, 10,000 ടൺ ചരക്കും വഹിച്ചു ലാഭകരമായി പ്രവർത്തിച്ചു തുടങ്ങി. അന്ന് എമിറേറ്റ്സിന്റെ സാരഥ്യം വഹിച്ചിരുന്നത് ബി.ഓ.ഏ.സി യിലും (BOAC) , ബ്രിട്ടീഷ എയർവേസിലും കൂടി 25 വർഷത്തെ പ്രവർത്തന പരിചയമുള്ള സർ മോറിസ് ഫ്ലാനഗൻ ആയിരുന്നു. 2010 ലെ എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ബഹുമതി ലിസ്റ്റിൽ ഇദ്ദേഹത്തിന് നൈറ്റ് കമാണ്ടർ ഒഫ് ദി ഓർഡർ ഒഫ് ദി ബ്രിട്ടീഷ് എമ്പയർ (KBE - Knight Commander of the Order of the British Empire) ബഹുമതി നൽകുകയുണ്ടായി. വ്യോമയാന വ്യവസായത്തിന് ഇദ്ദേഹം നൽകിയ അമൂല്യമായ സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തിന് സർ(knighthood) പദവി നൽകിയത്. ആ വർഷമാണ് എമിറേറ്റ്സിന്റെ ഭാവി സി.ഇ.ഓ HH ഷൈക് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ബോർഡ് ചെയർമാൻ ആയി സ്ഥാനമേറ്റത്.
1986 ആയപ്പോൾ കൊളംബോ , ഢാക്ക, അമ്മാൻ, കെയ്റോ എന്നീ നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങി. ആ ഒരു വർഷം മാത്രം എമിറേറ്റ്സിന്റെ ചരിത്രത്തിൽ ആദ്യവും അവസാനവുമായി കണക്കുകൾ നഷ്ടം കാണിച്ചു. ഇൻഫ്രാസ്റ്റ്രക്ചർ വികസിപ്പിക്കാൻ പണം മുടക്കിയത് കാരണമാണ് ആ വർഷം ചെലവ് വരവിനെക്കാൾ കൂടിയത്. 1987 ജൂലൈ മൂന്നാം തീയതി എമിറേറ്റ്സ് വാങ്ങിയ ആദ്യ വിമാനമായ എയർബസ് A310-304 ഏറ്റുവാങ്ങി. ആ വർഷം തന്നെ ലണ്ടൻ, ഇസ്താംബുൾ, ഫ്രാങ്ക്ഫർട്, മാലി എന്നീ നഗരങ്ങളിലേക്കുള്ള സർവീസ് തുടങ്ങാനുള്ള അനുമതി ലഭിച്ചു. 1988-ൽ ഡമാസ്കസിലേക്ക് സർവീസ് തുടങ്ങി. ഇതോടെ എമിറേറ്റ്സ് ശൃംഗലയിൽ പന്ത്രണ്ട് നഗരങ്ങളായി. 1989-ൽ സിംഗപ്പൂർ, മനില, ബാങ്കോക്ക് എന്നീ നഗരങ്ങളിലേക്ക് സർവീസ് തുടങ്ങി. 1990 സിംഗപ്പൂറിലെ ഏസിയൻ വ്യോമയാന എക്സിബിഷനിൽ (Asean Aerospace Exhibition) വച്ച് എമിറേറ്റ്സ് എയർബസുമായി മൂന്ന് A310-300 വിമാനങ്ങൾ വാങ്ങാൻ ഉള്ള കരാറിൽ ഒപ്പ് വയ്ക്കുന്നു. മാഞ്ചസ്റ്ററിലേക്ക് സർവീസ് തുടങ്ങുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുകയും, കൂടുതൽ യാത്രക്കാരെ വഹിക്കുകയും ചെയ്യുന്ന എമിറേറ്റ്സ് എയർവേസ് 2013-ലെ ലോക നമ്പർ വൺ എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. [6]
വിമാനം(മോഡൽ) | ഉപയോഗത്തിൽ | നിർമ്മാണത്തിൽ | യാത്രക്കാർ | പ്രത്യകത | |||
---|---|---|---|---|---|---|---|
ഫസ്റ്റ് ക്ലാസ് | ബിസിനസ്സ് ക്ളാസ് | ഇക്കോണമി ക്ലാസ് | ആകെ | ||||
എയർ ബസ് എ350-900 | — | 50 | പ്രഖ്യാപനം നടന്നില്ല | 2023 ഉപയോഗത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.[7] | |||
എയർ ബസ് എ380-800 | 114[8][9] | 8[10] | 14 | 76 | 399 | 489 | ഏറ്റവും വലിയ ഉപയോക്താവ് [11] |
14 | 76 | 401 | 491 | ||||
14 | 76 | 426 | 516 | ||||
14 | 76 | 427 | 517 | ||||
14 | 76 | 429 | 519 | ||||
— | 58 | 557 | 615 | ||||
ബോയിങ് 777-200LR | 10 | — | — | 38 | 264 | 302 | ഏറ്റവും വലിയ ഉപയോക്താവ്[12][13] |
ബോയിങ് 777-300ER | 130[14] | — | 8 | 42 | 304 | 354 | |
8 | 42 | 306 | 356 | ||||
8 | 42 | 310 | 360 | ||||
6 | 42 | 306 | 354 | ||||
— | 42 | 386 | 428 | ||||
ബോയിങ് 777X | — | 115[15] | പ്രഖ്യാപനം നടന്നില്ല | 2022 ഉപയോഗത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.[16] | |||
ബോയിങ് 787-9 | — | 30[17] | പ്രഖ്യാപനം നടന്നില്ല | 2023 ഉപയോഗത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. | |||
ആകെ | 254 | 203 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.