കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പതിനൊന്ന് കേരളനിയമസഭയിലെ അംഗവും[1] മുൻ ജലസേചനവകുപ്പ് മന്ത്രിയുമായിരുന്നു എം.പി. ഗംഗാധരൻ (15 ജൂലൈ 1934 - 31 ഒക്ടോബർ 2011). പി. ശങ്കരപ്പണിക്കരുടേയും എം. മാധവിയമ്മയുടെയും മകനായി 1934 ജൂലൈ 15നാണ് എം.പി. ഗംഗാധരൻ ജനിച്ചത്. എ.കെ. ശാന്തകുമാരിയാണ് ഭാര്യ, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന്[2] 2011 ഒക്ടോബർ 31-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.[3][4]
എം.പി. ഗംഗാധരൻ | |
---|---|
ഏഴാം കേരളനിയമസഭയിലെ ജലസേചനവകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 24 1982 – മാർച്ച് 12 1986 | |
മുൻഗാമി | എ. സുബ്ബറാവു |
പിൻഗാമി | ബേബി ജോൺ |
മണ്ഡലം | പൊന്നാനി |
മൂന്നും, നാലും കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഏപ്രിൽ 24 1970 – 1977 | |
മുൻഗാമി | ഇല്ല |
പിൻഗാമി | ആര്യാടൻ മുഹമ്മദ് |
മണ്ഡലം | നിലമ്പൂർ |
അഞ്ചാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 1977–1979 | |
മുൻഗാമി | എം.വി. ഹൈദ്രോസ് ഹാജി |
പിൻഗാമി | കെ. ശ്രീധരൻ |
മണ്ഡലം | പൊന്നാനി |
ആറാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 1980–1982 | |
മുൻഗാമി | ഇ.പി. ഗോപാലൻ |
പിൻഗാമി | കെ.ഇ. ഇസ്മായിൽ |
മണ്ഡലം | പട്ടാമ്പി |
ഏഴാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 1982–1987 | |
മുൻഗാമി | കെ. ശ്രീധരൻ |
പിൻഗാമി | പി.ടി. മോഹനകൃഷ്ണൻ |
മണ്ഡലം | പൊന്നാനി |
പതിനൊന്നാം കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ 2001 – ജൂലൈ 5 2005 | |
മുൻഗാമി | പാലോളി മുഹമ്മദ് കുട്ടി |
പിൻഗാമി | പാലോളി മുഹമ്മദ് കുട്ടി |
മണ്ഡലം | പൊന്നാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മഞ്ചേരി | ജൂലൈ 15, 1934
മരണം | ഒക്ടോബർ 31, 2011 77) തിരുവനന്തപുരം | (പ്രായം
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | എ.കെ. ശാന്തകുമാരി |
കുട്ടികൾ | ദിനേശ്, രമേശ്, ബിന്ദു |
വസതി | മഞ്ചേരി |
As of ഒക്ടോബർ 31, 2011 ഉറവിടം: നിയമസഭ |
നിയമത്തിൽ ബിരുദധാരിയായ ഇദ്ദേഹം 1970-ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരളനിയമസഭയിൽ അംഗമാകുന്നത്. മൂന്നും നാലും നിയമസഭകളിൽ നിലമ്പൂർ നിയോജകമണ്ഡലത്തേയും, അഞ്ചും, ഏഴും, പതിനൊന്നും നിയമസഭകളിൽ പൊന്നാനി മണ്ഡലത്തേയും, ആറാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയുമാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. പതിനൊന്നാം നിയമസഭയിൽ എംഎൽഎയായെങ്കിലും കരുണാകരന്റെ നേതൃത്തിൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് 2005 ജൂലൈ 5-ന് അംഗത്വം രാജിവച്ചു. 1982 മുതൽ 86 വരെ കരുണാകരൻ മന്ത്രിസഭയിൽ ജലസേചനമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹത്തിന് മകളെ പ്രായപൂർത്തിയവാതെ വിവാഹം ചെയ്തയച്ചതിന് രാജിവെക്കേണ്ടി വന്നു. ജലസേചനമന്ത്രിയായിരിക്കുമ്പോൾ പൈപ്പിടലിന്റെ പേരിലുള്ള ആരോപണങ്ങൾക്കും വിധേയനാവേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് പാർലമെന്റ് പാർട്ടി ഉപനേതാവ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, ഐ.എൻ.സി വർക്കിങ് കമ്മറ്റി മെമ്പർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ രൂപീകരിച്ച ഡി.ഐ.സി.കെയിൽ സജീവമായിരുന്നു. ഡി.ഐ.സി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മൽസരിച്ച് തോറ്റു. കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും മുരളീധരനോടൊപ്പം എൻ.സി.പിയിൽ തുടർന്നു. വാട്ടർ അഥോറിട്ടിയുടെയും കെ.ടി.ഡി.സിയുടെയും ചെയർമാനായിരുന്നു.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.