ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (ജീവിതകാലം: 1912- 01 നവംബർ 2001). ഒന്നും അഞ്ചും കേരളാ നിയമസഭകളിൽ ഇദ്ദേഹം പട്ടാമ്പി നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്; രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തേയാണ് ഇ.പി. ഗോപാലാൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്[1]. ചാത്തുണ്ണി നായർ എന്നായിരുന്നു പിതാവിന്റെ പേര്.[2].
ഇ.പി. ഗോപാലൻ | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 22 1977 – നവംബർ 30 1979 | |
മുൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
പിൻഗാമി | എം.പി. ഗംഗാധരൻ |
മണ്ഡലം | പട്ടാമ്പി |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പി. ഗോവിന്ദൻ നമ്പ്യാർ |
പിൻഗാമി | പാലോളി മുഹമ്മദ് കുട്ടി |
മണ്ഡലം | പെരിന്തൽമണ്ണ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
മണ്ഡലം | പട്ടാമ്പി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഇറശ്ശീരി പുത്തൻവീട്ടിൽ ഗോപാലൻ നായർ 1912 |
മരണം | നവംബർ 1, 2001 88–89) പട്ടാമ്പി | (പ്രായം
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | പദ്മാവതി |
കുട്ടികൾ | രണ്ട് ആൺ, രണ്ട് പെൺ |
മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
1930കളിൽ തദ്ദേശീയമായി നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്; 1939-ൽ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. 1939-ൽ യുദ്ധത്തിനെതിരെ പ്രസംഗം നടത്തിയതിന് 21 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ 01ന് ഇ.പി. ഗോപാലൻ അന്തരിച്ചു. പത്മാവതിയാണ് ഭാര്യ, അരുണ, ഗീത, സുരേന്ദ്രൻ, നരേന്ദ്രൻ എന്നിവർ മക്കളാണ്.
Seamless Wikipedia browsing. On steroids.