![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/76/AC_Road_%2540_Kidangara.jpg/640px-AC_Road_%2540_Kidangara.jpg&w=640&q=50)
എ.സി. റോഡ്
കേരളത്തിലെ സംസ്ഥാനപാത / From Wikipedia, the free encyclopedia
website:- kuttanadpackage.in Archived 2021-09-13 at the Wayback Machine.
വസ്തുതകൾ സംസ്ഥാനപാത നമ്പർ, ആരംഭം ...
![]() എ.സി. റോഡ് ഇടതുവശത്തു റോഡും മറുവശത്ത് പുത്തനാറും | |
സംസ്ഥാനപാത നമ്പർ | 11 (SH-11) |
---|---|
ആരംഭം | ദേശീയപാത 544 ആലപ്പുഴ |
അവസാനം | എം.സി. റോഡ് ചങ്ങനാശ്ശേരി |
ദൂരം | 24.2 കി.മി. (15 മൈൽ) [1] |
നിർമ്മിച്ചത് | 1957[2] |
കടന്നു പോകുന്ന പ്രധാന നദികൾ |
മണിമലയാർ പമ്പാനദി |
പ്രധാന പാലങ്ങൾ | കിടങ്ങറ നെടുമുടി പള്ളാത്തുരുത്തി |
അടയ്ക്കുക
കേരളത്തിലെ പ്രധാനപ്പെട്ട ഒരു പാതയാണ് എ.സി. റോഡ്. കുട്ടനാടിലൂടെ പ്രധാനമായും കടന്നു പോകുന്ന ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ നീളമുള്ള റോഡാണിത്. കേരള സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള എ.സി. റോഡിന് ആകെ 24.2 കി.മി. ദൈർഘ്യം ഉണ്ട്. സംസ്ഥാന പാത -11 (SH-11) എന്നും അറിയപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ കളർകോട്ടു നിന്നും ആരംഭിച്ച് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിൽ പെരുന്ന മന്നം സ്ക്വയറിൽ ഈ പാത അവസാനിക്കുന്നു. പ്രധാനമായും ദേശീയപാത 544-നെയും(പഴയ ദേശീയപാത 47) എം.സി. റോഡിനേയും ബന്ധിപ്പിക്കുന്ന ഈ റോഡ് കുട്ടനാട്ടിലെ ഏറ്റവും പ്രധാന റോഡാണ്.