![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/df/Ulrich-Zwingli-1.jpg/640px-Ulrich-Zwingli-1.jpg&w=640&q=50)
ഉൾറിക്ക് സ്വിംഗ്ലി
From Wikipedia, the free encyclopedia
സ്വിറ്റ്സർലൻഡിലെ പ്രൊട്ടസ്റ്റന്റ് നവീകരണ നേതാവായിരുന്നു ഉൾറിക്ക് സ്വിംഗ്ലി (1 ജനുവരി 1484 – 11 ഒക്ടോബർ 1531). അദ്ദേഹത്തിന്റെ നവീകൃത ക്രിസ്തീയത വിശുദ്ധകുർബ്ബാനയുടെ പ്രാധാന്യം പോലുള്ള വിഷയങ്ങളിൽ പരമ്പരാഗത വിശ്വാസത്തിൽ നിന്ന് പരമാവധി വ്യത്യസ്തത പുലർത്തി. പൂർണ്ണമായും ബൈബിളിനെ ആശ്രയിച്ച നവവിശ്വാസമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. വിശ്വാസത്താൽ മാത്രമുള്ള നീതീകരണത്തെ സംബന്ധിച്ച പ്രൊട്ടസ്റ്റന്റ് സിദ്ധാന്തം, ലൂഥറിനു മുൻപ് അവതരിപ്പിച്ചത് സ്വിംഗ്ലി ആണെന്നു കരുതുന്നവരുണ്ട്. നവീകരണയുഗത്തിലെ പ്രമുഖ ഹ്യൂമനിസ്റ്റ് ഇറാസ്മസിന്റെ സ്വാധീനത്തിൽ പെട്ടിരുന്ന സ്വിംഗ്ലി, പ്രൊട്ടസ്റ്റന്റ് നവീകർത്താക്കളിൽ ഏറ്റവും വലിയ മാനവികതാവാദിയായിരുന്നു.[1]
വസ്തുതകൾ ഉൾറിക്ക് സ്വിംഗ്ലി, ജനനം ...
ഉൾറിക്ക് സ്വിംഗ്ലി | |
---|---|
![]() ഹാൻസ് ആസ്പർ 1531-ൽ വരച്ച സ്വിംഗ്ലിയുടെ ചിത്രം | |
ജനനം | (1484-01-01)1 ജനുവരി 1484 വൈൽഡ്ഹോസ്, ഗാലൻ പ്രവിശ്യ, സ്വിറ്റ്സർലൻഡ് |
മരണം | 11 ഒക്ടോബർ 1531(1531-10-11) (പ്രായം 47) കാപ്പെൽ, സൂറിച്ച് പ്രവിശ്യ, സ്വിറ്റ്സർലൻഡ് |
തൊഴിൽ | പാസ്റ്റർ, ദൈവശാസ്ത്രജ്ഞൻ, മതനവീകർത്താവ് |
അടയ്ക്കുക