![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6e/The_Chief_Minister_of_Kerala%252C_Shri_Oommen_Chandy_calling_on_the_Union_Minister_for_Housing_and_Urban_Poverty_Alleviation_and_Culture%252C_Kum._Selja%252C_in_New_Delhi_on_September_23%252C_2011_%2528cropped%2529.jpg/640px-thumbnail.jpg&w=640&q=50)
ഉമ്മൻ ചാണ്ടി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും[1][2][3] മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി[4] (31 ഒക്ടോബർ,1943 - 18 ജൂലൈ 2023).[5][6] 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.[7] തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), 12-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006–2011)[8] എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും[9] 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. ഏറ്റവും[10] കൂടുതൽ (19,078) ദിവസം നിയമസഭ[11] സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ്[12][13] എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.
ഉമ്മൻ ചാണ്ടി | |
---|---|
![]() | |
കേരളത്തിന്റെ പത്തൊൻപത്, ഇരുപത്തൊന്നാമത് മുഖ്യമന്ത്രി | |
ഓഫീസിൽ മേയ് 18 2011 – മേയ് 20 2016 | |
മുൻഗാമി | വി.എസ്. അച്യുതാനന്ദൻ |
പിൻഗാമി | പിണറായി വിജയൻ |
മണ്ഡലം | പുതുപ്പള്ളി |
ഓഫീസിൽ ഓഗസ്റ്റ് 31, 2004 – മേയ് 18, 2006 | |
മുൻഗാമി | എ.കെ. ആന്റണി |
പിൻഗാമി | വി.എസ്. അച്യുതാനന്ദൻ |
മണ്ഡലം | പുതുപ്പള്ളി |
കേരളത്തിലെ ധനകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ ജൂലൈ 2 1991 – ജൂൺ 22 1994 | |
മുൻഗാമി | വി. വിശ്വനാഥമേനോൻ |
പിൻഗാമി | സി.വി. പത്മരാജൻ |
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ ഡിസംബർ 28 1981 – മാർച്ച് 17 1982 | |
മുൻഗാമി | ടി.കെ. രാമകൃഷ്ണൻ |
പിൻഗാമി | വയലാർ രവി |
കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978 | |
മുൻഗാമി | വക്കം പുരുഷോത്തമൻ |
പിൻഗാമി | എം.കെ.രാഘവൻ |
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 - ജൂലൈ 18 2023 | |
മുൻഗാമി | ഇ.എം. ജോർജ്ജ് |
പിൻഗാമി | ചാണ്ടി ഉമ്മൻ |
മണ്ഡലം | പുതുപ്പള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1943 ഒക്ടോബർ 31 കുമരകം, കോട്ടയം ജില്ല |
മരണം | ജൂലൈ 18, 2023(2023-07-18) (പ്രായം 79) ബംഗളൂരു, കർണാടക |
പങ്കാളി | മറിയാമ്മ ഉമ്മൻ |
കുട്ടികൾ |
|
മാതാപിതാക്കൾ |
|
വസതി | പുതുപ്പള്ളി |
As of ജൂലൈ 18, 2023 ഉറവിടം: നിയമസഭ |