From Wikipedia, the free encyclopedia
[1]കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ ദേശീയ ചെയർമാനും 2023 സെപ്റ്റംബർ 8 മുതൽ പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗവുമാണ് ചാണ്ടി ഉമ്മൻ (ജനനം : 1 മാർച്ച് 1986) .[2][3][4][5]
ചാണ്ടി ഉമ്മൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 11 സെപ്റ്റംബർ 2023 - തുടരുന്നു | |
മുൻഗാമി | ഉമ്മൻചാണ്ടി |
മണ്ഡലം | പുതുപ്പള്ളി |
ദേശീയ ചെയർമാൻ, യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ | |
ഓഫീസിൽ 2022 - തുടരുന്നു | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുതുപ്പള്ളി, കോട്ടയം ജില്ല | 1 മാർച്ച് 1986
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മാതാപിതാക്കൾ | ഉമ്മൻചാണ്ടി & മറിയാമ്മ |
ജോലി | സുപ്രീം കോടതി അഭിഭാഷകൻ |
As of 9 സെപ്റ്റംബർ, 2023 ഉറവിടം: മാതൃഭൂമി |
മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടേയും മറിയാമ്മയുടേയും രണ്ടാമത്തെ മകനായി 1986 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനനം. മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ സഹോദരങ്ങളാണ്.
തിരുവനന്തപുരം സെൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ, ലയോള സ്കൂൾ ചെന്നൈ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സെൻറ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി.
ഡൽഹിയിലെ നാഷണൽ ലോ സ്കൂളിൽ നിന്ന് ക്രിമിനോളജിയിൽ എൽ.എൽ.എമ്മും ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ എൽ.എൽ.എമ്മും നേടി 2016-ൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അധ്യാപകനായും പ്രവർത്തിച്ചു.
പ്രധാന പദവികളിൽ
1970 മുതൽ 53 വർഷമായി പുതുപ്പള്ളിയിൽ നിന്നുള്ള എം.എൽ.എയായിരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടി 2023 ജൂലൈ പതിനെട്ടിന് അന്തരിച്ചതിനെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപ-തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പുതുപ്പള്ളി റിസൾട്ട് 2023
തിരഞ്ഞെടുപ്പ് : സെപ്റ്റംബർ 5 വോട്ടെണ്ണൽ : സെപ്റ്റംബർ 8
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.