ഇന്ത്യയുടെ രാഷ്ട്രപതി
From Wikipedia, the free encyclopedia
രാഷ്ട്രപതി (Hindi: भारत के राष्ट्रपति) English: President of India.)ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52-ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിയമമെങ്കിലും [1] ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു[2]. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
രാഷ്ട്രപതി ഇന്ത്യൻ റിപ്പബ്ലിക്ക് (भारत के राष्ट्रपति) | |
---|---|
പദവി വഹിക്കുന്നത് ദ്രൗപദി മുർമു | |
ഔദ്യോഗിക വസതി | രാഷ്ട്രപതി ഭവൻ |
നാമനിർദ്ദേശകൻ | നാഷണൽ ഡെമോക്രാറ്റിക് അലൈൻസ് NDA |
കാലാവധി | അഞ്ച് വർഷം, വീണ്ടും തെരഞ്ഞെടുക്കാവുന്നത് |
പ്രഥമവ്യക്തി | ഡോ. രാജേന്ദ്ര പ്രസാദ് ജനുവരി 26, 1950 |
അടിസ്ഥാനം | ഇന്ത്യൻ ഭരണഘടന ജനുവരി 26, 1950 |
പിൻഗാമി | റാം നാഥ് കോവിന്ദ് |
ശമ്പളം | ₹ 5 ലക്ഷം ($ 6756) പ്രതിമാസം |
വെബ്സൈറ്റ് | President of India |
രാഷ്ട്രപതിയുടെ താമസസ്ഥലമാണ് രാഷ്ട്രപതി ഭവൻ. ഇന്ത്യയുടെ 15-ആമത്തെ രാഷ്ട്രപതിയായ ദ്രൗപദി മുർമുവാണ് നിലവിൽ ഈ പദവി വഹിയ്ക്കുന്നത്. 2022 ജൂലൈ 25നാണ് അദ്ദേഹം ചുമതലയേറ്റത്[3].