From Wikipedia, the free encyclopedia
ആൽബ്രെച്റ്റ് ഡ്യൂറർ (ഉച്ചാരണം /'al.brɛçt 'dy.ʀɐ/) (മേയ് 21, 1471 – ഏപ്രിൽ 6, 1528) [1] ഒരു ജെർമ്മൻ ചിത്രകാരനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു. റെംബ്രാന്റ്, ഗോയ എന്നിവരോടൊത്ത് ഡ്യൂറർ പഴയ മാസ്റ്റർ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്രഷ്ടാക്കളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു. ഡ്യൂറർ ജനിച്ചതും മരിച്ചതും ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ ആയിരുന്നു. ഓൾഡ് മാസ്റ്റർ പ്രിന്റുകൾക്ക് പ്രശസ്തനായിരുന്നു ഡ്യൂറർ. പലപ്പോഴും ചിത്രങ്ങളുടെ ഒരു പരമ്പര ആയി ആയിരുന്നു ഡ്യൂറർ വരച്ചത്. ഇതിൽ അപോകാലിപ്സ് (1498) ക്രിസ്തുവിന്റെ കുരിശുമരണത്തെ കുറിച്ച് രണ്ട് പരമ്പരകൾ - ദ്ഗ്രേറ്റ് പാഷൻ (1498–1510) ദ് ലിറ്റിൽ പാഷൻ (1510–1511) എന്നിവ പ്രശസ്തമാണ്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ലോഹ കൊത്തുപണികളിൽ (എങ്രേവിങ്ങ്) നൈറ്റ്, ഡെത്ത് ആന്റ് ദ് ഡെവിൾ (knight, death and the devil)(1513), സെന്റ് ജെറോം ഇൻ ഹിസ് സ്റ്റഡി (1514) മെലെങ്കോളിയ I (1514) എന്നിവ ഉൾപ്പെടുന്നു. ഇവ വിശദമായ വിശകലനത്തിനും ഊഹാപോഹങ്ങൾക്കും ഹേതുവായിട്ടുണ്ട്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ശില്പങ്ങളും ചിത്രങ്ങളും അപോകാലിപ്സ് പരമ്പരയിൽ നിന്നുള്ള Four Horsemen of the Apocalypse (നാശത്തിന്റെ നാലു കുതിരപ്പടയാളികൾ) (1497–1498), "കാണ്ടാമൃഗം" എന്നീ ദാരുശില്പങ്ങൾ, പല സ്വന്തം ഛായാചിത്രങ്ങൾ എന്നിവയാണ്. ക്ഷാമം, പ്ലേഗ്, സാമൂഹികവും മതപരവുമായ കോളിളക്കങ്ങൾ എന്നിവ സാധാരണമായ ആ കാലഘട്ടത്തിലെ വിനാശത്തിന്റെ പ്രതീതി ഡ്യൂററുടെ സൃഷ്ടികളിൽ പ്രതിഫലിച്ചിരുന്നു. ലൂഥറിന്റെ മത പരിഷ്കരണങ്ങളോട് സഹിഷ്ണു ആയിരുന്നുവെങ്കിലും ഡ്യൂറർ ഒരു റോമൻ കത്തോലിക്കൻ ആയി തുടർന്നു. തന്റെ മരണത്തിനു തൊട്ടുമുൻപ് ഡ്യൂറർ ഒരു സുഹൃത്തിനുള്ള കത്തിൽ ഇങ്ങനെ എഴുതി: "സ്നേഹം നമ്മളെ ഏറ്റവും മികച്ചവനായിരുന്നവനു വേണ്ടി വിലപിക്കുവാൻ പ്രേരിപ്പിക്കുന്നു" ഡ്യൂറർ തന്റെ ദാരുശില്പങ്ങൾ കൊത്തിയുണ്ടാക്കിയില്ല, മറിച്ച് തന്റെ ചിത്രങ്ങൾ നോക്കി അതേപോലെ കൊത്തിയുണ്ടാക്കുന്ന ഒരു മരാശാരിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.[2]
ആൽബ്രെച്റ്റ് ഡ്യൂറർ | |
സ്വയം വരച്ച ഛായാചിത്രം (1500) ആൽബ്രെച്റ്റ് ഡ്യൂറർ, എണ്ണച്ചായ ചിത്രം, ആൾട്ടെ പിനാക്കോത്തെക്, മ്യൂണിച്ച് | |
ജനനപ്പേര് | ആൽബ്രെച്റ്റ് ഡ്യൂറർ |
ജനനം | ന്യൂറംബർഗ്ഗ്, ജെർമ്മനി | മേയ് 21, 1471
മരണം | ഏപ്രിൽ 6, 1528 56) ന്യൂറംബർഗ്ഗ്, ജെർമ്മനി | (പ്രായം
പൗരത്വം | ജെർമ്മൻ |
രംഗം | പ്രിന്റ് നിർമ്മാണം, ചിത്രകല |
പ്രശസ്ത സൃഷ്ടികൾ | Knight, Death, and the Devil (1513)
Saint Jerome in his Study (1514) Melencolia I (1514) Dürer's Rhinoceros |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.