ആയത്തുല്ല ഖുമൈനി
ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവും / From Wikipedia, the free encyclopedia
യഥാർത്ഥനാമം ആയത്തുല്ല സയ്യിദ് മൂസവി ഖുമൈനി (22 സെപ്തംബർ 1902 - 3 ജൂൺ 1989). ഇറാനിയൻ മതപണ്ഢിതനും രാഷ്ട്രീയ നേതാവും. ഇമാം ഖുമൈനി എന്നറിയപ്പെടുന്നു. മുഹമ്മദ് രിസാ പഹ്ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമികവിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. ടൈം മാഗസിൻ 1979-ലെ മാൻ ഓഫ് ദ ഇയർ ആയി തെരെഞ്ഞടുത്തിരുന്നു.[1]
വസ്തുതകൾ Deputy, പ്രസിഡന്റ് ...
റൂഹുള്ളാ മൂസാവി ഖുമൈനി | |
പദവിയിൽ 3 December 1979 – 4 June 1989 | |
Deputy | ഹുസൈൻ അലി മോണ്ടസറി |
---|---|
പ്രസിഡന്റ് | Abolhassan Banisadr Mohammad Ali Rajai Ali Khamenei |
പ്രധാനമന്ത്രി | Mehdi Bazargan Mohammad Ali Rajai Mohammad-Javad Bahonar Mohammad-Reza Mahdavi (Acting) Mir-Hossein Mousavi |
പിൻഗാമി | Ali Khamenei |
പദവിയിൽ 5 June 1963 – 3 December 1979 | |
മുൻഗാമി | New Movement |
ജനനം | (1900-09-24)24 സെപ്റ്റംബർ 1900 Khomein, Markazi Province, Iran |
മരണം | 3 ജൂൺ 1989(1989-06-03) (പ്രായം 88) Tehran, Iran |
ജീവിതപങ്കാളി | Khadijeh Saqafi |
മക്കൾ | Mostafa, Zahra, Sadiqeh, Farideh & Ahmad |
മതം | Twelver Shi'a Islam |
അടയ്ക്കുക