അറുപത്തിമൂവർ
From Wikipedia, the free encyclopedia
ശിവഭക്തന്മാരായി ദക്ഷിണാപഥത്തിൽ പ്രാചീനകാലത്തുണ്ടായിരുന്ന അറുപത്തിമൂന്ന് വ്യക്തികൾ[1]. ഇവർ അനേകം വിശിഷ്ട ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇവരിൽ പ്രധാനികൾ തിരുജ്ഞാനസംബന്ധർ, തിരുനാവുക്കരശർ, സുന്ദരമുർത്തി എന്നിങ്ങനെ മൂന്നുപേരാണ്.[2] [3]തമിഴ് ഭക്തകവിയായിരുന്ന നന്ദനാരും അറുപത്തിമൂവരിൽ ഒരാളാണ്. [4]
നായന്മാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നായന്മാർ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
ഇവരുടെ പേരുകൾ ആദ്യം എഴുതിയത് സുന്ദരമുർത്തി ആയിരുന്നുവത്രെ. അദ്ദേഹം തിരുത്തൊണ്ടത്തൊകൈ എന്ന കൃതിയിൽ കാരയ്ക്കലമ്മ വരെയുള്ള ശിവഭക്തന്മാരെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് രാജരാജചോളൻ ഒന്നാമന്റെ കാലഘട്ടത്തിൽ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നമ്പിയാണ്ടാർ നമ്പി അത് വിപുലപ്പെടുത്തി. ഈ ഗ്രന്ഥത്തിൽ അറുപത്തിമൂവരെ കുറിച്ചുള്ള കഥകൾ ഉണ്ട്. പിന്നീട് സേക്കിയാർ എഴുതിയ പെരിയ പുരാണം കൂടി കൂട്ടിച്ചേർത്തു. ഇതെല്ലാം കൂടി വിശുദ്ധഗ്രന്ഥം എന്ന നിലയിൽ തിരുമുറൈ എന്ന് അറിയപ്പെടുന്നു.