അബുദാബി (എമിറേറ്റ്)
From Wikipedia, the free encyclopedia
മധ്യപൂർവ ദേശത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്ന രാജ്യത്തിന്റെ ഏഴ് അംഗരാഷ്ട്രങ്ങളിലൊന്നാണു അബുദാബി എമിറേറ്റ് (അറബി: إمارة أبو ظبيّ). മറ്റു ആറ് എമിറേറ്റുകളുടേയും മൊത്തം വിസ്തീർണത്തിന്റെ ആറുമടങ്ങു വ്യാപ്തിയുള്ള അബുദാബി പേർഷ്യൻ ഉൾക്കടലിന്റെ തെക്കേ തീരത്ത്, ഖത്തർ ഉപദ്വീപിനും ഹോർമൂസ് കടലിനുമിടയ്ക്കാണു സ്ഥിതി ചെയ്യുന്നത്. തെക്കും പടിഞ്ഞാറും അതിർത്തികൾ സൗദി അറേബ്യയുമായും കിഴക്കേ അതിർത്തി ഒമാനുമായും വടക്കു കിഴക്ക് അതിർത്തി ദുബൈയുമായും പങ്കിടുന്നു. രാഷ്ട്രഭാഷ അറബിയാണ്, എങ്കിലും പല രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഇവിടെ വസിക്കുന്നതിനാൽ ഇംഗ്ലീഷ്, ഹിന്ദി, ഉർദു, മലയാളം, തമിഴ്, തഗാലൊഗ്, ബംഗാളി എന്നീ ഭാഷകൾ പൊതുവെ ഉപയോഗിച്ചു വരാറുണ്ട്. ജൂതമതം ഒഴികെ മറ്റെല്ലാ പ്രധാന മതങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യവും, ആരാധനാലയങ്ങളും ഉണ്ട്.
അബുദാബി أبو ظبي അബുദാബി എമിറേറ്റ് | |
---|---|
Flag | |
ദേശീയ ഗാനം: ഇഷി ബിലാദി (عيشي بلادي) | |
തലസ്ഥാനം | അബുദാബി |
ഔദ്യോഗിക ഭാഷകൾ | അറബി [1] |
മതം | ഇസ്ലാം |
ഭരണസമ്പ്രദായം | ഭാഗിക ജനാധിപത്യം [2] |
• അമീർ | ഖാലിഫ ബിൻ സയ്യിദ് അൽ നഹ്യാൻ |
Establishment | |
• ഇംഗ്ലണ്ടിൽ നിന്നും സ്വാതന്ത്ര്യം നേടി | 2 ഡിസംബർ 1971 |
• ആകെ വിസ്തീർണ്ണം | 67,340 km2 (26,000 sq mi) |
• 2011 പകുതി estimate | 2.12 മില്ല്യൺ |
ജി.ഡി.പി. (നോമിനൽ) | estimate |
• ആകെ | 286,000 (AED) |
നാണയവ്യവസ്ഥ | യു.എ.ഇ.ദിർഹം (AED) |
സമയമേഖല | എ.എസ്.റ്റി. |
UTC +4 | |
ഡ്രൈവിങ് രീതി | വലതുവശം |
കോളിംഗ് കോഡ് | +971 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ae |
അബുദാബി എമിറേറ്റിലെ ഏറ്റവും വലിയ അധിവാസകേന്ദ്രം അബുദാബി എന്നു തന്നെ പേരുള്ള തുറമുഖനഗരമാണ്. 1971-ൽ യു.എ.ഇ. പിറവിയെടുത്തതു മുതൽ രാജ്യതലസ്ഥാനമായി വർത്തിക്കുന്ന അബുദാബി നഗരത്തോടനുബന്ധിച്ചുള്ള സുസജ്ജവും അത്യാധുനികവുമായ തുറമുഖം പൂർണമായും മനുഷ്യനിർമിതമാണ്. ഉൾക്കടൽ തീരത്ത് ആഴംകുറഞ്ഞ് വിസ്തൃതമായ തിട്ടുകളും ചെറുദ്വീപുകളുടെ സമൂഹങ്ങളും അവിടവിടെയായി കാണാം. യു.എ.ഇ.യിലെ അംഗരാജ്യങ്ങൾക്കിടയിൽ പെട്രോളിയം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത് അബുദാബി എമിറേറ്റിലാണ്. ദേശീയവരുമാനത്തിലെ മുക്കാൽ പങ്കും നേടിക്കൊടുക്കുന്ന അബുദാബി ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ്.