അബിയു
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
തെക്കേ അമേരിക്കയിലെ ആമസോണിയൻ പ്രദേശത്ത് ഉത്ഭവിച്ച ഒരു ഉഷ്ണമേഖലാ ഫലവൃക്ഷമാണ് പൗട്ടീരിയ കൈമിറ്റോ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അബിയു. ഇത് ശരാശരി 33 feet (10 m) ഉയരത്തിൽ വളരുന്നു. ശാഖകളിൽ ഒറ്റയായും കൂട്ടമായും ചെറുപൂക്കൾ കാണപ്പെടുന്നു. ഓറഞ്ചിന്റെ വലിപ്പമുള്ള വൃത്താകാരമോ അർദ്ധവൃത്താകാരമോ ആണ് കായ്കൾ. പാകമാകുമ്പോൾ, ഇതിന് മിനുസമാർന്നതും തിളക്കമുള്ളതുമായ മഞ്ഞ തൊലിയും ഒന്നോ നാലോ അണ്ഡാകാര വിത്തുകളുമുണ്ട്.[1] മഞ്ഞ പഴങ്ങൾ നിറഞ്ഞ അബിയു കാഴ്ച്ചക്ക് മനോഹരമാണ്. അതിനാൽ പൂന്തോട്ടങ്ങളിലും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. ഫലത്തിനകത്ത് വെളുത്ത മധുരമുള്ള ഒരു ക്രീം ജെല്ലിയുണ്ട്. സപ്പോട്ടയുടെ അഥവാ കരിക്കിന്റെ സ്വാദിനോട് സാദൃശ്യമുള്ളതാണിത്. ചവർപ്പില്ല. സപ്പോട്ടേസി കുടുംബത്തിത്തിൽപ്പെട്ട അബിയു വൃക്ഷം കാഴ്ചയിൽ മുട്ടപ്പഴത്തിന് സമാനമാണ്.
Pouteria caimito | |
---|---|
Fruits | |
Scientific classification | |
Kingdom: | Plantae |
Clade: | Tracheophytes |
Clade: | Angiosperms |
Clade: | Eudicots |
Clade: | Asterids |
Order: | Ericales |
Family: | Sapotaceae |
Genus: | Pouteria |
Species: | P. caimito |
Binomial name | |
Pouteria caimito Radlk. | |
ഇതിന്റെ മറ്റൊരു വകഭേദമായ തായ്വാൻ അബിയുവിന്റെ ഫലത്തിന് തൂക്കം അല്പം കൂടും. സ്വാദാണ് ഇതിനെ മറ്റു അബിയു ഫലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മിക്ക അബിയു ഇനങ്ങൾക്കും കരിക്കിനോട് സാദൃശ്യമുള്ള രുചിയാണങ്കിൽ ഇത്തരം അബിയുവിന് പാൽപ്പൊടിയുടെ രുചിയോട് ആണ് കൂടുതൽ സാമ്യം. വേറിട്ട രുചിയും ചെറിയ മധുരവും കൊണ്ടാണ് ഇവ ശ്രദ്ധിക്കപ്പെടുന്നത്. വിത്തു തൈകൾ ഏകദേശം മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങാറുണ്ട്. [2]