അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഹരേകൃഷ്ണ പ്രസ്ഥാനം അല്ലെങ്കിൽ ഇസ്കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (International Society for Krishna Consciousness - ISKCON) ഗൗഡിയ വൈഷ്ണവരുടെ ഒരു മതസംഘടനയാണ്.[1] എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ 1966 -ൽ ന്യൂയോർക്ക് സിറ്റിയിൽ ആണ് ഇതു സ്ഥാപിച്ചത്. പ്രഭുപാദയെ ഇസ്കോൺ വിശ്വാസികൾ ഗുരുവും ആധ്യാത്മിക നേതാവുമായി കരുതിപ്പോരുന്നു.[2] ഹിന്ദു പുരാണങ്ങളായ ഭഗവത് ഗീതയിലെയും ഭാഗവതത്തിലെയും തത്ത്വങ്ങളിലാണ് ഇതിന്റെ അടിസ്ഥാന വിശ്വാസം. നാല് വൈഷ്ണവ സമ്പ്രദായങ്ങളിൽ(ബ്രാഹ്മ,രുദ്ര, ശ്രീ, കൗമാര) ബ്രാഹ്മ സമ്പ്രദായത്തിന്റെ മാധ്വ-ഗൗഡിയ ശാഖയുടെ നേർതുടർച്ചക്കാരായി ഇസ്കോണിൽ വിശ്വസിക്കുന്നവർ അവരെത്തന്നെ കരുതിപ്പോരുന്നു.[3] ഭക്തിയോഗം പ്രചരിപ്പിക്കാനാണ് ഇസ്കോൺ രൂപം കൊണ്ടത്. ഭക്തന്മാർ അവരുടെ ചിന്തകളും പ്രവൃത്തികളും സർവ്വേശ്വരനായ കൃഷ്ണനെ പ്രസാദിപ്പിക്കാനായി സമർപ്പണം ചെയ്യുന്നു.[4][5] ഇന്ന് ഇസ്കോണിന് ലോകത്താകമാനം 550 -ലേറെ കേന്ദ്രങ്ങളുണ്ട്. അവയിൽ സ്വയം പര്യാപ്തത ലക്ഷ്യമിടുന്ന ചിലതുൾപ്പെടെ 60 കാർഷികസമൂഹങ്ങളും 50 വിദ്യാലയങ്ങളും 90 ഭക്ഷണശാലകളും ഉണ്ട്.[6] സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കിഴക്കേ യൂറോപ്പിലും ഇന്ത്യയിലുമാണ് ഈ അടുത്ത കാലത്ത് ഇസ്കോണിന്റെ അംഗസംഖ്യയിൽ വലിയ വർദ്ധനവ് ഉണ്ടായത്.[7]
ചുരുക്കപ്പേര് | ISKCON |
---|---|
രൂപീകരണം | 13 ജൂലൈ 1966 ന്യൂയോർക്ക്, അമേരിക്ക. |
സ്ഥാപകർ | എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ |
തരം | മത സംഘടന |
പദവി | ലഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനം |
ലക്ഷ്യം | വിദ്യാഭ്യാസം, മാനുഷികം, മതപഠനം, ആത്മീയത |
ആസ്ഥാനം | മായാപൂർ, പശ്ചിമ ബംഗാൾ, ഇന്ത്യ |
Location |
|
അക്ഷരേഖാംശങ്ങൾ | 23.26°N 88.23°E |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകമാസകലം |
Main organ | ഭരിക്കുന്ന കമ്മീഷൻ |
ബന്ധങ്ങൾ | ഗൗഡിയ വൈഷ്ണവിസം |
വെബ്സൈറ്റ് | iskcon |
പശ്ചിമബംഗാളിലെ ഗൗഡ പ്രദേശത്ത് രൂപം കൊണ്ട ഒരു വിഷ്ണു ആരാധനാപ്രസ്ഥാനമാണ് ഗൗഡിയ വൈഷ്ണവിസം. എനാൽ ഗൗഡീയവൈഷ്ണവ പ്രസ്ഥാനത്തിന്റെ ആരംഭം മാധ്വാചാര്യരുടെ ദ്വൈത ദർശനത്തെ പിന്തുടർന്നുകൊണ്ടാണ്. മാധ്വാചാര്യരുടെ ശിഷ്യപരമ്പരയിലാണ് ഹരേകൃഷ്ണ പ്രസ്ഥാനവും ഉൾപ്പെടുന്നത്. പ്രധാനമായും ബംഗാളിലും ബീഹാറിലുമാണ് കഴിഞ്ഞ അഞ്ഞൂറു വർഷമായി ഇതിനു അനുയായികൾ ഉള്ളത്. ഈ ആശയങ്ങളെയാണ് ഭഗവത് ഗീതയുടെയും ഭാഗവതത്തിന്റെയും മറ്റു ചില ഗ്രന്ഥങ്ങളുടെയും വിപുലമായ വിവർത്തനങ്ങളാലും[8] എഴുത്തുകളാലും പ്രഭുപാദ പാശ്ചാത്യലോകത്തേക്ക് പ്രചരിപ്പിച്ചത്. ഇന്ന് ഈ പുസ്തകങ്ങൾ എഴുപതിലേറെ ഭാഷകളിൽ ലഭ്യമാണ്. ചിലത് ഓൺലൈനില്യും കിട്ടുന്നുണ്ട്. ഈ പുസ്തകങ്ങളാണ് ഇസ്കോൺ പ്രസ്ഥാനത്തിന്റെ പ്രമാണങ്ങൾ.[9]
ഇസ്ക്കോൺ പ്രസ്ഥാനത്തിലെ വിശ്വാസികൾക്ക് കൃഷ്ണനാണ് പരമമായ, പൂർണ്ണനായ ദൈവം. കൃഷ്ണന്റെ ദിവ്യമായ പ്രതിരൂപമാണ് രാധ. ദിവ്യപ്രേമത്തിന്റെ പ്രതിരൂപമാണ് അവർ. അദ്വൈതത്തിൽ നിന്നും വ്യത്യസ്തമായി ആത്മാവിനു സ്വന്തമായി അനന്തമായി നിലനിൽപ്പുണ്ട് ഇസ്കോൺ വിശ്വാസത്തിൽ, അത് എവിടെയും ലയിച്ചുചേരുന്നില്ല. വേദാന്തത്തിൽ വേരുകളുള്ള ഒരു ഏകദൈവവിശ്വാസപ്രസ്ഥാനമാണ് ഇസ്കോൺ.[10]
ഇസ്കോണിന് ഹരേകൃഷ്ണ പ്രസ്ഥാനം എന്ന പേരു വന്നതു തന്നെ ഭക്തന്മാർ ഏതു നേരവും ഭജിക്കുകയും ജപിക്കുകയും പാടുകയും ചെയ്യുന്ന മഹാമന്ത്രം എന്ന് അവർ വിളിക്കുന്ന ഹരേ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്ന ചൊല്ലിൽ നിന്നാണ്.
പ്രഭുപാദ 1966 -ൽ ISKCON രൂപീകരിക്കുമ്പോൾ നിർവചിച്ച ഏഴുലക്ഷ്യങ്ങൾ താഴെക്കൊടുക്കുന്നു. [11]
ആത്മീയജീവിതത്തിന്റെ അടിസ്ഥനങ്ങളായി പ്രഭുപാദ ധർമ്മത്തിന്റെ[12] നാലുതൂണുകൾ എന്ന തരത്തിൽ നാല് വ്യവസ്ഥാപിത തത്ത്വങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
ധർമ്മത്തിന്റെ നാലു തൂണുകൾ ഇവയാണ്.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.