അനിയത്തിപ്രാവ്
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.
വസ്തുതകൾ അനിയത്തിപ്രാവ്, സംവിധാനം ...
അനിയത്തിപ്രാവ് | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | അപ്പച്ചൻ |
രചന | ഫാസിൽ |
അഭിനേതാക്കൾ | |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ കെ.ആർ. ഗൗരീശങ്കർ |
സ്റ്റുഡിയോ | സ്വർഗ്ഗചിത്ര |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
അടയ്ക്കുക
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജങ്ങളിലൊന്നായി തീർന്ന ഈ ചിത്രം ഫാസിൽ കാതലുക്കു മരിയാതൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ ഹിന്ദിയിലും ഈ ചിത്രം പുനരാവിഷ്കരിച്ചു.