From Wikipedia, the free encyclopedia
സിയ രാജവംശം (ചൈനീസ്: 夏朝; പിൻയിൻ: Xià Cháo; Wade–Giles: Hsia-Ch'ao; IPA: [ɕiâ tʂʰɑ̌ʊ̯]; ഉദ്ദേശം 2070 – 1600 ബി.സി.) ബാംബൂ ആനൽസ്, ക്ലാസിക് ഓഫ് ഹിസ്റ്ററി റിക്കോഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ തുടങ്ങിയ പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ പ്രസ്താവിക്കപ്പെട്ട ആദ്യ ചൈനീസ് രാജവംശമാണ്. ഈ രാജവംശം സ്ഥാപിച്ചത് ഐതിഹാസികപരികേഷമുള്ള മഹാനായ യു[1] ആണ്. അഞ്ച് ചക്രവർത്തികളിൽ അവസാനത്തെയാളായ ഷൺ തന്റെ സിംഹാസനം ഇദ്ദേഹത്തിനു നൽകുകയായിരുന്നു. സിയ രാജവംശത്തെത്തുടർന്ന് അധികാരത്തിലെത്തിയത് ഷാങ് രാജവംശമാണ് (1600–1046 ബി.സി.).
സിയ രാജവംശം 夏朝 | |||||||||
---|---|---|---|---|---|---|---|---|---|
ഏകദേശം 2070 ബി.സി.–ഏകദേശം 1600 ബി.സി. | |||||||||
സിയ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് കരുതുന്ന പ്രദേശം | |||||||||
പദവി | രാജ്യം | ||||||||
തലസ്ഥാനം | യാങ് ചെങ് | ||||||||
പൊതുവായ ഭാഷകൾ | പഴയ ചൈനീസ് | ||||||||
മതം | ചൈനീസ് പാരമ്പര്യ വിശ്വാസം | ||||||||
ഗവൺമെൻ്റ് | രാജഭരണം, ഫ്യൂഡൽ വ്യവസ്ഥിതി | ||||||||
ചരിത്രം | |||||||||
• മഹാനായ യു സിയ രാജവംശം ആരംഭിക്കുന്നു | ഏകദേശം 2070 ബി.സി. | ||||||||
• സിയയിലെ ക്വി പാരമ്പര്യമായി ഭരണം ഏറ്റെടുക്കുന്നു | 2146 ബി.സി. | ||||||||
• സിയയിലെ ജിയെ വീഴുന്നു | ഏകദേശം 1600 ബി.സി. | ||||||||
നാണയവ്യവസ്ഥ | കൗറികൾ | ||||||||
|
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
History of China | |||||||
---|---|---|---|---|---|---|---|
ANCIENT | |||||||
3 Sovereigns and 5 Emperors | |||||||
Xia Dynasty 2100–1600 BC | |||||||
Shang Dynasty 1600–1046 BC | |||||||
Zhou Dynasty 1045–256 BC | |||||||
Western Zhou | |||||||
Eastern Zhou | |||||||
Spring and Autumn Period | |||||||
Warring States Period | |||||||
IMPERIAL | |||||||
Qin Dynasty 221 BC–206 BC | |||||||
Han Dynasty 206 BC–220 AD | |||||||
Western Han | |||||||
Xin Dynasty | |||||||
Eastern Han | |||||||
Three Kingdoms 220–280 | |||||||
Wei, Shu & Wu | |||||||
Jin Dynasty 265–420 | |||||||
Western Jin | 16 Kingdoms 304–439 | ||||||
Eastern Jin | |||||||
Southern & Northern Dynasties 420–589 | |||||||
Sui Dynasty 581–618 | |||||||
Tang Dynasty 618–907 | |||||||
( Second Zhou 690–705 ) | |||||||
5 Dynasties & 10 Kingdoms 907–960 |
Liao Dynasty 907–1125 | ||||||
Song Dynasty 960–1279 |
|||||||
Northern Song | W. Xia | ||||||
Southern Song | Jin | ||||||
Yuan Dynasty 1271–1368 | |||||||
Ming Dynasty 1368–1644 | |||||||
Qing Dynasty 1644–1911 | |||||||
MODERN | |||||||
Republic of China 1912–1949 | |||||||
People's Republic of China 1949–present |
Republic of China (Taiwan) 1945–present | ||||||
Related articles
Chinese historiography | |||||||
സിയ രാജവംശം | |||||||||||||||||
Chinese | 夏朝 | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ലിയു സിനിന്റെ കണക്കുകൂട്ടലുകളനുസരിച്ചുള്ള കാലഗണനയിൽ സിയ രാജവംശം ഭരിച്ചിരുന്നത് ബി.സി. 2205-നും 1766-നും ഇടയിലാണ്. ബാംബൂ അനൽസ് അനുസരിച്ചുള്ള കാലഗണനയിൽ ഇവരുടെ ഭരണകാലം ബി.സി. 1989-നും 1558-നും ഇടയിലായിരുന്നു. സിയ ഷാങ് ഷൗ ക്രോണോളജി പദ്ധതി നിർണ്ണയിച്ചത് സിയ രാജവംശം ബി.സി. 2070-നും 1600-നും ഇടയിലായിരുന്നു ഭരണം നടത്തിയിരുന്നത് എന്നാണ്. ചൈനയുടെ രാഷ്ട്രീയ ചരിത്രം ആദ്യകാല വീരചക്രവർത്തിമാരിൽ നിന്ന് സിയ രാജവംശത്തിലേയ്ക്കും പിൽക്കാലത്ത് ഭരിച്ച രാജവംശങ്ങളിലേയ്ക്കും നീട്ടുന്നത് സ്വർഗ്ഗത്തിൽ നിന്നുള്ള അനുമതി എന്ന സിദ്ധാന്തത്തിലുള്ള വിശ്വാസം കാരണമാണ്. ഇതനുസരിച്ച് നിയമാനുസൃതമായ ഒറ്റ രാജവംശത്തിനേ ഒരു സമയത്ത് നിലനിൽക്കാൻ സാധിക്കുകയുള്ളൂ. കിഴക്കൻ ഷൗ കാലത്തെ കൺഫ്യൂഷ്യൻ ചിന്താധാരയാണ് ഈ വിശ്വാസം പ്രചരിപ്പിച്ചത്. പിൽക്കാലത്ത് രാജകീയ ചരിത്രങ്ങളിലെയും വിശ്വാസങ്ങളിലെയും പ്രധാന അടിത്തറയായി ഈ വിശ്വാസം മാറി. ആദ്യകാല ചൈനീസ് ചരിത്രത്തിൽ സിയ ഒരു പ്രധാന ഘടകമാണെങ്കിലും ബി.സി. പതിമൂന്നാം നൂറ്റാണ്ടിനു മുൻപുള്ള ചൈനീസ് ചരിത്രത്തെപ്പറ്റി വിശ്വസനീയമായ വിവരങ്ങൾ ഉദ്ഘനനത്തിൽ നിന്നും മാത്രമേ ലഭ്യമാകുന്നുള്ളൂ. അധികകാലം നിലനിൽക്കുന്ന മാദ്ധ്യമത്തിൽ എഴുതുന്ന ആദ്യ ചൈനീസ് സംവിധാനം ഓറക്കിൾ ബോൺ ലിപി ആ സമയം വരെ നിലവിലുണ്ടായിരുന്നില്ല എന്നതാണ് ഇതിനു കാരണം.[2] സിയ നിലവിലുണ്ടായിരുന്നു എന്നത് സംശയലേശമന്യേ ഇതുവരെ തെളിയിക്കാാൻ സാധിച്ചിട്ടില്ല. ഓട്ടു യുഗത്തിലെ ഏർലിറ്റൗ ഉദ്ഘനനപ്രദേശവുമായി സിയ രാജവംശത്തെ ബന്ധിപ്പിക്കാൻ ചൈനീസ് ചരിത്രകാരന്മാർ ശ്രമിക്കുന്നുണ്ട്. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.