2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഷട്ടർ ഐലൻഡ്. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിക്കുന്നു. നിരൂപകരിൽ നിന്ന് പ്രശംസ പിടിച്ചു പറ്റിയ ചലച്ചിത്രം ആകെ $29 കോടി നേടി.[2] 2009 ഒക്റ്റോബർ 2നാണു് ചിത്രം പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും പാരാമൗണ്ട് പിക്ചേഴ്സ് പിന്നീട് ഈ തീയതി 2010 ഫ്രെബ്രുവരിയിലേക്ക് നീട്ടി.[3]
ഷട്ടർ ഐലൻഡ് | |
---|---|
സംവിധാനം | മാർട്ടിൻ സ്കോർസസെ |
നിർമ്മാണം | മാർട്ടിൻ സ്കോർസസെ ബ്രാഡ്‍ലീ ജെ. ഫിഷർ മൈക്ക് മെഡവോയ് അർണോൾഡ് ഡബ്ല്യു. മെസ്സെർ |
തിരക്കഥ | ലേറ്റ കലോഗ്രിഡിസ് സ്റ്റീവൻ നൈറ്റ് (രേഖപ്പെടുത്തിയിട്ടില്ല) |
ആസ്പദമാക്കിയത് | ഷട്ടർ ഐലൻഡ് by ഡെന്നിസ് ലെഹാനെ |
അഭിനേതാക്കൾ | ലിയോനാർഡോ ഡികാപ്രിയോ മാർക്ക് റഫാലോ ബെൻ കിംഗ്സ്ലി മിഷേൽ വില്ല്യംസ് പട്രീഷ്യ ക്ലാർക്ക്സൺ മാക്സ് വോൻ സൈഡോ |
ഛായാഗ്രഹണം | റോബർട്ട് റിച്ചാഡ്സൺ |
ചിത്രസംയോജനം | തെൽമ സ്കൂൺമേക്കർ |
സ്റ്റുഡിയോ | ആപ്പിയാൻ വേ പ്രൊഡക്ഷൻസ് ഫീനിക്സ് പിക്ചേഴ്സ് സീകെലിയ പ്രൊഡക്ഷൻസ് |
വിതരണം | പാരമൗണ്ട് പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ് |
ഭാഷ | ഇംഗ്ലിഷ് ജെർമ്മൻ |
ബജറ്റ് | $8 കോടി[1] |
സമയദൈർഘ്യം | 138 മിനുട്ട് |
ആകെ | $294,804,195[2] |
കഥാസാരം
മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ചികിത്സാ കേന്ദ്രമാണ് ഷട്ടർ ഐലൻഡിലെ ആഷ്‍ക്ലിഫ് ആശുപത്രി. ഇവിടെ നിന്ന് കാണാതാവുന്ന റേച്ചൽ സൊളണ്ടോ എന്ന സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ പുതിയ പങ്കാളിയായ ചക്ക് യൂളിനൊപ്പം ഐലൻഡിലെത്തുകയാണ് യു.എസ്. മാർഷലായ എഡ്വേഡ് ടെഡി ഡാനിയൽസ്. എന്നാൽ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും എഡ്വേഡിനോട് വേണ്ടത്ര സഹകരിക്കുന്നില്ല. തന്റെ ഭാര്യ മരിച്ചത് തീപ്പിടുത്തത്തിലാണെന്നും അതിന് കാരണക്കാരനായ ആൻഡ്രൂ ലേഡിസ് ഷട്ടർ ഐലൻഡിലുണ്ടെന്നും ഒരിക്കൽ ഏഡ്വേഡ് യൂളിനോട് പറയുന്നു. അങ്ങനെയിരിക്കെ റേച്ചൽ സൊളണ്ടോ തിരിച്ചെത്തിയതായി മുഖ്യ ഡോക്ടറായ ജോൺ കൗളി എഡ്വേഡിനെ അറിയിക്കുന്നു. പ്രതികൂലമായ കാലാവസ്ഥ കാരണം എഡ്വേഡിനും യൂളിനും തിരികെ കരയിലേക്ക് പോകാൻ കഴിയുന്നില്ല. ലേഡിസിനായുള്ള അന്വേഷണത്തിനിടയിൽ ജോർജ്ജ് നോയ്സ് എന്നൊരു രോഗിയെ എഡ്വേഡ് കാണുന്നു. ഷട്ടർ ഐലൻഡ് മാനസിക രോഗികളിൽ വൈദ്യ പരീക്ഷണങ്ങൾ നടത്താനുള്ള സ്ഥലമാണെന്നും ഇവിടെയെത്തിവർക്ക് തിരിച്ച് പോകാനാവില്ലെന്നും പങ്കാളിയായ യൂളിനെപ്പോലും വിശ്വസിക്കരുതെന്നും നോയ്സ് എഡ്വേഡിനോട് പറയുന്നു. ഐലൻഡിലെ ലൈറ്റ് ഹൗസാണ് പരീക്ഷണങ്ങളുടെ കേന്ദ്രം എന്നു കരുതുന്ന എഡ്വേഡ് അവിടേക്ക് പോകാൻ ശ്രമിക്കുന്നു. എഡ്വേഡ് യൂളുമായി വേർപിരിയുന്നു. വഴിക്ക് ശരിക്കുമുള്ള റേച്ചൽ സൊളണ്ടോ എന്നവകാശപ്പെടുന്ന ഒരു സ്ത്രീയെ കാണുന്നു. താൻ മുമ്പ് ആഷ്‍ക്ലിഫിൽ ഡോക്ടറായിരുന്നെന്നും അവിടുത്തെ പ്രവർത്തനങ്ങളെ എതിർത്തതിനാൽ താൻ ഇപ്പോൾ ഒളിവു ജീവിതത്തിലാണെന്നും അവർ അറിയിക്കുന്നു. അങ്ങനെ ലൈറ്റ് ഹൗസിലെത്തുന്ന എഡ്വേഡ് അവിടെ വെച്ച് ഡോ. കൗളിയെ കാണുന്നു. എഡ്വേഡ് ആഷ്‍ക്ലിഫിലെ രോഗിയാണെന്നും എഡ്വേഡിന്റെ യഥാർത്ഥ നാമം ആൻഡ്രൂ ലേഡിസ് എന്നാണെന്നും ചക്ക് യൂൾ ലേഡിസിന്റെ ഡോക്ടറായ ഷീഹാൻ ആണെന്നും കൗളി അറിയിക്കുന്നു.
അഭിനേതാക്കൾ
- ലിയോനാർഡോ ഡികാപ്രിയോ - എഡ്വേഡ് ടെഡി ഡാനിയൽസ്
- മാർക്ക് റഫലോ - ചക്ക് യൂൾ/ഡോ. ലെസ്റ്റർ ഷീഹാൻ
- ബെൻ കിംഗ്സ്ലി - ഡോ. ജോൺ കോളി
- മാക്സ് വോൻ സൈഡോ - ഡോ. ജെറെമിയ നെയറിംഗ്
- മിഷേൽ വില്ല്യംസ് - ഡൊളോറസ് ചനാൽ
- എമിലി മോർട്ടിമർ - റേച്ചൽ സൊളണ്ടോ
- പട്രീഷ്യ ക്ലാർക്ക്സൺ - ഡോ. റേച്ചൽ സൊളണ്ടോ
- ജാക്കി ഏൾ ഹാലീ - ജോർജ്ജ് നോയ്സ്
- ടെഡ് ലെവൈൻ - ജയിൽ വാർഡൻ
- ജോൺ കരോൾ ലിഞ്ച് - ഡെപ്യൂട്ടി വാർഡൻ മക്ഫേഴ്സൺ
- എലിയാസ് കോട്ടിയാസ് - ആൻഡ്രൂ ലേഡിസ്
- ജിൽ ലാഴ്സൺ - കൈവിലങ്ങണിയിച്ച വൃദ്ധ
- കെൻ ചീസ്മാൻ - ഒരു ഡോക്ടർ
- റൂബി ജെറിൻസ് - റേച്ചൽ ലേഡിസ്
- റോബിൻ ബാർട്‍ലെറ്റ് - ബ്രിജറ്റ് കിയേൺസ്
- ക്രിസ്റ്റഫർ ഡെൻഹാം - പീറ്റർ ബ്രീൻ
- മാത്യൂ കൗൾസ് - ബോട്ടിന്റെ ക്യാപ്റ്റൻ
അവലംബം
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.