From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമാണ് മാർട്ടിൻ സ്കോസെസി[1][2] എന്നറിയപ്പെടുന്ന മാർട്ടിൻ ചാൾസ് സ്കോസെസി[3](ജനനം: 1942 നവംബർ 17). ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസി ചലച്ചിത്ര ചരിത്രത്തിലെ സ്വാധീനമേറിയും പ്രധാനപ്പെട്ടതുമായ സംവിധായകരിൽ ഒരാളായി കരുതപ്പെടുന്നു. ചലച്ചിത്ര സംരക്ഷണത്തിനായി സ്കോസെസി 1990ൽ ദ ഫിലിം ഫൗണ്ടേഷൻ എന്ന സംഘടനയും 2007ൽ വേൾഡ് സിനിമ ഫൗണ്ടേഷൻ എന്ന സംഘടനയും സ്ഥാപിച്ചു. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കോസെസി നേടിയിട്ടുണ്ട്.
മാർട്ടിൻ സ്കോസെസി | |
---|---|
ജനനം | ക്വീൻസ്, ന്യൂ യോർക്ക്, യു.എസ് | നവംബർ 17, 1942
മറ്റ് പേരുകൾ | മാർട്ടി |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്തി, നിർമ്മാതാവ്, അഭിനേതാവ്, ചലച്ചിത്ര ചരിത്രകാരൻ |
സജീവ കാലം | 1963–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ലാറൈൻ മേരീ ബ്രണ്ണൻ (1965–1971) ജൂലിയ കാമറൂൺ (1976–1977) ഇസബെല്ല റോസെല്ലിനി (1979–1982) ബാർബറ ഡി ഫിന (1985–1991) ഹെലെൻ ഷെംഹോൺ മോറിസ് (1999–ഇതുവരെ) |
മാതാപിതാക്ക(ൾ) | ചാൾസ് സ്കോസെസി കാതെറിൻ സ്കോസെസി |
വർഷം | ചലച്ചിത്രം |
---|---|
1967 | ഹൂസ് ദാറ്റ് നോക്കിംഗ് അറ്റ് മൈ ഡോർ |
1972 | ബോക്സ്കാർ ബെർത |
1973 | മീൻസ്ട്രീറ്റ്സ് |
1974 | ആലീസ് ഡസിന്റ് ലിവ് ഹിയർ എനിമോർ |
1976 | ടാക്‌സി ഡ്രൈവർ |
1977 | ന്യൂ യോർക്ക്, ന്യൂ യോർക്ക് |
1980 | റേജിങ്ങ്ബുൾ |
1983 | ദ കിംഗ് ഓഫ് കോമഡി |
1985 | ആഫ്റ്റർ അവേഴ്സ് |
1986 | ദ കളർ ഓഫ് മണി |
1988 | ദ ലാസ്റ്റ് ടെംപ്‌ടേഷൻ ഒഫ് ക്രൈസ്റ്റ് |
1990 | ഗുഡ് ഫെല്ലാസ് |
1991 | കേപ് ഫിയർ |
1993 | ദ ഏജ് ഒഫ് ഇന്നസെൻസ് |
1995 | കാസിനോ |
1997 | കുന്ദൻ |
1999 | ബ്രിംഗിംഗ് ഔട്ട് ദ ഡെഡ് |
2002 | ഗ്യാംഗ്സ് ഓഫ് ന്യൂ യോർക്ക് |
2004 | ദ ഏവിയേറ്റർ |
2006 | ദ ഡിപ്പാർട്ടഡ് |
2010 | ഷട്ടർ ഐലൻഡ് |
2011 | ഹ്യൂഗോ |
2013 | ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റ് |
2015 | സൈലൻസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.