From Wikipedia, the free encyclopedia
ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് അഥവാ ഗോൾഡൻ ബീറ്റ് (red or golden beet) എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്[1] 6 മുതൽ 10 ശതമാനം വരെയാണ് ഇതിൽ സുക്രോസ് എന്ന പഞ്ചസാരയുടെ അളവ്. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ബെറ്റാലെയ്ൻ (ബെറ്റാനിൻ)എന്ന വർണ്ണകമാണ്. 4000 വർഷം മുമ്പു തന്നെ ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു. പുരാതന റോമക്കാർ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. 19 ആം നൂറ്റാണ്ടിൽ ബീറ്റ് റൂട്ടിൽ നിന്നും സുക്രോസ് വേർതിരിക്കാമെന്നുള്ള കണ്ടുപിടിത്തം വ്യാവസായികമായി ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്.[2]തണുപ്പുരാജ്യങ്ങളിൽ (യൂറോപ്പ്, റഷ്യ, കാനഡ, അമേരിക്ക) പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്.[3] മുഖ്യമായും ഇതിന്റെ തായ്വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.
ബീറ്റ്റൂട്ട് | |
---|---|
കിഴങ്ങ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Betoideae |
Genus: | Beta |
Species: | B. vulgaris |
Binomial name | |
Beta vulgaris | |
Synonyms | |
|
കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം. വിത്ത് നേരിട്ട് പാകി വളർത്തുന്നു.
ചുവന്ന ഗോളാകൃതിയുള്ള കിഴങ്ങും തളിരിലകളും ഭക്ഷ്യയോഗ്യമാണ്. ബീറ്റ്റൂട്ട് ജ്യൂസ് ഔഷധഗുണം കാണിക്കുന്നു. കാരറ്റ്, വെള്ളരിക്ക എന്നിവയോടുചേർത്ത് സലാഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു. [4]Borscht എന്ന പേരിൽ യൂറോപ്പിൽ സൂപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മിക്ക പച്ചക്കറിവിഭവങ്ങളിലും ഇതുപയോഗിക്കുന്നു.
Beetroots, cooked 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 40 kcal 180 kJ | ||||||||||||||||||
| ||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ നല്ല ഉറവിടമാണിത്. ശരീരത്തിൽ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാൽ ഉയർന്ന അളവിൽ അത് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ ബീറ്റ്റൂട്ട് ഉപഭോഗത്തിനുശേഷം മൂത്രം രക്തം കലർന്ന നിറത്തിലാകും. ഇത് സന്ദേഹമുണ്ടാക്കാമെങ്കിലും അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു. ഇതിലെ ബീറ്റാനിൻ കരളിൽ പലവിധകാരണങ്ങളാൽ (മദ്യപാനം, പ്രമേഹം) കൊഴുപ്പ് അടിയുന്നത് തടയുന്നു.[5] ഇതിലെ ഉയർന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. 500 മി.ലി.ബീറ്റ്റൂട്ട് കഴിച്ചാൽ ഒരു മണിക്കൂറിനകം രക്തസമ്മർദ്ദം കുറയുന്നു.[6]ചിലയിനം ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ബീറ്റാനിൻ ചുവന്ന ഭക്ഷ്യവർണ്ണവസ്തുവുണ്ടാക്കാൻ ഉപയോഗിക്കുന്നു. വൈനുണ്ടാക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം.[7]
കേരളത്തിൽ കൃഷിചെയ്യുന്ന മുഖ്യയിനങ്ങൾ ഡി.ഡി. റെഡ്, ഇംപറേറ്റർ, ക്രിംസൺ ഗ്ലോബ്, ഡെട്രിയോറ്റ് ഡാർക്ക് റെഡ് എന്നിവയാണ്. ഊട്ടി-1, ലോംഗ് ഡാർക്ക് ബ്ലഡ്, വിന്റർ കീപ്പർ, ഗ്രോസ്ബി ഈജിപ്ഷ്യൻ, ഹാൽഫ് ലോംഗ് ബ്ലഡ്, ഏർളി വണ്ടർ, അഗസ്ഗ്രോ വണ്ടർ, ഫ്ലാറ്റ് ഈജിപ്ഷ്യൻ എന്നിവ മറ്റ് പ്രധാനയിനങ്ങളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.