From Wikipedia, the free encyclopedia
ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചൈനീസ് രാഷ്ട്രീയ കാർട്ടൂണിസ്റ്റും കലാകാരനും അവകാശ പ്രവർത്തകനുമാണ് ബാദുസാവോ (ജനനം: സി. 1986[2]). ചൈനയിലെ ഏറ്റവും പ്രഗത്ഭനും അറിയപ്പെടുന്നതുമായ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിലൊരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്.[3] തന്റെ വ്യക്തിത്വം സ്വകാര്യമായി വെക്കാൻ തന്റെ യഥാർഥ പേര് മറച്ചുവെച്ച് ബാദുസാവോ എന്ന തൂലികാനാമം സ്വീകരിക്കുകയാണ് ചെയ്തത്.[4]
ബാദുസാവോ | |
---|---|
Born | ഷാങ്ഹായ്, ചൈന |
Pseudonym(s) | ബാദുസാവോ |
Notable works | ‘’Watching Big Brother: Political Cartoons by Badiucao.’’; Covering China from Cyberspace 2014’’[1] |
1986 ൽ ജനിച്ച ബാദുസാവോ ചൈനീസ് നഗരമായ ഷാങ്ഹായിൽ ആണ് വളർന്നത്. അദ്ദേഹത്തിന്റെ അമ്മ വഴിയുള്ള പിതാമഹൻ ഒരു അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മാതാവായിരുന്നു. കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നതിന് ശേഷം വലതുപക്ഷ വിരുദ്ധ കാമ്പെയ്നിനിടെ അദ്ദേഹത്തെ ക്വിംഗ്ഹായിലെ ലാവോഗൈ ഫാമുകളിലേക്ക് അയക്കുകയും, പീഡനങ്ങൾക്കു ശേഷം അവിടെവെച്ച് അദ്ദേഹം പട്ടിണി കിടന്ന് മരിക്കുകയുമുണ്ടായി. കുറച്ച് വർഷങ്ങൾക്ക് ശേഷം, ചൈനീസ് പുതുവത്സര രാവിൽ മുത്തശ്ശി ദാരിദ്ര്യത്താൽ മരിച്ചപ്പോൾ അച്ഛൻ അനാഥനായി. അയൽവാസികളുടെ സഹായത്തോടെയാണ് ബാദുസാവോയുടെ അച്ഛൻ വളർന്നത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനായി പരിശ്രമിച്ചുവെങ്കിലും കുടുംബബന്ധം കാരണം പ്രവേശനം നിഷേധിക്കപ്പെട്ടു.[5]
ചൈനയിലായിരുന്നപ്പോൾ ബാദുസാവോയ്ക്ക് കലയിൽ ഔപചാരിക പരിശീലനം ലഭിച്ചിരുന്നില്ല. അദ്ദേഹം ഈസ്റ്റ് ചൈന യൂണിവേഴ്സിറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ് ആൻഡ് ലോയിൽ നിന്ന് നിയമം പഠിച്ചു. അദ്ദേഹവും ഡോർമേറ്റുകളും ആകസ്മികമായി പൈറേറ്റഡ് താവാനീസ് നാടകത്തിൽ ഒളിപ്പിച്ച ദി ഗേറ്റ് ഓഫ് ഹെവൻലി പീസ് ഡോക്യുമെന്ററി കണ്ടു. ചൈനയുടെ കാര്യത്തിൽ നിരാശനായ അദ്ദേഹം 2009-ൽ പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ വർഷങ്ങളോളം കിന്റർഗാർട്ടൻ അധ്യാപകനായി ജോലി ചെയ്തു.[2] അദ്ദേഹത്തിന്റെ ആദ്യ രാഷ്ട്രീയ കാർട്ടൂൺ 2011-ലെ വെൻഷൂ ട്രെയിൻ കൂട്ടിയിടിയെക്കുറിച്ചുള്ളതായിരുന്നു.
2013-ലെ ഒരു അഭിമുഖം അനുസരിച്ച്, ബാദുസാവോ അക്കാലത്തെ മറ്റ് മൂന്ന് ചൈനീസ് രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളായ ഹെക്സി ഫാം, റിബൽ പെപ്പർ, കുവാങ് ബിയാവോ എന്നിവരെ ആരാധിച്ചിരുന്നു.[5]
ബാദുസാവോ തന്റെ സന്ദേശം പ്രകടിപ്പിക്കാൻ ആക്ഷേപഹാസ്യവും പോപ്പ് സംസ്കാരവും ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണത്തിൽ നിന്നുള്ള ആർക്കൈറ്റിപൽ ചിത്രങ്ങൾ ഉപയോഗിച്ച് അദ്ദേഹം പലപ്പോഴും അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നു.[3] അദ്ദേഹത്തിന്റെ കൃതികൾ ആംനസ്റ്റി ഇന്റർനാഷണൽ, ഫ്രീഡം ഹൗസ്, ബിബിസി, സിഎൻഎൻ, ചൈന ഡിജിറ്റൽ ടൈംസ് എന്നിവ ഉപയോഗിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുണ്ട്; കൂടാതെ അവ ലോകമെമ്പാടും പ്രദർശിപ്പിച്ചിട്ടുണ്ട്.[6]
ചൈനയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളെ അടിച്ചമർത്തുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിൽ ചൈനയിലെ സർക്കാർ അധികാരികൾ വളരെയധികം ആശങ്കാകുലരാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.[7]
2016-ന്റെ തുടക്കത്തിൽ ഒരു അഭിമുഖത്തിൽ, "കാർട്ടൂണുകൾക്കും പോർട്രെയ്റ്റുകൾക്കും ഒരു ഏകീകൃത വിഷ്വൽ ചിഹ്നം സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു, അത് പൊതുജനാഭിപ്രായത്തിൽ നിന്ന് സമ്മർദ്ദം സൃഷ്ടിക്കുന്നതിന് സന്ദേശം പ്രചരിപ്പിക്കാനും സുസ്ഥിരമായ ശ്രദ്ധ ആകർഷിക്കാനും സഹായിക്കും. ഒരുപക്ഷേ ഈ സമ്മർദത്തിന് തടവിലാക്കപ്പെട്ടവരുടെ സ്ഥിതി മെച്ചപ്പെടുത്താനും പീഡിപ്പിക്കപ്പെടുന്നവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കഴിയും.[8]
തന്റെ മേഖലയിൽ വളരെ സജീവമായ ബാദുസാവോ ചൈന, തായ്വാൻ, ചൈനീസ് പ്രവാസികൾ എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള വാർത്തകളോടും സംഭവങ്ങളോടും വേഗത്തിൽ പ്രതികരിക്കുന്നു. ഇറാൻ പോലുള്ള മറ്റ് സ്വേച്ഛാധിപത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളോടും സംഭവങ്ങളോടും അദ്ദേഹം വേഗത്തിൽ പ്രതികരിക്കാറുണ്ട്.[9]
ചൈനയിലെ ട്വിറ്റർ മേധാവിയായി പിഎൽഎ- അലൈന്ഡ് കാത്തി ചെൻ നിയമിക്കപ്പെട്ടതിന് മറുപടിയായി, ബാദുസാവോ ചൈനയുടെ പതാകയുടെ സവിശേഷതയായ മഞ്ഞ നക്ഷത്രത്തിൽ ചവിട്ടി നിൽക്കുന്ന പക്ഷിയുള്ള ട്വിറ്ററിന്റെ ലോഗോ വരച്ചു.[10]
ബാദുസാവോ മറ്റ് കലാകാരന്മാരെയും വിമതരെയും പിന്തുണച്ചിട്ടുണ്ട്. 2013-ൽ, സ്കൂളിലെ പ്രിൻസിപ്പലും പ്രാദേശിക ഉദ്യോഗസ്ഥനും ആറ് വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്തതിന് മറുപടിയായി സൺ യാറ്റ്-സെൻ യൂണിവേഴ്സിറ്റിയിലെ ഐ സിയോമിംഗ്, തന്റെ സ്തനങ്ങൾക്ക് മുകളിൽ "എന്റെ കൂടെ കഴിയൂ, യെ ഹയാൻ പോകട്ടെ" എന്ന് എഴുതി, കത്രിക പിടിച്ച്, തന്റെ ടോപ്ലെസ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.[11][12][13] മറുപടിയായി, ബാദുസാവോ, മുലക്കണ്ണുകളിൽ നിന്ന് നീണ്ടുനിൽക്കുന്ന തോക്ക് കുഴലുകളോടെ അവരെ ഒരു വലിയ കത്രികയായി ചിത്രീകരിക്കുന്ന ഒരു കാർട്ടൂൺ പോസ്റ്റ് ചെയ്തു.[14]
2016 ന്റെ തുടക്കത്തിൽ അദ്ദേഹം ചൈനയിൽ നിന്നുള്ള ചില വിദ്യാർത്ഥികളെ 'പന്നികൾ' എന്ന് വിശേഷിപ്പിച്ച സംഭവത്തെത്തുടർന്ന് രാജിവച്ച സിഡ്നി യൂണിവേഴ്സിറ്റി ഹെഡ് ട്യൂട്ടർ വു വേയെ, പിന്തുണക്കുന്ന കലാസൃഷ്ടികളുടെ ഒരു പരമ്പര സൃഷ്ടിച്ചു.[15] [16] സാധാരണയായി ഉപയോഗിക്കുന്ന സു (猪) എന്ന അക്ഷരത്തിന് പകരം വു വെയ് ട്യൂൺ (豚) എന്ന അക്ഷരം ഉപയോഗിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥരുടെ രണ്ടാം തലമുറയിലെ ഗ്വാനേർഡായിയുടെ സ്ലാംഗ് റഫറൻസായി ഓൺലൈൻ വിമതർ ട്യൂൺ തിരഞ്ഞെടുത്തു.[17]
2016 മെയ് മാസത്തിൽ, തായ്വാനിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സായ് ഇംഗ്-വെൻ, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പണ്ഡിതനായ വാങ് വെയ്സിംഗുമായുള്ള അവരുടെ വിവാഹത്തിന്റെ പേരിൽ ആക്രമണത്തിന് വിധേയയായി.[18] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങിന്റെ വൈവാഹിക നിലയെ സായ്യുടെ വൈവാഹിക നിലയുമായി താരതമ്യം ചെയ്യുന്ന ഒരു കാർട്ടൂണിലൂടെ ആക്രമണത്തിന്റെ വിരോധാഭാസം ബാദുസാവോ ഉയർത്തിക്കാട്ടി.[19]
ഷി ജിൻപിംഗ് സംസ്ഥാന മാധ്യമങ്ങളിൽ പര്യടനം നടത്തിയ ശേഷം, ജനറൽ സെക്രട്ടറി സിയെ കുരങ്ങുകളും പാമ്പുകളും ചേർന്ന് സ്വാഗതം ചെയ്യുന്നതായി ബാദുസാവോ ചിത്രീകരിച്ചു. 'പാർട്ടിയുടെ മൌത്ത്പീസ്' എന്ന നിലയിലുള്ള മാധ്യമങ്ങളുടെ പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്. മൗത്ത്പീസ് (喉舌) എന്നതിന്റെ മാൻഡറിൻ പദം 'തൊണ്ടയും നാവും' എന്നതിന് തുല്യമാണ്, ഇത് കുരങ്ങൻ പാമ്പിന്റെ (猴蛇) ഒരു ഹോമോഫോണാണ്.[20]
2018 ൽ, ബാദുസാവോയെക്കുറിച്ചുള്ള ഒരു കലാപരിപാടി ഹോങ്കോങ്ങിൽ നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, പിന്നീട് ചൈനീസ് അധികാരികൾ കലാകാരനുമായി ബന്ധപ്പെട്ട് നടത്തിയ ഭീഷണിയെത്തുടർന്ന് "സുരക്ഷാ ആശങ്കകൾ" കാരണം ഷോ റദ്ദാക്കി.[21] 2019-ൽ, മെൽബണിലെ നാഷണൽ ഗാലറി ഓഫ് വിക്ടോറിയയിൽ ഹോങ്കോംഗ് സംഗീതജ്ഞൻ-ആക്ടിവിസ്റ്റ് ഡെനിസ് ഹോയുമായി ആക്ടിവിസത്തെക്കുറിച്ച് സംസാരിക്കുന്നത് “സുരക്ഷാ കാരണങ്ങളാൽ” ഗാലറി നിരസിച്ചു. ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികത്തിൽ, 2019 ജൂണിൽ, ഓസ്ട്രേലിയൻ ടെലിവിഷനിൽ ബാദുസാവോയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.[22] [23][24]
ഇറ്റാലിയൻ നഗരമായ ബ്രെഷെയിൽ 2021 ൽ സംഘടിപ്പൈക്കാൻ തീരുമാനിച്ച ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിക്കുന്ന കാർട്ടൂൺ പരമ്പര ചൈന ഇസ് (നോട്ട്) നിയർ: വർക്ക്സ് ഓഫ് എ ഡിസിഡന്റ് ആർട്ടിസ്റ്റ് എന്ന പ്രദർശനം തടയണമെന്ന ചൈനയുടെ ആവശ്യം ഭരണകൂടം നിരസിച്ചിരുന്നു.[25]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.