ബാ ബി ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ബാ ബി ദേശീയോദ്യാനം (Vietnamese: Vườn Quốc Gia Ba Bể) വിയറ്റ്നാം നോർത്ത് ഈസ്റ്റ് മേഖലയിലെ ബാക് കാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശം ആകുന്നു. ഈ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം ആയ ബാ ബി തടാകം ചുറ്റുമുള്ള ചുണ്ണാമ്പുകല്ലുകളും താഴ്ന്ന നിത്യഹരിതവനങ്ങളും ചേർന്ന പ്രദേശത്തിൻറെ സംരക്ഷണ വലയത്തിനുള്ളിലാണ്. തലസ്ഥാനമായ ഹാനോയിൽ നിന്ന് 240 കിലോമീറ്റർ വടക്കുമാറി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ബാ ബി ദേശീയോദ്യാനം 1992-ൽ ആണ് സ്ഥാപിതമായത്.
ബാ ബി ദേശീയോദ്യാനം | |
---|---|
Location | ബാക് കാൻ പ്രവിശ്യ, വിയറ്റ്നാം |
Area | 10,048 ഹെ (38.80 ച മൈ) |
Official name | ബാ ബി ദേശീയോദ്യാനം |
Designated | 2 ഫെബ്രുവരി 2011 |
Reference no. | 1938[1] |
ഹാനോയിൽ നിന്ന് 240 കിലോമീറ്റർ വടക്കുമാറി ബാക് കാൻ പ്രവിശ്യയിൽ ചോ-റാം നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പടിഞ്ഞാറ് ബാ ബി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായ കോർഡിനേറ്റുകളിൽ 22 ° 24'19 "N 105 ° 36'55" E എന്ന പരിധിക്കുള്ളിൽ 100.48 ചതുരശ്ര കിലോമീറ്ററിലാണ് (38.80 ച മൈ) ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പാർക്കിൻറെ ഫിയാബിയോർ മേഖലയുടെ തെക്കുപടിഞ്ഞാറ് താഴ്വരയിൽ 517-1,525 മീറ്റർ ഉയരമുള്ള മലനിരകൾ പാർക്കിന്റെ പരിധിയിൽ കാണപ്പെടുന്നു.[2]
ബാ ബി തടാകം (വിയറ്റ്നാമീസ് : Hồ Ba Bể, Ba Bể, പ്രാദേശിക ഭാഷയിൽ "മൂന്നു തടാകങ്ങൾ" എന്നർത്ഥം) വടക്ക്-തെക്ക് ദിശയിൽ എട്ട് കിലോമീറ്റർ നീണ്ടു കിടക്കുന്ന ഏറ്റവും വലിയ ശുദ്ധജല തടാകമാണ്. തടാകത്തിന്റെ ഉപരിതല പ്രദേശം കാലാനുസൃതമായി 3 മുതൽ 5 കി.മീറ്റർ വരെ വ്യത്യാസത്തിൽ വരണ്ടതും ഈർപ്പമുള്ളതുമായി കാണപ്പെടുന്നു. നിരവധി കാർസ്റ്റ് ചുണ്ണാമ്പുകൽ തടാകങ്ങളിൽ നിന്ന് വ്യത്യസ്തമായി ബാ ബി തടാകം ഒരിക്കലും ഉണങ്ങുന്നില്ല. അതിന്റെ ശരാശരി ആഴം 17 മുതൽ 23 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിൻറെ പരമാവധി ആഴം 35 മീറ്റർ ആണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 150 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വിയറ്റ്നാമിലെ ഏറ്റവും ഉയർന്ന സ്ഥാനം കൂടിയാണ് ഇത്. ബാ ബി തടാകത്തിന്റെ മൂന്ന് ഭാഗങ്ങളായ പീ ലംഗ്, പീ ലൂ, പീ ലാം എന്നിവയെ ചേർത്ത് "മൂന്ന് തടാകങ്ങൾ" എന്ന് ഇതിനെ പരാമർശിക്കുന്നു. ഈ മൂന്നു ഭാഗങ്ങളും നിരന്തരമായ ഒരൊറ്റ ജലസംഭരണിയായി ബന്ധപ്പെടുത്തിയിരിക്കുന്നു.
താ ഹാൻ, ബോ ലൂ, ലെംഗ് നദികൾ എന്നിവ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽക്കൂടി തടാകത്തിലേക്ക് ഒഴുകുന്നു. വരണ്ട കാലാവസ്ഥയിൽ തടാകജലം വടക്കോട്ട് നാങ് നദിയിലേക്ക് ഒഴുകുന്നു. ആർദ്രമായ സീസണിൽ ഉയർന്ന വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ, ഒഴുക്ക് തിരിച്ചാകുന്നു. എന്നിരുന്നാലും ഈ തടാകം നാങ് നദിയിൽ നിന്ന് ജലം ശേഖരിക്കുന്നു. അതിലൂടെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന ഒരു ബഫറായി ഇതു പ്രവർത്തിക്കുന്നു.
വിയറ്റ്നാം ഗവണ്മെന്റ് ഈ തടാകത്തെ ഒരു വനസംരക്ഷണ മേഖലയായി അറിയിച്ചിട്ടുണ്ട്. ദേശീയ പാർക്ക് കൺസർവേഷൻ പരിപാടിയുടെ ഭാഗമായി ഒരു സാങ്കേതിക-സാമ്പത്തിക പഠന സ്ഥാപനവും ഇവിടെ ആരംഭിച്ചു.[3]
ബാ ബി തടാകത്തിൽ 61 ജനുസ്സുകൾ, 17 കുടുംബങ്ങൾ, 5 ഓർഡറുകൾ എന്നിവയിൽ നിന്നുള്ള 106 മത്സ്യ ഇനങ്ങളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്[4].
ബാ ബി ദേശീയ പാർക്കിൽ പ്രധാനമായും ചുണ്ണാമ്പും നിത്യഹരിത വനങ്ങളുമാണ്. മുൻപ് മണ്ണിന്റെ കുത്തനെയുള്ള മലഞ്ചെരുവുകളിൽ നേർത്ത കനത്തിൽ മണ്ണ് കാണപ്പെടുന്നു. കട്ടിയുള്ള മണ്ണ് ഉയർന്ന ഇനം വൈവിധ്യവും കാണിക്കുന്നു. ചുണ്ണാമ്പുകല്ല് വനത്തിൽ ബാർട്ടിയോടൈൻഡ്രോൺ ഹിസൈൻമു (Tiliaceae), സ്ട്രിബ്ലസ് ടോൻകിനെൻസിസ് (മൊറേസീ) എന്നീ സസ്യങ്ങളാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ക്ലൈമ്പിങ് ബാംബൂ (Ampelocalamus) തടാകത്തിന് സമീപമുള്ള കുന്നിൻ ചെരുവുകളിൽ കാണപ്പെടുന്ന ഒരു സാധാരണ പ്രാദേശിക സസ്യമാണ്.[5]
പാർക്കിൽ 65 സസ്തനികൾ പാർക്കുന്നുണ്ട്. ഓവ്സ്റ്റൺസ് പാം സിവെറ്റ്, ഫ്രാൻകോയിസ് 'ലീഫ് മങ്കി, ടോൻകിൻ സ്നബ് നോസ്ഡ് മങ്കി, ചൈനീസ് പാങ്കോലിൻ, തേവാങ്ക് എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.