ബദ്ർ യുദ്ധം

ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടം From Wikipedia, the free encyclopedia

ബദ്ർ യുദ്ധം

ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദർ യുദ്ധം( അറബി: غزوة بدر ). യൗമുൽ ഫുർഖാൻ എന്നാണ് ബദ്‌ർ യുദ്ധത്തെ ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രവാചകൻ മുഹമ്മദിന്റെ s നേതൃത്വത്തിൽ മദീനയിലെ മുസ്ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ് (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്) ഇപ്പോഴത്തെ സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലെ ബദ്ർ എന്ന പ്രദേശത്ത് വെച്ച് ഏറ്റുമുട്ടൽ നടന്നത്. ഇസ്‌ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്‌ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുർആനിൽ കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യുദ്ധത്തിന് ശേഷം എഴുതപ്പെട്ട ഹദീസുകളിൽനിന്നും ഇസ്‌ലാമിക ചരിത്ര പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. ബദ്റിലെ വിജയത്തോടെ മദീനയിൽ മുഹമ്മദിന് സ്വീകാര്യത വർദ്ധിക്കുകയും, മദീനയിലെ നിരവധി ഗോത്രങ്ങൾ മുഹമ്മദുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു[3].

വസ്തുതകൾ ബദർ യുദ്ധം, തിയതി ...
ബദർ യുദ്ധം
മുസ്ലീം-ഖുറൈഷി യുദ്ധങ്ങളുടെ ഭാഗം
Thumb
Scene from Siyer-i Nebi Hamza and Ali leading the Muslim armies at Badr.
തിയതി[araf 17]], 624 CE/ റമദാൻ 17, 2 AH
സ്ഥലംബദർ, മദീനയ്ക്ക് 70 മൈ (110 കി.മീ) തെക്കു-പടിഞ്ഞാറ്
ഫലംനിർണായക മുസ്ലീം വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മദീനയിലെ മുസ്ലീങ്ങൾമക്കയിലെ ഖുറൈഷികൾ
പടനായകരും മറ്റു നേതാക്കളും
പ്രവാചകൻ മുഹമ്മദ്‌,
ഹംസ,
അലി
അമ്റ് ഇബ്‌ൻ ഹിഷാം(അബു ജഹൽ)
ഉത്ത്ബ ഇബിൻ റബീഹ
ഉമയ്യദ് ഇബിൻ ഖലഫ്
ശക്തി
313 ആളുകൾ : 2 കുതിരകൾ, 70 ഒട്ടകങ്ങൾ[1]950 കാലാൾപ്പട, കുതിരപ്പട: 100 കുതിരകൾ, 170 ഒട്ടകങ്ങൾ
നാശനഷ്ടങ്ങൾ
14 മരണം70 മരണം 70 തടവുകാർ[2]
അടയ്ക്കുക

പശ്ചാത്തലം

എ.ഡി 623-ൽ ഹിജ്‌റയ്ക്ക് ശേഷം ( മദീനയിലെ ജനങ്ങൾ മുഹമ്മദിനെ സമൂഹത്തിന്റെ നേതാവായി അംഗീകരിച്ചിരുന്നു. മക്കയിൽ നിന്ന് കുടിയേറിയ മുഹാജിറുകളുടെ നഷ്ടപ്പെട്ട സമ്പാദ്യം കച്ചവടം ചെയ്തു സംഭന്നമാവാം എന്ന തീരുമാനത്തിൽ മദീനയുടെ അരികിലൂടെ കടന്നുപോകുന്ന മക്കയിലെ കച്ചവടസംഘങ്ങളിൽ നിന്ന് ലാഭം ഒഴിവാക്കി നഷ്ട്ടപ്പെട്ട വിഭവങ്ങൾ മാത്രം പിടിചെടുക്കാൻ മുഹമ്മദ് തീരുമാനിച്ചു. 624 ന്റെ തുടക്കത്തിൽ, ലെവന്റിൽ നിന്ന് സ്വത്തും സാധനങ്ങളും വഹിച്ചുകൊണ്ടുള്ള കച്ചവടസംഘം അബുസുഫ്‌യാന്റെ നേതൃത്വത്തിൽ മക്കയിലേക്ക് മടങ്ങുകയായിരുന്നു. ഈ പ്രദേശത്ത് മുഹമ്മദിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കിയ ഖുറൈശികൾ, മുഹമ്മദിന്റെ നീക്കങ്ങൾ മനസ്സിലാക്കാനായി ചാരന്മാരെ നിയോഗിച്ചിരുന്നു.[4] [5]

മുന്നൂറോളം പേരുടെ ഒരു ചെറിയ പര്യവേഷണ സേനയെ മുഹമ്മദ് സംഘടിപ്പിച്ചിരുന്നു. ഈ ഒരുക്കത്തെ അബുസുഫ്‌യാന്റെ ചാരന്മാർ അദ്ദേഹത്തെ അറിയിച്ചു. അബൂസുഫ്‌യാൻ ദംദം ബിൻ അംറ് അൽ ഗിഫാരിയെ ദൂതനായി ഖുറൈശികളിലേക്ക് അയച്ചു. ദംദം കഅബയിലേക്ക് തിരിഞ്ഞു നിന്ന് നിലവിളിച്ചു[4].

വിവരങ്ങൾ

കൂടുതൽ വിവരങ്ങൾ ബദ്ർ യുദ്ധം, പങ്കെടുത്തവർ ...
ബദ്ർ യുദ്ധം പങ്കെടുത്തവർ
യൂദ്ധം സംഭവിച്ച വർഷം ഹിജ്‌റവർഷം 2 റമദാൻ 17
മുസ്ലീങ്ങളുടെ എണ്ണം മുന്നൂറ്റിപ്പതിമൂന്ന്‌
രക്തസാക്ഷികളായവർ പതിനാല് പേർ
kkh എണ്ണം തൊള്ളായിരം
ഖുറൈശികളുടെ നേതാവ് അമൃ ഇബ്ൻ ഇശാം (അബു ജഹൽ)[6]
ഖുറൈശികളിൽ നിന്ന്‌ കൊല്ലപ്പെട്ടത് എഴുപത് പേർ
മുസ്ലീങ്ങളുടെ നേതാവ് മുഹമ്മദ് നബി
അടയ്ക്കുക

അവലംബം

ഗ്രന്ഥസൂചി

ഇതുകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.