From Wikipedia, the free encyclopedia
പ്രവാചകൻ മുഹമ്മദിന്റെ പിതൃവ്യനും പ്രമുഖ സ്വഹാബിമാരിൽ ഒരാളുമാണ് ഹംസ (Hamza). പൂർണ്ണ നാമം ഹംസ ഇബ്നു അബ്ദുൽ മുത്വലിബ് (Hamza ibn ‘Abdul-Muttalib / അറബി: حمزة بن عبد المطلب). (ജനനം AD.566 - മരണം AD.625) ആദ്യഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ച വ്യക്തികളിൽ ഒരാളാണിദ്ദേഹം. ധീരത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അല്ലാഹുവിന്റെ സിംഹം [1] (أسد الله) എന്ന വിശേഷണത്തിന് അർഹനായിരുന്നു. ഉഹ്‌ദ് യുദ്ധത്തിൽ രക്തസാക്ഷ്യം വരിച്ചതോടെ രക്തസാക്ഷികളുടെ നേതാവ് ("Chief of the Martyrs").[2] എന്ന വിശേഷണം പ്രവാചകൻ മുഹമ്മദ് ഇദ്ദേഹത്തിന് നൽകുകയുണ്ടായി.
അബ്ദുൽ മുത്തലീബിന്റെ അവസാനത്തെ പുത്രനായിരുന്നു ഹംസ.
ഹംസ മൂന്നു പ്രാവശ്യം വിവാഹം ആറു കുട്ടികളും ഉണ്ടായിരുന്നു [2]:. 3
3. ഖ്വള ബിൻത് ഖവ്വായ്സ്
1. ഉമ്മാമ ബിൻത് ഹംസ , സലാമ ഇബ്ൻ അബി സല്ലമയുടെ ഭാര്യാ
2. അമീർ ഇബ്നു ഹംസ
3. യാലല്ല ഇബ്നു ഹംസ
4 .ഉംറ ഇബ്നു ഹംസ
5. കുട്ടിക്കാലം മരിച്ചു രണ്ടു പുത്രിമാർ.
ഉഹ്‌ദ് യുദ്ധത്തിൽ സൈന്യാധിപൻ കൂടിയായിരുന്ന ഹംസയെ ലക്ഷ്യമിട്ട് ഖുറൈശികൾ തയ്യാറാക്കിയ വഹ്ശി എന്ന എത്യോപിയൻ അടിമയുടെ ചാട്ടുളി പ്രയോഗത്തിൽ AD.625 മാർച്ച് 22ന് (ഹിജ്റ വർഷം 3 ശവ്വാൽ 3) 58 വയസ്സിൽ രക്തസാക്ഷ്യം വരിച്ചു.
അദ്ദേഹം യുദ്ധത്തിൽ പ്രവാചകന്റെ മുന്നിൽ ആയിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ രണ്ടു വാളുകൾ ഉണ്ടായിരുന്നു .അദ്ദേഹം ഉറക്കെ പറയുന്നുണ്ടായിരുന്നു "ഞാൻ അല്ലാഹുവിന്റെ സിംഹം ആകുന്നു!" [2]: 6
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.