From Wikipedia, the free encyclopedia
സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പോർട്ടുലാക്കേസീ (Portulacaceae). കുറ്റിച്ചെടികളും ചെടികളുമടങ്ങുന്ന ഈ സസ്യകുടുംബത്തിൽ 20 ജീനസ്സുകളിലായി ഏകദേശം 500 സ്പീഷിസുകളുൾപ്പെടുന്നു. ലോകമെമ്പാടും കാണപ്പെടുന്ന ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ കൂടുതൽ കാണുന്നത് ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ്. പോർട്ടുലാക്കേസീ കുടുംബത്തിന് കാര്യോഫില്ലേസീ സസ്യകുടുംബവുമായി ഏറെ സാമ്യമുണ്ട്. കൊഴുപ്പ, സാമ്പാർ ചീര തുടങ്ങിയവ ഈ കുടുംബത്തിലെ അംഗങ്ങളാണ്.
പോർട്ടുലാക്കേസീ | |
---|---|
Portulaca amilis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Portulacaceae |
ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ ജലാംശം കൂടുതലുള്ള മൃദുവായ കുറ്റിച്ചെടികളോ ചെടികളോ ആണ്. നീരോടുകൂടി മാംസളമായ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതും നാരുപോലെയുള്ള ഉപപർണ്ണങ്ങളോടു കൂടിയവയുമാണ്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ ഇവയുടെ പൂക്കൾക്ക് വെള്ള, ഇളം റോസ്, മഞ്ഞ എന്നീ നിറങ്ങളാണ്. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.