ജെ.ആർ.ഡി. ടാറ്റ
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ.(ജൂലൈ 29 1904-നവംബർ 29 1993).ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർവ്വം വ്യക്തികളിലെരാളാണ് ഇദ്ദേഹം[1].ഇന്ത്യയിലെ പാർസി-സൗരാഷ്ട്രിയൻ സമൂഹത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം.[അവലംബം ആവശ്യമാണ്]
ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ | |
---|---|
ജനനം | |
മരണം | നവംബർ 29, 1993 89) ജെനീവ, സ്വിറ്റ്സർലാന്റ് | (പ്രായം
തൊഴിൽ | വ്യവസായി |
ജീവിതപങ്കാളി(കൾ) | തെൽമ വിക്കാജി |
വെബ്സൈറ്റ് | www.tata.com |
വ്യവസായിയായ രത്തൻ ദൊറാബ് ടാറ്റായുടെയും ഫ്രഞ്ചുകാരിയായ സൂനിയുടെയും മകനായി 1904 ജൂലൈ 29-ന് പാരീസിൽ ജനിച്ചു. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ടാറ്റാ ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങി.1938-ൽ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയുമായി.
ദേശീയപ്രസ്ഥാനവുമായി ടാറ്റായ്ക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നു.ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ 1942-ലെ മുബൈ കോൺഗ്രെസ്സ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. നെഹ്രുവുമായി ടാറ്റാ ആത്മബന്ധം പുലർത്തിയിരുന്നു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരനാണ് ജെ.ആർ.ഡി. ടാറ്റ. 1932-ൽ ടാറ്റാ തുടങ്ങിയ ടാറ്റാ എയർലൈൻസ് ഇന്ത്യയുടെ വ്യോമഗതാഗതരംഗത്ത് ഒരു മുന്നേറ്റമായിരുന്നു. നിരവധി ഗവേഷണസ്ഥാപനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. 1953-ൽ ടാറ്റാ എയർ ഇന്ത്യ ചെയർമാനായി.
ധാരാളം അംഗീകാരങ്ങളും ടാറ്റായെ തേടിയെത്തി. 1955-ൽ പത്മഭൂഷൺ നൽകി ജെ.ആർ.ഡി. ടാറ്റയെ രാജ്യം ആദരിച്ചു. 1974-ൽ ഇന്ത്യൻ എയർഫോഴ്സ് ഓണററി എയർ വൈസ് മാർഷൽ പദവി നൽകി. 1983-ൽ ഫ്രഞ്ച് സർക്കാരിന്റെ ഉന്നതബഹുമതിയായ കമാൻഡർ ഓഫ് ദ ഫ്രഞ്ച് ലീജിയൻ ഓഫ് ഓണർ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1992-ൽ ഭാരതരത്നവും അതേവർഷം തന്നെ ഐക്യരാക്ഷ്ട്രസഭയുടെ പോപ്പുലേഷൻ അവാർഡും ടാറ്റാ നേടി. 1993 നവംബർ 29-ന് അദ്ദേഹം അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.