പശ്ചിമ ഇന്ത്യയിലെ ഒരു ഭൂപ്രദേശമാണ് സൗരാഷ്ട്ര. ഇന്നത്തെ ഗുജറാത്തിലെ 11 ജില്ലകൾ സൗരാഷ്ട്ര പ്രദേശത്തിൽ ഉൾപ്പെടുന്നു. അറബിക്കടലിനോട് ചേർന്നുകിടക്കുന്ന ഗുജറാത്തിന്റെ ഉപദ്വീപ് പ്രദേശമാണ് ഇത്. കത്തിയവാർ ഉപദ്വീപ് എന്നും ഇത് അറിയപ്പെടുന്നു. രാജ്കോട്, ജുനഗഡ്, ഭാവ്നഗർ, പോർബന്തർ, ജാമ്നഗർ, അമ്രേലി, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക, മോർബി, ഗിർ സോമനാഥ് എന്നീ ജില്ലകളും അഹമ്മദാബാദ്, ബോടാദ് എന്നിജില്ലകളുടെ കുറച്ചുഭാഗവും സൗരാഷ്ട്രയിൽ പെടുന്നു. രാജ്കോട് ആണ് സൗരാഷ്ട്രയിലെ ഏറ്റവും വലിയ നഗരം. ജാംനഗർ, ദ്വാരക, സോമ്നാഥ്, ഭാവ്നഗർ എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ.

വസ്തുതകൾ സൗരാഷ്ട്ര Sorath (سورٺ), Country ...
സൗരാഷ്ട്ര

Sorath (سورٺ)
region
Thumb
സൗരാഷ്ട്രയിലെ സോമനാഥ ക്ഷേത്രം
Thumb
സൗരാഷ്ട്രയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ കടുപ്പിച്ചിരിക്കുന്നു.
Thumb
Location of Saurashtra in India
Countryഇന്ത്യ
സംസ്ഥാനംഗുജറാത്ത്
Languages
  OfficialGujarati
സമയമേഖലUTC+5:30 (IST)
ഏറ്റവും വലിയ നഗരംരാജ്കോട്ട്
അടയ്ക്കുക

സൗരാഷ്ട്രയുടെ ചരിത്രത്തിന് പുരാണകാലത്തോളം പഴക്കമുണ്ട്. പിലക്കാലത്ത് രജപുത്രരുടേയും, മുസ്ലീം ഭരണാധികളുടെയും കീഴിലായ് ഈ പ്രദേശം. ബ്രിട്ടിഷ് ഭരണകലത്തെ ജുനഗഡ് സംസ്ഥാനവും സൗരാഷ്ട്രയുടെ ചരിത്രത്തിൽ പെടുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.