ഗുജറാത്ത് സംസ്ഥാനത്തിലെ കത്തിയവാഡ് ഉപദ്വീപിന്റെ കിഴക്കുഭാഗത്തായാണ്‌ അഹമ്മദാബാദ് ജില്ല സ്ഥിതിചെയ്യുന്നത്. 8,707 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള [2]ഇവിടത്തെ ജനസംഖ്യ, 2001 ലെ കണക്കുകൾ പ്രകാരം, 58,16,519 ആണ്‌. ഇതിൽ 80.18% ആളുകൾ നഗരപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്. [3]. ഭരണസൗകര്യത്തിനായി ഈ ജില്ലയെ 11 താലൂക്കുകളായി വിഭജിച്ചിരിക്കുന്നു, ഇവിടെ 551 വില്ലേജുകളാണുള്ളത്. പരുത്തി തുണിമില്ലുകൾക്ക് പ്രസിദ്ധമായിരുന്ന അഹമ്മദാബാദ് , കിഴക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെട്ടിരുന്നു. [4]

വസ്തുതകൾ Ahmedabad District, Country ...
Ahmedabad District
District
Thumb
Ahmedabad location in Gujarat
Country India
StateGujarat
HeadquartersAhmedabad
ഭരണസമ്പ്രദായം
  District CollectorVijaysinh Vaghela
വിസ്തീർണ്ണം
  ആകെ8,107 ച.കി.മീ.(3,130  മൈ)
ജനസംഖ്യ
 (2011)[1]
  ആകെ7,059,056
  റാങ്ക്1 of 33 in Gujarat
  ജനസാന്ദ്രത870/ച.കി.മീ.(2,300/ച മൈ)
Demonym(s)Amdavadi
സമയമേഖലI
  Summer (DST)IST (UTC+05:30)
വാഹന റെജിസ്ട്രേഷൻGJ-1, GJ-27, GJ-38
വെബ്സൈറ്റ്gujaratindia.com
അടയ്ക്കുക
Thumb
District of central Gujarat


ഭൂമിശാസ്ത്രം

അഹമ്മദാബാദ് ജില്ലയുടെ വടക്ക് മെഹ്സാന,സബർകന്ത,ഗാന്ധിനഗർ എന്നീ ജില്ലകളും കിഴക്ക് ഖേഡ ജില്ലയും തെക്ക് ഭാവ്നഗർ ജില്ലയും കാംബേ ഉൾക്കടലും പടിഞ്ഞാറ് സുരേന്ദ്ര നഗർ ജില്ലയും സ്ഥിതിചെയ്യുന്നു. അഹമ്മദാബാദ് നഗരമാണ്‌ ജില്ലാസ്ഥാനം.[5]

ജില്ലയുടെ വടക്ക് കിഴക്കേ ഭാഗം മൊട്ടക്കുന്നുകൾ നിറഞ്ഞു കാണുന്നു. തെക്ക്പടിഞ്ഞാറേക്കു ചെല്ലുന്നതോടെ ഇവ എണ്ണത്തിലും പൊക്കത്തിലും കുറഞ്ഞ് വിശാലമായ സമതലമായി പരിണമിക്കുന്നു. ജില്ലയിലെ മിക്കവാറും പ്രദേശങ്ങൾ ഫലഭൂയിഷ്ഠമായ കൃഷിപ്രദേശമാണ്. മില്ലറ്റ്, പരുത്തി, ഗോതമ്പ്, പയറുവർഗങ്ങൾ തുടങ്ങിയവയാണ് പ്രധാനവിളകൾ. ചില ഭാഗങ്ങൾ കുറ്റിക്കാടുകൾ നിറഞ്ഞതാണ്. തെക്കോട്ടൊഴുകി കാംബേ ഉൾക്കടലിൽ പതിക്കുന്ന സബർമതിയും അതിന്റെ പോഷകനദികളുമാണ് ജില്ലയുടെ മുഖ്യ ജലസ്രോതസ്സുകൾ.

ചരിത്രം

സുൽത്താൻ അഹമ്മദ് ഷാ 1411-ൽ അഹമ്മദാബാദ് സ്ഥാപിച്ചു.1572-ൽ അക്‌ബർ അഹമ്മദാബാദ് കീഴടക്കി മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. ബ്രിട്ടീഷുകാർ 1818-ൽ അഹമ്മദാബാദ് കീഴടക്കുകയും തുണിമില്ലുകൾ സ്ഥാപിക്കുകയും ചെയ്തു [2]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.