കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന (/ˈtʃaɪnə/; ചൈനീസ്: 中国; പിൻയിൻ: Zhōngguó (ഔദ്യോഗിക നാമം: പീപ്പിm From Wikipedia, the free encyclopedia
കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന (ചീന) (/ˈtʃaɪnə/ ⓘ; ചൈനീസ്: 中国; പിൻയിൻ: Zhōngguó (ഔദ്യോഗിക നാമം: പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന.) (PRC). ഏതാണ്ട് 1.3 ശതകോടി ആളുകൾ വസിക്കുന്ന ചൈന മുമ്പ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്നു. ഇന്ന് ചൈനയേക്കാൾ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ചൈന 9.6 ദശലക്ഷം ചതുരശ്ര കി.മീ. പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്. കരപ്രദേശത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ചൈന ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ [14] രാജ്യവുമാണ്. വിയറ്റ്നാം, ലാവോസ്, മ്യാന്മാർ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്സ്ഥാൻ, റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ് ചൈനയുടെ അയൽരാജ്യങ്ങൾ. 1949-ൽ നിലവിൽ വന്നതുമുതൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യമാണ് ചൈനയിൽ[15].
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന 中华人民共和国 ചൊങ്ഹുവ ഴെൻമിൻ ഗൊങ്ഹെഗ്വൊ | |
---|---|
ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശം കടുത്ത ചുവപ്പ് നിറത്തിൽ. അവകാശപ്പെടുന്നതും എന്നാൽ നിയന്ത്രണമില്ലാത്തതുമായ പ്രദേശങ്ങൾ ഇളം ചുവപ്പ് നിറത്തിൽ. | |
തലസ്ഥാനം | ബീജിങ് |
വലിയ നഗരം | ഷാങ്ഹായ്[1][2] |
ഔദ്യോഗിക ഭാഷകൾ | ആധുനിക സ്റ്റാന്റേർഡ് മാന്ദരിൻ[3] |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | മംഗോളിയൻ, ടിബറ്റൻ, ഉയിഗുർ, ഝുവാങ്, ഇതര ഭാഷകളും |
Official written language | വെർണാക്കുലർ ചൈനീസ് |
ഔദ്യോഗിക ലിപി | ലളിതപ്പെടുത്തിയ ചൈനീസ്[3] |
വംശീയ വിഭാഗങ്ങൾ | 91.51% ഹാൻ;[4] 55 recognised minorities |
നിവാസികളുടെ പേര് | ചൈനീസ് |
ഭരണസമ്പ്രദായം | Nominally സോഷ്യലിസ്റ്റ് കമ്പോള സമ്പദ്വ്യവസ്ഥ, ഏക പാർട്ടി ഭരണം[5][a] |
ഷി ജിൻപിങ് | |
• പ്രീമിയർ | ലി ക്വിയങ് |
• കോൺഗ്രസ് ചെയർമാൻ | Zhang Dejiang |
• കോൺഫറൻസ് ചെയർമാൻ | Yu Zhengsheng |
നിയമനിർമ്മാണസഭ | ദേശീയ പീപ്പിൾസ് കോൺഗ്രസ് |
സ്ഥാപനം | |
• ചൈനയുടെ ഏകീകരണം ചിൻ രാജവംശത്തിന്റെ നേതൃത്വത്തിൽ | 221 ബിസി |
• റിപ്പബ്ലിക്ക് സ്ഥാപിതമായി | 1 ജനുവരി 1912 |
• പീപ്പിൾസ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു | 1 ഒക്ടോബർ 1949 |
• ആകെ വിസ്തീർണ്ണം | 9,640,821 കി.m2 (3,722,342 ച മൈ)[c] അഥവാ 9,671,018 km² [c] (3ആം/4ആം) |
• ജലം (%) | 2.8[d] |
• 2011 estimate | 1,347,350,000[4] (1ആം) |
• 2010 census | 1,339,724,852[6] (1ആം) |
• ജനസാന്ദ്രത | 139.6/കിമീ2 (361.6/ച മൈ) (81ആം) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $11.299 ട്രില്യൺ[7] (2ആം) |
• പ്രതിശീർഷം | $8,382[7] (91ആം) |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $7.298 ട്രില്യൺ[7] (2ആം) |
• Per capita | $5,413[7] (90ആം) |
ജിനി (2007) | 41.5[8] Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.663[9] Error: Invalid HDI value · 89ആം |
നാണയവ്യവസ്ഥ | റെന്മിംബി (യുവാൻ) (¥) (CNY) |
സമയമേഖല | UTC+8 (ചൈനാ സ്റ്റാൻഡേർഡ് സമയം) |
തീയതി ഘടന | yyyy-mm-dd or yyyy年m月d日 (CE; ഏ.ഡി.-1949) |
ഡ്രൈവിങ് രീതി | വലത്തുവശത്ത്, ഹോങ്കോങിലും മക്കാവുവിലുമൊഴിച്ച് |
കോളിംഗ് കോഡ് | +86[c] |
ഇൻ്റർനെറ്റ് ഡൊമൈൻ | .cn[c] .中國[10] .中国 |
a. ^ Simple characterizations of the political structure since the 1980s are no longer possible.[11]
b. ^ Hu Jintao also holds three other concurrent positions: General Secretary of the Communist Party of China and Chairman of the Central Military Commission for both state and party.[12] c. ^ 9,598,086 കി.m2 (3,705,842 ച മൈ) excludes all disputed territories. |
65000 വർഷം മുമ്പ് ആഫ്രിക്കയിൽ നിന്നാണ് ആധുനിക മനുഷ്യൻ ചൈനയിലെത്തിയത്. 1923-ൽ കണ്ടെത്തിയ പീക്കിങ് മനുഷ്യന്റെ (Peking Man)അവശിഷ്ടങ്ങൾക്ക് അത്രയും പഴക്കമുള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.ആദിമ നരവംശമായ ഹോമോ ഇറക്റ്റസ് എന്ന ജാതിയിൽപെട്ടവരാണ്. ബി സി.25000-ൽ പുരാതന ശിലായുഗത്തിലെ ആധുനിക മനുഷ്യൻ (homo sapiens sapiens)ചൈനയിൽ ആവാസം തുടങ്ങി.ബി.സി. 5000-ൽ നവീനശിലായുഗത്തിലെ കാർഷിക സമൂഹവും ആരംഭിച്ചു.2200-1500 കാലഘട്ടത്തിൽ ഷിയ രാജവംശം ഉദയം ചെയ്യുന്നത്. താമ്രയുഗാരംഭമായ ഇക്കാലത്ത് കൃഷിയും ജലസേചനവും വികസിച്ചു. എഴുത്തുവിദ്യയും തുടക്കം കുറിച്ചു.1766-1122-ൽ ആദ്യ മുഖ്യ രാജവംശമായ ഷാങ് ആവിർഭവിച്ചു. കലണ്ടർ വികസിച്ചു വന്നത് ഈ കാലഘട്ടത്തിലാണ്.1122-256-ൽ പടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ജ്യ(Shou)വംശം ഷാങ് വംശത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 500-ൽ കൺഫ്യൂഷിയസിന്റെ തത്ത്വശാസ്ത്രം ചൈനീസ് സമൂഹത്തെയും ഭരണ സമൂഹത്തെയും സ്വാധീനിക്കുവാൻ തുടങ്ങി. 403 -221 ജഈ(ടhou)സാമ്രാജ്യം ചെറു രാജ്യങ്ങളായി ചിതറി. അവ പരസ്പരം സംഘടനങ്ങളും ആരംഭിച്ചു.221-206 ൽ ചിൻ വംശം മറ്റുനാട്ടുരാജ്യങ്ങളെ തോൽപ്പിച്ച് ശക്തമായ കേന്ദ്ര ഭരണമുള്ള സാമ്രാജ്യം സ്ഥാപിച്ചു.ഈ വംശത്തിലെ ശക്തനായ രാജാവ് ഷിഹ്വാങ് തി വൻമതിലിന്റെ നിർമ്മാണം തുടങ്ങി, പിന്നീട് അതിൽ പലരും അതിൽ കൂട്ടിച്ചേർക്കലുകൾ നടത്തി വടക്കുനിന്നുള്ള ആക്രമണങ്ങൾ ചെറുക്കുക എന്നതായിരുന്നു ലക്ഷ്യം. ഹൊനാൻ പ്രവിശ്യയിൽ വാണിരുന്ന ആദ്യ രാജവംശമാണ് ഷാങ്. കാലഘട്ടം ബി.സി 16ആം ശതകം മുതൽ 11ആം ശതകം വരെ. ഈ കാലഘട്ടത്തിൽ വൻനഗരങ്ങൾ നിർമ്മിയ്ക്കപ്പെട്ടിരുന്നു. വെങ്കലത്തിലുള്ള നിർമ്മാണവിദ്യ വശമായിരുന്നു. ഷാംങ് തീ എന്ന ദൈവത്തിന്റെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ശേഷം പല രാജവംശങ്ങളും ചൈന ഭരിച്ചു. ചില പ്രധാനപ്പെട്ട രാജവംശങ്ങൾ ചിൻ,ചൗ,ഹാൻ,സുയി,താങ്,സുങ്,യുവാൻ,മിങ്,മൻചു ഇവയാണ്.
പ്രധാനമതവിശ്വാസങ്ങൾ കൺഫ്യൂഷ്യനിസം,താവോയിസം,ബുദ്ധിസം ഇവയാണെങ്കിലും മതമില്ലാത്ത വിഭാഗത്തിൽ പെടുന്നവരാണ് ഏറെയും
ഭാഷകൾ
ചൈനയിലെ ഭാഷ ചൈനീസ് ആണ്.
ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അതിശൈത്യവും തെക്ക്,മദ്ധ്യഭാഗങ്ങളിൽ കുറഞ്ഞ ശൈത്യവും അനുഭവപ്പെടുന്നു. കിഴക്ക് തെക്ക് പ്രദേശങ്ങളിൽ ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്നത് വടക്ക് പടിഞ്ഞാറൻ മരുപ്രദേശങ്ങളിലാണ്. ശൈത്യമേറിയ മാസം ജനുവരിയും ചൂടേറിയ മാസം ജൂലായും ആണ്. ഇവിടെ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റനുഭവപ്പെടുന്നത് ഓഗസ്റ്റ് മാസത്തിലാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.