കുന്നൂർ
തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രം From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രം From Wikipedia, the free encyclopedia
ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും പ്രധാന പട്ടണവുമാണ് കുന്നൂർ (ഇംഗ്ലീഷ്:Coonoor , തമിഴ്: குன்னூர் ). ഇവിടുത്തെ തേയിലത്തോട്ടങ്ങൾക്ക് ഈ സ്ഥലം വളരെ പ്രസിദ്ധമാണ്. നീലഗിരി ചായയുടെ ഉത്പാദനം പ്രധാനമായും നടക്കുന്നത് ഇവിടെയാണ്.
കുന്നൂർ സ്ഥിതി ചെയ്യുന്നത് 11.35°N 76.82°E അക്ഷാംശരേഖാംശത്തിലാണ്. [1] സമുദ്രനിരപ്പിൽ നിന്നും 1502 metres (4927 feet) ഉയരത്തിലാണ് കുന്നൂർ സ്ഥിതി ചെയ്യുന്നത്.
2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 50,079 ആണ്. ഇതിൽ പുരുഷശതമാനം 49% വും സ്ത്രീശതമാനം 51% വും ആണ്. ശരാശരി സാക്ഷരത നിരക്ക് 82% ആണ്.
നീലഗിരി കുന്നുകളിലെ ഊട്ടിക്ക് ശേഷം രണ്ടാമത്തെ വലിയതാണ് കുന്നൂർ. ഇവിടുത്തെ സംസ്കാരിക വൈവിധ്യം കൊണ്ട് ഇവിടം വളരെ പ്രസിദ്ധമാണ്. വളരെ കാലം കൊണ്ട് ഇവിടെ താമസിക്കുന്ന ടൂറിസ്റ്റുകൾ ഇവിടെ സ്ഥിരതാമസമാക്കിയതാണ് ഇതിന്റെ കാരണം.
കുന്നൂരിലെ ആയവ്യയഭരണം ഇവിടുത്തെ വേനൽക്കാലത്തെ തേയില വ്യാപാരത്തിന്റെ ആശ്രയിച്ചിരിക്കുന്നു. തേയില വ്യാപാരം ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗമാണ്.
കുന്നൂരിലെ മിക്കവാറും ജനങ്ങൾ ഇവിടുത്തെ തേയില വ്യാപാരത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവിടുത്തെ സ്വകാര്യ തേയിലത്തോട്ടങ്ങളിൽ വ്യവസായിക അടിസ്ഥാനത്തിൽ തേയില ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പിന്നീട് ഇവിടുത്തെ തന്നെ ഫാക്ടറികളിൽ വിൽപ്പനക്കായി തയ്യാറാക്കി കോയമ്പത്തൂർ , കൊച്ചി എന്നിവടങ്ങളിൽ വിറ്റഴിക്കപ്പെടുന്നു.
ടൂറിസം ഇവിടുത്തെ മറ്റൊരു വ്യവസായമായി കണക്കാക്കപ്പെടുന്നു. ഇവിടുത്തെ പ്രധാന ചില ആകർഷകകേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.
പക്ഷേ ഒരു ചെറിയ പട്ടണമായതു കൊണ്ട് ടൂറിസ്റ്റ് സമയത്ത് കുന്നൂർ വളരെയധികം തിക്കും തിരക്കും നിറഞ്ഞതാകാറുണ്ട്. ഇവിടെ ഉള്ള സൌകര്യങ്ങൾക്ക് താങ്ങാവുന്നതിനേക്കാൾ റൂറിസ്റ്റ്
ഇത് കൂടാതെ നിരവധി മനോഹരമായ ദൃശ്യങ്ങൾ കുന്നൂരിൽ നിന്ന് ദൃശ്യമാണ്. അവയിൽ ചിലത് താഴെ പറയുന്നു.
കുന്നൂർ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ Archived 2011-04-13 at the Wayback Machine. ആസ്ഥാനമാണ്. ഇവിടെ പേപ്പട്ടിവിഷം (rabies) വാക്സിനുകൾ (vaccine) മുതലായവ ഉത്പാദിപ്പിക്കപ്പെടുന്നു.
ഇതു കൂടാതെ ഹോംഡെയിൽ ടീ ഫാക്ടറിയുടെ ആസ്ഥാനവും ഇവിടെയാണ്. ഇത് സ്ഥിതി ചെയ്യുന്നത് ടൈഗർ ഹിൽ റോഡിലാണ്. ഇത് വളരെ നല്ലയിനം നീലഗിരി ചായ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണ്.
സിംസ് പാർക്
ഇവിടുത്തെ സ്കൂളുകൾ ഇവിടുത്തെ സാമ്പത്തിക വ്യ്വസ്ഥക്ക് വളരെ നല്ല സംഭാവന നൽകുന്നു. ഇവിടുത്തെ നല്ല ബോർഡിംഗ് സ്കൂളുകൾ നീലഗിരിയിലേയും കുന്നൂരിലേയും പ്രത്യേകതയാണ്. ഇതിൽ പല സ്കൂളുകൾക്കും ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്തെ ബ്രിട്ടീഷ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ ആയിരുന്ന ഇവ ഇന്നത്തെ കിന്റർ ഗാർട്ടൻ - ഹയർ സെക്കന്ററി സ്കൂളുകൾ ആയിമാറുകയായിരുന്നു. ഈ സ്കൂളുകൾ കേന്ദ്ര, സംസ്ഥാന സ്കൂൾ സിലബസ് പ്രകാരം പഠനം നടത്തുന്നു. ഇവിടുത്തെ നല്ല കാലാവസ്ഥയും, ഉട്ടോപ്പിയൻ ഐഡിയകളും ഇവിടുത്തെ സ്കൂളുകളിലേക്ക് കുട്ടികളെ ചേർക്കാൻ ലോകത്തിന്റെ പലസ്ഥലത്തു നിന്നുള്ള മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു.
ഇവയിൽ പ്രധാന ചില സ്കൂളുകൾ താഴെ പറയുന്നവയാണ്.
കുന്നൂർ ധാരാളം പ്രസിദ്ധരായ ആളുകളുടെ ജന്മസ്ഥലവും, വാസസ്ഥലവുമാണ്. അവയിൽ ചിലത് താഴെ പറയുന്നവയാണ്.
ഇവിടേക്ക് എത്തിച്ചേരാനുള്ള റെയിൽ മാർഗ്ഗമാണ് നീലഗിരി മൌണ്ടൻ റെയിൽവേ. ഇന്ത്യയിലെ തന്നെ പുരാതന റെയിൽ പാതകളിൽ ഒന്നാണ് നീലഗിരി മൌണ്ടൻ റെയിൽവേ. ഇത് ഒരു വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി യുനെസ്കോ (UNESCO) ജൂലൈ 2005 ൽ പ്രഖ്യാപിച്ചു. ഇത് മേട്ടുപാളയം ആയി ബന്ധിപ്പിക്കുന്നു. ഈ റെയിൽ പാത ഊട്ടി വരെ നീട്ടുന്നതിനുമുമ്പ് കുന്നൂർ ആയിരുന്നു ഇതിന്റെ അവസാന സ്റ്റേഷൻ.
കുന്നൂരിലേക്കുള്ള പ്രധാന മാർഗ്ഗം മേട്ടുപാളയത്തു നിന്നും ബന്ധിപ്പിക്കുന്ന റോഡാണ്. ഊട്ടി വരെ നീളുന്ന ഈ പാത നീലഗിരി ചുരങ്ങളിലൂടെ പോകുന്ന ഒരു പ്രധാന മാർഗ്ഗമാണ്.
മറ്റ് പ്രധാന മാർഗങ്ങൾ കുന്നൂർ - കോട്ടഗിരി , ബണ്ടിഷോല വഴി ബന്ധിപ്പിക്കുന്ന മാർഗ്ഗമാണ്. ഈ മാർഗ്ഗം ബെട്ടാരി ടോൾ ഗേറ്റിനും ശേഷം സംസ്ഥാന പാത 15 മായി ബന്ധിക്കുന്നു.
കോയമ്പത്തൂരിൽ നിന്നും ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും, ഷാർജ. സിംഗപ്പൂർ എന്നിവടങ്ങളിലേക്കും വിമാനങ്ങൾ ഉണ്ട്.
കുന്നൂർ ഒരു താലൂക്ക് ആസ്ഥാനമാണ്. ഇതിന്റെ കീഴിൽ ആറ് പഞ്ചായത്തുകൾ ഉണ്ട് :[3]
കൂടാതെ കുന്നൂർ ബ്ലോക്ക് താഴെ പറയുന്ന റവന്യൂ വില്ലേജുകളും ഉൾപ്പെടൂന്നതാണ്.
അതിഗരട്ടി, ബർളിയാർ, കുന്നൂർ ടൌൺ, യെഡ്ഡപ്പള്ളി, ഹബ്ബത്തലൈ, ഹള്ളിക്കൽ, കെട്ടി, മേലൂർ എന്നിവയാണ് അവ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.