ജർമ്മനിയിലെ ഒരു നഗരം From Wikipedia, the free encyclopedia
ഉത്തര ജർമ്മനിയിലെ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് കീൽ. ഹാംബുർഗിന് 90 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ഈ കച്ചവടകേന്ദ്രം ഒരു പ്രമുഖ കപ്പൽനിർമ്മാണ കേന്ദ്രവും സമുദ്രഗവേഷണ കേന്ദ്രവും കൂടിയാണ്. വടക്കൻ യൂറോപ്പിൽനിന്നുമുള്ള ചരക്കുകപ്പലുകളും ആഡംബരകപ്പലുകളും ഇവിടെ വരുന്നു. എട്ടാം നൂറ്റാണ്ടിൽ ഒരു ഡാനിഷ് ഗ്രാമമായി തുടങ്ങിയ കീൽ പതിമൂന്നാം നൂറ്റാണ്ടിൽ ഒരു വലിയ നഗരമായി വളർന്നു. 1864 വരെ ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഈ പട്ടണം ആ വർഷം പ്രഷ്യ പിടിച്ചെടുത്തു. 1871-ൽ ജർമ്മനിയുടെ ഭാഗമായി. ഹോൾസ്റ്റൈൻ കീൽ ഫുട്ബോൾ ക്ലബ്ബും THW കീൽ ഹാൻഡ്ബോൾ ക്ലബ്ബുമാണ് പ്രധാന കായിക സംഘങ്ങൾ. കീൽ സർവ്വകലാശാല, ഹെൽമ്ഹോൾട്സ് സമുദ്രഗവേഷണ കേന്ദ്രം, ദേശീയ സാമ്പത്തികശാസ്ത്ര പുസ്തകശാല, ഗർമ്മനിയുടെ നാവികസേനയുടെ ബാൾട്ടിക്ക് കപ്പൽവ്യൂഹം എന്നിവയും കീലിൽ സ്ഥിതിചെയ്യുന്നു.
കീൽ | |||
---|---|---|---|
Country | Germany | ||
State | ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ | ||
Subdivisions | 18 | ||
സർക്കാർ | |||
• Lord Mayor | ഉൾഫ് കേമ്പ്ഫെർ (സോഷ്യൽ ഡെമോക്രാറ്റുകൾ) | ||
• Governing parties | സോഷ്യൽ ഡെമോക്രാറ്റുകൾ / പരിസ്ഥിതിവാദികൾ | ||
വിസ്തീർണ്ണം | |||
• City | 118.6 ച.കി.മീ. (45.8 ച മൈ) | ||
ഉയരം | 5 മീ (16 അടി) | ||
ജനസംഖ്യ (2013-12-31)[1] | |||
• City | 2,41,533 | ||
• ജനസാന്ദ്രത | 2,000/ച.കി.മീ. (5,300/ച മൈ) | ||
• നഗരപ്രദേശം | 2 | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 24103–24159 | ||
Dialling codes | 0431 | ||
Vehicle registration | KI | ||
വെബ്സൈറ്റ് | www.kiel.de |
Seamless Wikipedia browsing. On steroids.