ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
യുണിക്സ് പോലുള്ള ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഓപ്പൺബിഎസ്ഡി. ബെർക്കിലിയിലെ കാലിഫോർണിയ സർവ്വകലശാലയിൽ വികസിപ്പിച്ച റിസർച്ച് യൂണിക്സ് രൂപമായ ബെർക്കിലി സോഫ്റ്റ്വെയർ ഡിസ്ട്രിബ്യൂഷന്റെ പിൻതലമുറയാണ്. തിയോ ഡി റാഡ് 1995 ൽ നെറ്റ്ബിഎസ്ഡി ഫോർക്ക് ചെയ്താണ് ഓപ്പൺബിഎസ്ഡി സൃഷ്ടിച്ചത്. വെബ്സൈറ്റ് അനുസരിച്ച്, ഓപ്പൺബിഎസ്ഡി പ്രോജക്റ്റ് "പോർട്ടബിലിറ്റി, സ്റ്റാൻഡേർഡൈസേഷൻ, കൃത്യത, സജീവ സുരക്ഷ, സംയോജിത ക്രിപ്റ്റോഗ്രഫി" എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.[1]
നിർമ്മാതാവ് | Theo de Raadt et al. |
---|---|
പ്രോഗ്രാമിങ് ചെയ്തത് | C, assembly, Perl, Unix shell |
ഒ.എസ്. കുടുംബം | Unix-like |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | ജൂലൈ 1996 |
പാക്കേജ് മാനേജർ | OpenBSD package tools |
സപ്പോർട്ട് പ്ലാറ്റ്ഫോം | Alpha, x86-64, ARMv7, ARMv8 (64-bit), PA-RISC, IA-32, LANDISK, Omron LUNA-88K, Loongson, MIPS64, PowerPC, SPARC64 |
കേർണൽ തരം | Monolithic |
Userland | BSD |
യൂസർ ഇന്റർഫേസ്' | Modified pdksh, X11 (FVWM) |
സോഫ്റ്റ്വെയർ അനുമതി പത്രിക | BSD, ISC, other permissive licenses |
ഓപ്പൺബിഎസ്ഡി പ്രോജക്റ്റ് മറ്റ് സബ്സിസ്റ്റങ്ങളുടെ പോർട്ടബിൾ പതിപ്പുകൾ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പാക്കേജുകളായി പരിപാലിക്കുന്നു. പ്രോജക്റ്റിന്റെ ബിഎസ്ഡി ലൈസൻസ് പ്രകാരം, നിരവധി കമ്പോണന്റുകൾ കുത്തക, കോർപ്പറേറ്റ് സ്പോൺസർ ചെയ്ത സോഫ്റ്റ്വെയർ പ്രോജക്റ്റുകളിൽ വീണ്ടും ഉപയോഗിക്കുന്നു. ആപ്പിളിന്റെ മാക്ഒഎസിൽ ഉപയോഗിക്കുന്ന ഫയർവാൾ കോഡ് ഓപ്പൺബിഎസ്ഡിയുടെ പിഎഫ് ഫയർവാൾ കോഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്,[2] ആൻഡ്രോയിഡിന്റെ ബയോണിക് സി സ്റ്റാൻഡേർഡ് ലൈബ്രറി ഓപ്പൺബിഎസ്ഡി കോഡ് ഉപയോഗിക്കുന്നു,[3] എൽഎൽവിഎം(LLVM) ഓപ്പൺബിഎസ്ഡിയുടെ റെഗുലർ എക്സ്പ്രഷൻ ലൈബ്രറി ഉപയോഗിക്കുന്നു,[4]വിൻഡോസ് 10 ലിബ്രെഎസ്എസ്എല്ലിനൊപ്പം ഓപ്പൺഎസ്എസ്എച്ച് (ഓപ്പൺബിഎസ്ഡി സെക്യുർ ഷെൽ) ഉപയോഗിക്കുന്നു.[5]
ഓപ്പൺബിഎസ്ഡി എന്ന പേരിൽ "ഓപ്പൺ" എന്ന വാക്ക് ഇൻറർനെറ്റിൽ ലഭ്യമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സോഴ്സ് കോഡിന്റെ ലഭ്യതയെ സൂചിപ്പിക്കുന്നു, എന്നിരുന്നാലും ഓപ്പൺഎസ്എസ്എച്ച് എന്ന പേരിൽ "ഓപ്പൺ" എന്ന വാക്കിന്റെ അർത്ഥം "ഓപ്പൺബിഎസ്ഡി" എന്നാണ്. സിസ്റ്റം പിന്തുണയ്ക്കുന്ന വിശാലമായ ഹാർഡ്വെയർ പ്ലാറ്റ്ഫോമുകളെയും ഇത് സൂചിപ്പിക്കുന്നു.[6]
1994 ഡിസംബറിൽ നെറ്റ്ബിഎസ്ഡി പ്രോജക്ടിന്റെ സ്ഥാപക അംഗമായ തിയോ ഡി റാഡിനോട് നെറ്റ്ബിഎസ്ഡി കോർ ടീമിൽ നിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.[8][9]1995 ഒക്ടോബറിൽ ഡി റാഡ് ഓപ്പൺബിഎസ്ഡി സ്ഥാപിച്ചു, ഇത് നെറ്റ്ബിഎസ്ഡി 1.0 ൽ നിന്ന് ഫോർക്ക് ചെയ്തു. പ്രാരംഭ റിലീസ്, ഓപ്പൺബിഎസ്ഡി 1.2, 1996 ജൂലൈയിൽ നിർമ്മിച്ചു, അതേ വർഷം ഒക്ടോബറിൽ ഓപ്പൺബിഎസ്ഡി 2.0.പുറത്തിറങ്ങി.[10] അതിനുശേഷം, പ്രോജക്റ്റ് ഓരോ ആറുമാസത്തിലും ഒരു റിലീസ് പുറത്തിറക്കി, അവ ഓരോന്നും ഒരു വർഷത്തേക്ക് പിന്തുണയ്ക്കുന്നു.
ഈ പ്രോജക്റ്റ് വ്യാപകമായി അറിയപ്പെടുന്നത് രചയിതാക്കളുടെ ഓപ്പൺ-സോഴ്സ് കോഡിലും ഗുണമേന്മയുടെ പ്രമാണം, സുരക്ഷയിലെ ശ്രദ്ധ, കോഡിന്റെ കൃത്യത എന്നിവയിലെ കണിശതയാലാണ്. കാനഡയിലെ ആൽബർട്ടയിലെ കാൽഗറിയിലെ ദി റാഡ്റ്റിന്റെ വീട്ടിലാണ് ഈ പ്രോജക്ടിന്റെ ഏകോപനം ആരംഭിക്കുന്നത്. പഫി എന്നു പേരുള്ള ഒരു പഫർ മൽസ്യമാണ് ഇതിന്റെ ലോഗോയും ഭാഗ്യചിഹ്നവും.
മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇല്ലാത്തതോ ഓപ്പ്ഷണൽ ആയതോ ആയ സുരക്ഷാസവിശേഷതകൾ ഓപ്പൺ ബി. എസ്. ഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഫ്റ്റ്വെയർ ബഗ്ഗുകൾക്കും സുരക്ഷാപ്രശ്നങ്ങൾക്കും വേണ്ടിയുള്ള രചയിതാക്കളുടെ പരിശോധന നടത്തുന്ന പാരമ്പര്യം ഇതിനുണ്ട്. ഈ പ്രോജക്റ്റ് ലൈസൻസിങ്ങിൽ കർശനമായ നയങ്ങൾ നിലനിർത്തുകയും ഓപ്പൺ സോഴ്സ് ബി. എസ്. ഡി ലൈസൻസും അതിന്റെ മറ്റ് വകഭേദങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. മുൻ കാലങ്ങളിൽ ഇത് വ്യാപകമായ ഒരു ലൈസൻസ് ഓഡിറ്റിങ്ങിലേക്ക് നയിക്കുകയും ലൈസൻസുകളിലെ സ്വീകാര്യമല്ലെന്ന് കണ്ടെത്തുന്ന കോഡുകൾ മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യുകയുണ്ടായി.
മറ്റ് ഭൂരിഭാഗം ബി. എസ്. ഡി അടിസ്ഥാനമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളോടൊപ്പം പോലെതന്നെ ഓപ്പൺ ബി. എസ്. ഡി കേർണൽ യൂസർലാന്റ് എന്നീ പ്രോഗ്രാമുകൾ ഒരു സോഴ്സ്കോഡ് റിപ്പോസിറ്ററിയിൽ ഒന്നിച്ചാണ് വികസിപ്പിച്ചത്. ഓപ്പൺ ബി. എസ് .ഡിയുടെ യൂസർ ലാന്റ് അടിസ്ഥാന യൂണിക്സ് ഉപകരണങ്ങളായ ഷെൽ, കാറ്റ്, പിഎസ് എന്നിവയോടൊപ്പം കൂടുതൽ സങ്കീർണ്ണമായ സേവനങ്ങളായ httpd, OpenSMTPD എന്നിവയിലും വ്യാപിച്ചിരിക്കുന്നു. ബൈനറി പാക്കേജുകളായോ പോർട്ട്സ് ട്രീ ഉപയോഗിച്ച് സോഴ്സിൽ നിന്ന് നിർമ്മിച്ചവയായോ തേർഡ്-പാർട്ടി സോഫ്റ്റ്വെയർ ലഭ്യമാണ്.
DEC Alpha, IA-32, MIPS64, Hewlett-Packard PA-RISC, SPARC, SPARC64, x86-64, Apple's PowerPC machines, and the Sharp Zaurus എന്നിവ ഉൾപ്പെടെ അനേകം വ്യത്യസ്ത ഹാർഡ്വെയർ പ്ലാറ്റ്ഫോമുകൾക്കു വേണ്ടി ഓപ്പൺ ബി. എസ്. ഡി പ്രോജക്റ്റ് പോർട്ടുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.